പോലീസ് പരിശോധനയ്ക്കിടെ ഭയന്ന് രക്ഷപ്പെടാൻശ്രമിച്ച യുവതിക്ക് നാലാംനിലയിൽനിന്ന് വീണ് ഗുരുതരപരിക്ക്

ബെംഗളൂരു : സുഹൃത്തുക്കളോടൊപ്പമുള്ള ജന്മദിനപാർട്ടിക്കിടെ പോലീസ് പരിശോധനയ്ക്കെത്തിയപ്പോൾ ഭയന്ന് രക്ഷപ്പെടാൻശ്രമിച്ച യുവതിക്ക് ഹോട്ടലിന്റെ നാലാംനിലയിലെ മട്ടുപ്പാവിൽനിന്ന് വീണ് ഗുരുതരപരിക്ക്‌.

ബെംഗളരൂവിലെ ബ്രൂക്ഫീൽഡ് കുന്ദലഹള്ളിയിലുള്ള സ്വകാര്യഹോട്ടലിൽനിന്ന് വീണ 21-കാരിക്കാണ് പരിക്കുപറ്റിയത്. ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം.

യുവതിയും ഏഴ്‌ സുഹൃത്തുക്കളുംചേർന്നാണ് പാർട്ടിക്ക് ഹോട്ടലിലെത്തിയത്. മൂന്ന് മുറി ഇവർ ബുക്ക്ചെയ്തിരുന്നു. പുലർച്ചെ അഞ്ചുമണിവരെ ആഘോഷം നീണ്ടു. ഇതിനിടെ, ഇവരുടെ ശബ്ദം അധികമായതോടെ സമീപവാസികൾ പോലീസ് ഹെൽപ്‌ലൈനിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.

  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ

പട്രോളിങ് നടത്തുന്ന പോലീസ് ഉടൻ ഹോട്ടലിലെത്തി. സംഘത്തെ പോലീസ് വീഡിയോയിൽ പകർത്താൻശ്രമിച്ചു. ഇതോടെ ഭയപ്പെട്ടുപോയ യുവതി ഹോട്ടൽക്കെട്ടിടത്തിലെ മട്ടുപ്പാവിനോടുചേർന്നുള്ള മാലിന്യക്കുഴൽവഴി ഇറങ്ങാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടമുണ്ടായത്.

കൂടെയുണ്ടായിരുന്നുവർ ഉടൻ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ അച്ഛൻ നൽകിയ പരാതിയിൽ ഹോട്ടലുടമയുടെ പേരിൽ എച്ച്എഎൽ പോലീസ് കേസെടുത്തു.

ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ പട്രോളിങ് പോലീസ് യുവതികളോട് പണമാവശ്യപ്പെട്ടതായി പരാതിയിൽ പറഞ്ഞു. ഇത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കുന്ദലഹള്ളിയിൽ താമസിക്കുന്ന യുവതിയാണ് അപകടത്തിൽപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
[masterslider id="10"]

Related posts