ബെംഗളൂരു: ബെംഗളൂരുവിലെ എച്ച്എഎൽ മേഖലയിലെ ഏറ്റവും കുറഞ്ഞ താപനില 13.30 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു, കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിതെന്ന് വകുപ്പ് അറിയിച്ചു. ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ നാല് ദിവസമായി കൊടും തണുപ്പ് വർദ്ധിച്ചു. തണുത്ത കാറ്റിന്റെ ആഘാതം പലരുടെയും നിത്യ ജനജീവിതത്തെ തന്നെ മാറ്റിമറിച്ചു, ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കനുസരിച്ച്, ഡിസംബർ 13 ന് ബെംഗളൂരുവിൽ 13.3 ഡിഗ്രി സെൽഷ്യസ് എന്ന ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി, കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ നഗരത്തിൽ…
Read MoreYear: 2025
അവധി നൽകിയില്ല; ഓൺലൈനായി വിവാഹ നിശ്ചയം നടത്തി
ബെംഗളൂരു : സമയക്കുറവ് മൂലമോ ഓഫീസിൽ നിന്ന് അവധി ലഭിക്കാത്തതിനാലോ ബന്ധുക്കളുടെ വീടുകളിലെ ശുഭകരമായ ചടങ്ങുകളിൽ പങ്കെടുക്കാതിരിക്കുന്നത് ഇക്കാലത്ത് സാധാരണമായി മാറിയിരിക്കുകയാണ്. ചിലപ്പോൾ സഹോദരങ്ങളുടെ വിവാഹം പോലുള്ള ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയാത്ത ആളുകളുടെ ഉദാഹരണങ്ങളുണ്ട്. എന്നാലിപ്പോൾ വളരെ അപൂർവമായ ഒരു സംഭവം ഉഡുപ്പിയിൽ നടന്നിരിക്കുന്നത്. വിവാഹനിശ്ചയത്തിൽ പങ്കെടുക്കാൻ അവധി ലഭിക്കാത്തതിനാൽ വിവാഹനിശ്ചയം ഓൺലൈനായി നടത്തി . ബെംഗളൂരു സൗത്ത് ജില്ലയിലെ മഗഡി താലൂക്കിലെ ചക്രബാവി ഗ്രാമത്തിൽ നിന്നുള്ള സുഹാസ് എസ് എന്ന യുവാവും ഉഡുപ്പിയിൽ താമസിക്കുന്ന കാത്യായിനിയും വിവാഹനിശ്ചയം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ നിലവിൽ…
Read Moreക്രിസ്മസ് അവധിയ്ക്ക് നാട്ടിൽ പോകാൻ 66 പ്രത്യേക ബസുകൾ അനുവദിച്ച് കർണാടക ആർടിസി
ബെംഗളൂരു : ക്രിസ്മസ് അവധിക്ക് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് 66 പ്രത്യേക ബസ് സർവീസുകൾ അനുവദിച്ച് കർണാടക ആർടിസി. ഡിസംബർ 19, 20, 23, 24 തീയതികളിലാണ് സർവീസുകൾ. 19-നും 20-നും 14 ബസുകൾ വീതവും 23-നും 24-നും 19 ബസുകൾ വീതവുമാണ് അനുവദിച്ചത്. ശബരിമല തീർഥാടനം മുൻനിർത്തി ബെംഗളൂരുവിൽനിന്നും പമ്പയിലേക്ക് നേരത്തേ അനുവദിച്ച പ്രത്യേക സർവീസുകളുൾപ്പെടെയാണിത്. മൂന്നാർ, എറണാകുളം, പാലക്കാട്, കോഴിക്കോട്, തൃശ്ശൂർ, കോട്ടയം തുടങ്ങിയ കേന്ദ്രങ്ങളിലേക്കാണ് മറ്റുള്ള സർവീസുകൾ.
Read Moreനഗരത്തിൽ കനത്ത മൂടൽമഞ്ഞ്; രണ്ട് രാജ്യാന്തരസർവീസ് ഉൾപ്പെടെ 48 വിമാനം വൈകി
ബെംഗളൂരു : കനത്ത മൂടൽമഞ്ഞ് കാഴ്ചമറച്ചതിനെത്തുടർന്ന് തിങ്കളാഴ്ച രാവിലെ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ 48 വിമാനസർവീസ് വൈകി. രണ്ട് രാജ്യാന്തരസർവീസ് ഉൾപ്പെടെയാണ് വൈകിയത്. പുലർച്ചെ 4.14-നും 10.30-നും ഇടയിലുള്ള വിമാനങ്ങളെയാണ് മൂടൽമഞ്ഞ് ബാധിച്ചത്. 12.5 ഡിഗ്രി സെൽഷ്യസായിരുന്നു വിമാനത്താവളപരിസരത്തെ തിങ്കളാഴ്ചത്തെ കുറഞ്ഞതാപനില. ഡൽഹിയിലേക്കുള്ള നാല് വിമാനസർവീസ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഡൽഹി വിമാനത്താവളത്തിലെ മൂടൽമഞ്ഞിനെത്തുടർന്നാണിത്. ഡൽഹിയിൽനിന്ന് ബെളഗാവിയിലേക്ക് തിങ്കളാഴ്ച രാവിലെ വരേണ്ട ഇൻഡിഗോ വിമാനം നാലുമണിക്കൂർ വൈകിയാണെത്തിയത്. രാവിലെ 8.15-ന് എത്തേണ്ട വിമാനം ഉച്ചയ്ക്ക് 12.15-നാണെത്തിയത്. കർണാടക മന്ത്രി എച്ച്.കെ. പാട്ടീൽ ഉൾപ്പെടെയുള്ളവർ ഇതിലുണ്ടായിരുന്നു.
Read Moreകനത്ത മൂടൽമഞ്ഞ്: എക്സ്പ്രസ് വേയിൽ ബസുകളും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം; 4 പേർ മരിച്ചു
എക്സ്പ്രസ് വേയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ബസുകളും കാറുകളും കൂട്ടിയിടിച്ച് അപകടം. 4 പേർ മരിച്ചു. 25 പേർക്ക് പരുക്കേറ്റു. 7 ബസുകളും 3 കാറുകളുമാണ് മഥുരയിൽ ഡൽഹി-ആഗ്ര യമുന എക്സ്പ്രസ് വേയിൽ വച്ച് കൂട്ടിയിടിച്ചത്. ബസുകളിൽ തീപിടുത്തമുണ്ടായത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് കാഴ്ച കുറഞ്ഞതാണ് അപകടത്തിന് കാരണമായത്. അപകടത്തെ തുടർന്ന് എക്സ്പ്രസ് വേയിൽ ഒരു വശത്തേക്കുള്ള വാഹനഗതാഗതം തടസപ്പെട്ടു. അപകടം നടന്ന വാഹനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ പുറത്തെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണെന്ന് യുപി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ…
Read Moreരാഷ്ട്രപതി ഇന്ന് മണ്ഡ്യയില്‍
ബെംഗളൂരു: രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് മാണ്ഡ്യയില്‍ മലവളളി സുത്തൂര്‍ മഠം സ്ഥാപകന്‍ ശിവരാത്രീശ്വര ശിവയോഗിയുടെ 1066ാം ജന്മവാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ചുളള ഒരുക്കം പൂര്‍ത്തിയായകതായി ജില്ലാ ഭരണകൂടം അറിയിച്ചു. നാളെ തമിഴ്‌നാട് വെല്ലൂര്‍ സുവര്‍ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. തുടര്‍ന്നുളള ദിവസങ്ങളില്‍ തെലങ്കാനയിലും രാഷ്ട്രകപതിക്ക് പരിപാടികളുണ്ട്
Read Moreപോലീസ് പരിശോധനയ്ക്കിടെ ഭയന്ന് രക്ഷപ്പെടാൻശ്രമിച്ച യുവതിക്ക് നാലാംനിലയിൽനിന്ന് വീണ് ഗുരുതരപരിക്ക്
ബെംഗളൂരു : സുഹൃത്തുക്കളോടൊപ്പമുള്ള ജന്മദിനപാർട്ടിക്കിടെ പോലീസ് പരിശോധനയ്ക്കെത്തിയപ്പോൾ ഭയന്ന് രക്ഷപ്പെടാൻശ്രമിച്ച യുവതിക്ക് ഹോട്ടലിന്റെ നാലാംനിലയിലെ മട്ടുപ്പാവിൽനിന്ന് വീണ് ഗുരുതരപരിക്ക്. ബെംഗളരൂവിലെ ബ്രൂക്ഫീൽഡ് കുന്ദലഹള്ളിയിലുള്ള സ്വകാര്യഹോട്ടലിൽനിന്ന് വീണ 21-കാരിക്കാണ് പരിക്കുപറ്റിയത്. ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. യുവതിയും ഏഴ് സുഹൃത്തുക്കളുംചേർന്നാണ് പാർട്ടിക്ക് ഹോട്ടലിലെത്തിയത്. മൂന്ന് മുറി ഇവർ ബുക്ക്ചെയ്തിരുന്നു. പുലർച്ചെ അഞ്ചുമണിവരെ ആഘോഷം നീണ്ടു. ഇതിനിടെ, ഇവരുടെ ശബ്ദം അധികമായതോടെ സമീപവാസികൾ പോലീസ് ഹെൽപ്‌ലൈനിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. പട്രോളിങ് നടത്തുന്ന പോലീസ് ഉടൻ ഹോട്ടലിലെത്തി. സംഘത്തെ പോലീസ് വീഡിയോയിൽ പകർത്താൻശ്രമിച്ചു. ഇതോടെ ഭയപ്പെട്ടുപോയ യുവതി ഹോട്ടൽക്കെട്ടിടത്തിലെ മട്ടുപ്പാവിനോടുചേർന്നുള്ള…
Read Moreനടി ശിൽപ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ പബ്ബിൽ അടിപിടി; ഈ പ്രമുഖനെതിരെ കേസ് എടുത്ത് പോലീസ്
ബെംഗളൂരു, ലാങ്ഫോർഡ് റോഡിലെ ബാസ്റ്റ്യൻ പബ്ബിലെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച പുലർച്ചെ പബ്ബിലെത്തിയ ഒരു സംഘം തർക്കത്തിലേർപ്പെടുന്നതിന്റെയും ബൗൺസർമാർ ഇടപെടുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. പ്രമുഖ വ്യവസായിയും കന്നഡ ബിഗ് ബോസിലെ മുൻ മത്സരാർത്ഥിയുമായ സത്യ നായിഡുവാണ് ദൃശ്യങ്ങളിൽ എന്ന് വ്യക്തമായതോടെയാണ് സിറ്റി പൊലീസ് സ്വമേധയാ കേസെടുത്തത്. സത്യ നായിഡുവിനെയും സുഹൃത്തുക്കളെയും പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തു. പബ്ബിലെ ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ഭക്ഷണം കഴിക്കാനാണ് പബ്ബിൽ എത്തിയതെന്നും മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും സത്യ…
Read Moreഷാമണൂർ ശിവശങ്കരപ്പയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കർണാടക
ബെംഗളൂരു : അഞ്ച് പതിറ്റാണ്ടുകാലം കർണാടക രാഷ്ട്രീയത്തിൽ സജീവസാന്നിധ്യമായിരുന്ന ഷാമണൂർ ശിവശങ്കരപ്പയ്ക്ക് വിടനൽകി സംസ്ഥാനം. സ്വന്തംസ്ഥലമായ ദാവണഗരെയിൽ പൂർണ സർക്കാർ ബഹുമതികളോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടക്കമുള്ള നേതാക്കൾ അന്തിമോപചാരം അർപ്പിച്ചു. വീരശൈവ-ലിംഗായത്ത് സമുദായ ആചാരപ്രകാരം നടത്തിയ അന്തിമ ചടങ്ങുകൾക്ക് മഠാധിപതിമാർ കാർമിത്വം വഹിച്ചു. ദാവണഗരെയിലുള്ള കാളേശ്വര അരിമിൽ വളപ്പിലായിരുന്നു സംസ്കാരം നടത്തിയത്. ആൺമക്കളായ മന്ത്രി എസ്.എസ്. മല്ലികാർജുൻ, ബക്കേഷ്, ഗണേഷ് എന്നിവർ കർമംചെയ്തു. വീട്ടിൽ നടത്തിയ മതപരമായ ചടങ്ങുകൾക്കുശേഷം പൊതുദർശനം നടത്തി.…
Read Moreസ്വകാര്യചിത്രം പുറത്തുവിടുമെന്ന ആൺസുഹൃത്തിന്റെ ഭീഷണി; 22 കാരി ജീവനൊടുക്കി
ബെംഗളൂരു : സ്വകാര്യചിത്രം പുറത്തുവിടുമെന്ന ആൺസുഹൃത്തിന്റെ ഭീഷണിയെത്തുടർന്ന് കോളേജ് വിദ്യാർഥിനി ജീവനൊടുക്കി. ബെംഗളൂരു സൗത്ത് ജില്ലയിലെ വിഭൂതിക്കരേ സ്വദേശിനി വർഷിണിയെയാണ് (22) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സുഹൃത്തായ തുമകൂരു സ്വദേശി അഭി വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നും ശേഷം സ്വകാര്യചിത്രം കാട്ടി ഭീഷണിപ്പെടുത്തുന്നത് പതിവാക്കിയെന്നുമാണ് ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കുന്നത്. മൈസൂരൂവിലെ സ്വകാര്യ കോളേജിൽ എംഎസ്‌സി ബയോടെക്‌നോളജി രണ്ടാംവർഷ വിദ്യാർഥിനിയായിരുന്നു. സ്വകാര്യചിത്രം കാട്ടി വീണ്ടും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അഭി ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കിയെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. ആത്മഹത്യ പ്രേരണാക്കുറ്റത്തിന് അഭിയുടെപേരിൽ പോലീസ് കേസെടുത്തു.
Read More