ശിവകുമാർ മുഖ്യമന്ത്രിയാകുന്ന തീയതി പ്രവചിച്ചു

ബെംഗളൂരു : കർണാടക കോൺഗ്രസിലെ അധികാരപ്പോര് കടുപ്പിച്ച് പുതിയ പ്രസ്താവനയുമായി ഡി.കെ. ശിവകുമാർ പക്ഷത്തെ എംഎൽഎ. ശിവകുമാർ മുഖ്യമന്ത്രിയാകുന്ന തീയതി പ്രവചിച്ച് രാമനഗര എംഎൽഎ ഇഖ്ബാൽ ഹുസൈനാണ് ശനിയാഴ്ച പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടത്. ജനുവരി ആറിന് ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം ബെംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഇക്കാര്യം 99 ശതമാനം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് ജനുവരി ആറ് എന്ന ചോദ്യത്തിന് അത് വെറും ഒരു നമ്പർ മാത്രമാണെന്നായിരുന്നു ഉത്തരം. പക്ഷേ, എല്ലാവരും അങ്ങനെ പറയുന്നുണ്ടെന്ന് ഇഖ്ബാൽ ഹുസൈൻ അവകാശപ്പെട്ടു. ‘ജനുവരി ആറിന് അല്ലെങ്കിൽ ഒൻപതിന്’ അദ്ദേഹം കൂട്ടിച്ചേർത്തു. ശിവകുമാറിനുവേണ്ടി മുഖ്യമന്ത്രിസ്ഥാനം സിദ്ധരാമയ്യ ഒഴിഞ്ഞു കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

അതേസമയം, ഇഖ്ബാൽ ഹുസൈന്റെ പ്രവചനം ഡി.കെ. ശിവകുമാർ തള്ളിക്കളഞ്ഞു. ഇത്തരം പ്രസ്താവനകൾ ഇഖ്ബാലിന്റെ പതിവുശീലമാണെന്നും അദ്ദേഹത്തിന്റെ പേരിൽ നടപടിയെടുക്കേണ്ടതാണെന്നും പറഞ്ഞു. നിയമസഭയുടെ ശീതകാല സമ്മേളനത്തിനുശേഷം ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് ഇഖ്ബാൽ ഹുസൈൻ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.

ഡിസംബർ എട്ടിന് ആരംഭിച്ച നിയമസഭാസമ്മേളനം 19-ന് അവസാനിക്കും. ശിവകുമാറിന് മുഖ്യമന്ത്രിസ്ഥാനം ലഭിക്കുന്നതിന് അനുകൂലമായി കഴിഞ്ഞ ജൂലായിൽ ഇഖ്ബാൽ ഹുസൈൻ നടത്തിയ പ്രസ്താവന പാർട്ടിക്ക് തലവേദനയുണ്ടാക്കിയിരുന്നു. കെപിസിസി അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
[masterslider id="10"]

Related posts