എങ്ങനെ കയറിപ്പറ്റിയോ എന്തോ; ജലഹള്ളിയിലെ ഫ്ലൈഓവർ തൂണിന് സമീപം സുഖമായി ഉറങ്ങി യുവാവ്! വീഡിയോ വൈറലാകുന്നു

ബെംഗളൂരു,: ബെംഗളൂരു ജലഹള്ളി പ്രദേശത്തെ പീനിയ ഫ്ലൈഓവറിന്റെ തൂണിൽ സുഖമായി ഉറങ്ങുന്ന ഒരാളുടെ വീഡിയോ വൈറലാകുന്നു. കർണാടക പോർട്ട്‌ഫോളിയോ എക്‌സ് ഉൾപ്പെടെ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ വൈറലായിട്ടുണ്ട്.

ജലഹള്ളി ക്രോസിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഫ്ലൈഓവർ തൂണിന്റെ പൊള്ളയായ ഭാഗത്ത് ആണ് ഒരാൾ ഉറങ്ങുന്നത് കണ്ടെത്തിയത്.

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

ആ വിചിത്രമായ കാഴ്ച ഉടൻ തന്നെ വലിയൊരു ജനക്കൂട്ടത്തെ ആകർഷിച്ചു. ആളുകൾ ചുറ്റും കൂടി, ഇത്രയും ഇടുങ്ങിയതും അപകടകരവുമായ ഒരു സ്ഥലത്ത് ആ മനുഷ്യൻ എങ്ങനെ പ്രവേശിച്ചുവെന്നതാണ് ഇപ്പോൾ ചർച്ച വിഷയം.

വൈറലായ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട്, വിഷയം അന്വേഷിക്കാൻ പീനിയ പോലീസ് സ്റ്റേഷനോട് നിർദ്ദേശിച്ചതായി ബെംഗളൂരു പോലീസ് പറഞ്ഞു. അന്വേഷണത്തിന് ശേഷം വിശദാംശങ്ങൾ വ്യക്തമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts