എട്ട് വർഷത്തിനിടെ ആദ്യമായി ബെംഗളൂരുവിൽ താപനില കുറഞ്ഞത് ഇത്ര ഡിഗ്രി സെൽഷ്യസായി

ബെംഗളൂരു: ബെംഗളൂരുവിലെ എച്ച്എഎൽ മേഖലയിലെ ഏറ്റവും കുറഞ്ഞ താപനില 13.30 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു, കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിതെന്ന് വകുപ്പ് അറിയിച്ചു. ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ നാല് ദിവസമായി കൊടും തണുപ്പ് വർദ്ധിച്ചു. തണുത്ത കാറ്റിന്റെ ആഘാതം പലരുടെയും നിത്യ ജനജീവിതത്തെ തന്നെ മാറ്റിമറിച്ചു,

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കനുസരിച്ച്, ഡിസംബർ 13 ന് ബെംഗളൂരുവിൽ 13.3 ഡിഗ്രി സെൽഷ്യസ് എന്ന ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി, കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ നഗരത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്. 1883 ൽ 8.9 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില എങ്കിൽ, 2011 ൽ 12.8 ഉം 2013 ൽ 13.6 ഉം 2016 ൽ 12 ഡിഗ്രി സെൽഷ്യസും ആയിരുന്നു. എന്നിരുന്നാലും, കൃത്യം 8 വർഷങ്ങൾക്ക് ശേഷമാണ്, ഇപ്പോൾ 13.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്.

  ബെംഗളൂരുവിൽ ഭാര്യയെ കണ്ണ് കെട്ടി കഴുത്തറത്ത് സർപ്രൈസ് കെലപാതകം; മോഷണശ്രമമെന്ന് വരുത്താൻ ശ്രമിച്ച മുൻ ഇൻഫോസിസ് ഉദ്യോഗസ്ഥന് ജീവപര്യന്തം

തണുപ്പ് കാരണം പ്രഭാത നടത്തത്തിന് പോകുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ലാൽബാഗിൽ നടക്കാൻ പോകുന്നവരുടെ എണ്ണം 50 ശതമാനം കുറഞ്ഞു. നാളെ മുതൽ തണുപ്പ് ക്രമേണ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തണുപ്പിനിടയിലും കുട്ടികൾ സ്വെറ്ററുകളും ജാക്കറ്റുകളും തൊപ്പികളും ധരിച്ചാണ് സ്കൂളുകളിൽ പോകുന്നത്.

നിലവിൽ സംസ്ഥാന കാലാവസ്ഥാ വകുപ്പ് ശീതതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചട്ടുണ്ട്. മാതാപിതാക്കൾ കുട്ടികളുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. തണുപ്പുള്ള സമയത്ത് രാവിലെ വ്യായാമം ഒഴിവാക്കുക, ചൂടുള്ള വസ്ത്രങ്ങൾ ധരിക്കുക, ചൂടുള്ള ഭക്ഷണം കഴിക്കുക എന്നിവ ഡോക്ടർമാർ ഉപദേശിച്ചിട്ടുണ്ട്. കുട്ടികളുടെയും പ്രായമായവരുടെയും ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

  രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; പ്രവാസികൾ ദുരിതത്തിൽ

വടക്കൻ ഉൾനാടൻ മേഖലകളായ ബെൽഗാം, ബീദർ, വിജയപുര, ബാഗൽകോട്ട്, ഹാവേരി, ഗദഗ്, ധാർവാഡ്, കലബുറഗി, കൊപ്പൽ, ബെല്ലാരി, റായ്ച്ചൂർ, യാദ്ഗിർ, വിജയനഗർ എന്നിവിടങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നതെന്നും ഇന്നും അത് തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts