ബെംഗളൂരു : ബസനനഗുഡി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കൃഷ്ണറാവു പാർക്കിൽ ബിസിനസുകാരനെ എയർ ഗൺ ഉപയോഗിച്ച് വെടിവച്ച കേസിൽ നിയമ വിദ്യാർത്ഥി അറസ്റ്റിൽ. മുഹമ്മദ് അഫ്‌സലാണ് അറസ്റ്റിലായ വിദ്യാർത്ഥി. ഡിസംബർ 10 ന് വൈകുന്നേരം, പാർക്കിൽ നടക്കുകയായിരുന്നു ബിസിനസുകാരനായ രാജഗോപാൽ . എയർ ഗണ്ണിൽ നിന്നുള്ള വെടിയുണ്ട അദ്ദേഹത്തിന്റെ കഴുത്തിന് പിന്നിൽ എല്കുകയായിരുന്നു. ഇതുസംബന്ധിച്ച് ബസവനഗുഡി പോലീസ് പരാതി രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഡിസംബർ 10 ന് രാത്രി 8:30 ഓടെ ബസവനഗുഡിയിലെ കൃഷ്ണറാവു പാർക്കിന് സമീപമാണ് സംഭവം നടന്നത്.…
Read MoreYear: 2025
ആരോഗ്യപ്രശ്നങ്ങളെ വകവെയ്ക്കാതെ ഓടിനടന്നാണ് പ്രവർത്തനം; സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സിഎംപി നേതാവ് വി.ആർ.സിനി (50) കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിലെ സ്ഥാനാർഥിയായിരുന്നു. ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. കോർപറേഷൻ മുൻ കൗൺസിലറാണ്. കുഴഞ്ഞുവീണയുടൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ 26 വോട്ടിന് സിനി ബിജെപി സ്ഥാനാർഥിയോട് പരാജയപ്പെട്ടിരുന്നു. ഇവരുടെ അപരയായി മത്സരിച്ച രണ്ടുപേർ ചേർന്ന് ഇവിടെ 44 വോട്ടുകൾ പിടിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളെ വകവെയ്ക്കാതെ ഓടിനടന്നാണ് വി.ആർ.സിനി പ്രവർത്തിച്ചതെന്ന് കോൺഗ്രസ് നേതാവ് കെ.എസ്.ശബരിനാഥൻ അനുസ്മരിച്ചു.
Read Moreകോടതി വിധിയിൽ അത്ഭുതമില്ല, നിയമത്തിന്റെ മുന്നിൽ ഈ രാജ്യത്തെ എല്ലാ പൗരരും തുല്യരല്ലെന്ന് തിരിച്ചറിയുന്നു; ആദ്യമായി പ്രതികരിച്ച് അതിജീവിത
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് വിധിയില്‍ പ്രതികരിച്ച് അതിജീവിത. നിയമത്തിന്റെ മുന്‍പില്‍ ഈ രാജ്യത്തിലെ എല്ലാ പൗരന്മാരും തുല്യരല്ലെന്ന തിരിച്ചറിവ് നല്‍കിയതിന് നന്ദിയെന്നാണ് അതിജീവിത സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ പ്രതികരിച്ചിരിക്കുന്നത്. ട്രയല്‍ കോടതിയില്‍ തന്റെ വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായ കാര്യങ്ങള്‍ എണ്ണിയെണ്ണി പറയുന്നതാണ് അതിജീവിതയുടെ പോസ്റ്റ്. ”എട്ടു വര്‍ഷം, ഒമ്പത് മാസം, 23 ദിവസങ്ങള്‍. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാന്‍ കാണുന്നു. പ്രതികളില്‍ ആറു പേര്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച…
Read Moreകേരളത്തെിലെ തദ്ദേശ തിരഞ്ഞെടുപ്പ് ; കന്നി പോരിനിറങ്ങിയ 2 ബെംഗളൂരു മലയാളികൾക്കും വിജയം
ബെംഗളൂരു: കേരളത്തിലെ തദ്ദേശതിരഞ്ഞടുപ്പില്‍ കന്നി പോരിനിറങ്ങിയ 2 ബെംഗളൂരു മലയാളികള്‍ക്ക് മിന്നും വിജയം. പുനലൂര്‍ നഗരസഭയിലെ നെല്ലിപ്പിളളി വാര്‍ഡില്‍ കോണ്‍ഗ്രസിനായി കളത്തിലിറങ്ങിയ സുനില്‍ തോമസ് മണ്ണിലും ആലപ്പുഴ ഹരിപ്പാട് ചിങ്ങോലി പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ നങ്ങ്യാര്‍കുളങ്ങര വെസ്റ്റില്‍ സിപിഎം ടിക്കറ്റില്‍ മത്സരിച്ച സിപി രാധാകൃഷ്ണനുമാണ് വിജയിച്ചത്.
Read Moreബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേ 3 കിലോമീറ്റര്‍ സർവീസ് റോഡിൻറെ നിർമാണം വൈകുന്നു;
ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വോയില്‍ (എന്‍ എച്ച് 275) അവശേഷിക്കുന്ന 3 കിലോമീറ്റര്‍ സര്‍വ്വീസ് റോഡിന്റെ നിര്‍മാണം വൈകുന്നു. ബിഡദി, ചന്നപട്ടണ, മദ്ദൂര്‍ എന്നിവിടങ്ങളില്‍ റെയില്‍ പാതകള്‍ കടന്ന് പോകുന്ന ഇടങ്ങളിലാണ് സര്‍വ്വീസ് റോഡുകള്‍ ഇല്ലാത്തത്. നിര്‍മാണം പൂര്‍ത്തിയായ സര്‍വ്വീസ് റോഡുകളിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് ഇവിടങ്ങളില്‍ പഴയ ദേശീയപാത 118 കിലോമീറ്റര്‍ ദൂം വരുന്ന 116 കിലോമീറ്റര്‍ ദൂരമാണ് സര്‍വ്വീസ് റോഡ് പൂര്‍ത്തിയായത്. ഇരുചക്രവാഹനങ്ങള്‍, ട്രാക്ടറുകള്‍, ക്രെയിനുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവയ്ക്ക് സര്‍വ്വീസ് റോഡിലൂടെ മാത്രമാണ് യാത്രാനുമതിയുളളത്. 10 വരി പാതയില്‍ 6 വരി…
Read Moreനഗരത്തിലെ ഹെലികോപ്റ്റർ കമ്പനിയിൽ മോഷണം; ഉപകരണങ്ങൾ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു
ബെംഗളൂരു : ബെംഗളൂരു ആസ്ഥാനമായുള്ള ഹെലികോപ്റ്റർ മാനേജ്മെന്റ് കമ്പനിയിൽനിന്ന് ഉപകരണങ്ങൾ മോഷണം പോയി. വൈറ്റ്ഫീൽഡിലെ നല്ലൂർഹള്ളിയിലുള്ള ചിപ്സൻ ഏവിയേഷൻ ഇൻഡോകോപ്‌റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡിലെ സ്‌ട്രോങ് മുറിയിൽ സൂക്ഷിച്ച സുപ്രധാന ഉപകരണങ്ങളാണ് പോയത്. കമ്പനി എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനിയർ വെങ്കിടേഷ് സേതുവിന്റെ പരിശോധനയിലാണ് മോഷണം കണ്ടെത്തിയത്. കൺട്രോൾ സ്റ്റിക്ക്, റഡ്ഡർ പെഡൽ ബ്ലോക്കുകൾ, സൈക്ലിക് കൺട്രോൾ സ്റ്റിക്ക് എന്നീ ഉപകരണങ്ങളാണ് കാണാതായത്. ഇവയ്ക്ക് ഒരു ലക്ഷം രൂപ വിലവരും. കമ്പനിക്കുള്ളിലുള്ളവരായിരിക്കാം കവർച്ചയ്ക്കുപിന്നിലെന്ന് സംശയമുയർന്നിട്ടുണ്ട്. വൈറ്റ്ഫീൽഡ് പോലീസ് അന്വേഷണം ആരംഭിച്ചു. സ്റ്റോർ റൂമിനുസമീപം സിസിടിവി ക്യാമറകൾ ഇല്ലാത്തതിനാൽ…
Read Moreലഹരിക്കേസ് പ്രതികൾക്കെതിരേ ബുൾഡോസർ നടപടിക്ക് മടിക്കില്ലെന്ന കർണാടക സർക്കാർ; വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ്
ബെംഗളൂരു : ലഹരിക്കേസ് പ്രതികൾക്കെതിരേ ബുൾഡോസർ നടപടിക്ക് മടിക്കില്ലെന്ന കർണാടക സർക്കാർ മുന്നറിയിപ്പിനെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ പി. ചിദംബരം. ഉത്തർപ്രദേശ് സർക്കാരിന്റെ നിയമവിരുദ്ധ പാതയിലേക്ക് കോൺഗ്രസ് സർക്കാർ താഴരുതെന്ന് ചിദംബരം മുന്നറിയിപ്പുനൽകി. എക്സിൽ കുറിച്ച സന്ദേശത്തിലാണ് അദ്ദേഹം സിദ്ധരാമയ്യ സർക്കാരിന് താക്കീതുനൽകിയത്. നടപടികൾ പാലിക്കാതെ വീടുകൾ തകർക്കുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. വീടുകൾ തകർക്കുന്നത് കുടുംബത്തിലെ മറ്റംഗങ്ങളുടെ മൗലികാവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുപിയിൽ നടപ്പാക്കിയ ബുൾഡോസർ നീതി തെറ്റും നിയമവിരുദ്ധവും അന്യായവുമാണെന്നാണ് കോൺഗ്രസിന്റെ…
Read Moreശിവകുമാർ മുഖ്യമന്ത്രിയാകുന്ന തീയതി പ്രവചിച്ചു
ബെംഗളൂരു : കർണാടക കോൺഗ്രസിലെ അധികാരപ്പോര് കടുപ്പിച്ച് പുതിയ പ്രസ്താവനയുമായി ഡി.കെ. ശിവകുമാർ പക്ഷത്തെ എംഎൽഎ. ശിവകുമാർ മുഖ്യമന്ത്രിയാകുന്ന തീയതി പ്രവചിച്ച് രാമനഗര എംഎൽഎ ഇഖ്ബാൽ ഹുസൈനാണ് ശനിയാഴ്ച പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടത്. ജനുവരി ആറിന് ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം ബെംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം 99 ശതമാനം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് ജനുവരി ആറ് എന്ന ചോദ്യത്തിന് അത് വെറും ഒരു നമ്പർ മാത്രമാണെന്നായിരുന്നു ഉത്തരം. പക്ഷേ, എല്ലാവരും അങ്ങനെ പറയുന്നുണ്ടെന്ന് ഇഖ്ബാൽ ഹുസൈൻ അവകാശപ്പെട്ടു. ‘ജനുവരി ആറിന് അല്ലെങ്കിൽ ഒൻപതിന്’ അദ്ദേഹം കൂട്ടിച്ചേർത്തു.…
Read Moreഓണ്‍ലൈനായി ചിക്കൻക്കറി ഓഡര്‍ ചെയ്ത ഭക്ഷണം പകുതി കഴിച്ചപ്പോള്‍ ചത്ത പല്ലിയെ കണ്ടെത്തി;
ഓഡര്‍ ചെയ്ത ചിക്കൻകറിയില്‍ ചത്ത പല്ലിയെ കിട്ടിയതായി പരാതി. മീററ്റ് സ്വദേശിയായ വിജയിയാണ് സൊമാറ്റോയിൽ നിന്നും ചിക്കൻ ഓർഡർ ചെയ്ത് കഴിഞ്ഞപ്പോള്‍ ചത്ത പല്ലിയെ കിട്ടിയത്. പിന്നാലെ വിജയ് ഛർദ്ദി തുടങ്ങി. ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വിജയിയുടെ സുഹൃത്തായ നരേന്ദ്ര പ്രതാപ് തന്‍റെ എക്സ് അക്കൗണ്ടിലൂടെയാണ് വിവരം പങ്കുവച്ചത്. പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഇന്ത്യയിലെ ഭക്ഷണ ശാലകളെ കുറിച്ചു അവയുടെ ശുചിത്വത്തെ കുറിച്ചുമുള്ള ചർച്ച സജീവമായി. മീററ്റിലെ വിജയ് കാകെ ദാ ഹോട്ടലിൽ നിന്നുമാണ് ചിക്കൻ ഓർഡർ ചെയ്തത്. ചിക്കൻ കറി…
Read Moreസംസ്ഥാനത്ത് ബിയറിന്റെ വിൽപ്പന 19.55% ആയി കുറഞ്ഞു: കാരണം ഇതാണ്
ബെംഗളൂരു : ബെലഗാവി സമ്മേളനത്തിന്റെ ആദ്യ ദിവസം നിയമസഭ നടപടികൾ ചൂടുപിടിച്ചു . ഭരണ-പ്രതിപക്ഷ നേതാക്കൾക്കിടയിൽ ആരോപണ പ്രത്യാരോപണങ്ങൾ ഉയർന്നു. ഇതിനിടയിൽ, എംഎൽസി എൻ. രവികുമാർ ഒരു ചോദ്യം ഉന്നയിച്ചു . സർക്കാരിന്റെ വരുമാനത്തിന്റെ 20% മദ്യപാനികളുടെ ആരോഗ്യ സംരക്ഷണത്തിനായി അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി അംഗങ്ങളും ഇതിൽ പങ്കുചേർന്നു. മദ്യം ഉപയോഗിക്കുന്നവർക്ക് പ്രത്യേകം ഗ്രാന്റുകൾ നൽകുന്നത് അസാധ്യമാണെന്ന് എക്സൈസ് മന്ത്രി ആർ.ബി. തിമ്മപുര രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു. ശേഖരിക്കുന്ന പണം ആരോഗ്യ വകുപ്പിനും നൽകും. ഇതിനകം തന്നെ നിരവധി ആരോഗ്യ പദ്ധതികൾ…
Read More