അംബേദ്കർ പ്രതിമ കേടുവരുത്തിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരു : ദളിത് വിഭാഗത്തിൽപ്പെട്ട ചിലരോടുള്ള വൈരാഗ്യത്തിന്റെ പേരിൽ അംബേദ്കർ പ്രതിമ കേടുവരുത്തിയ യുവാവ് അറസ്റ്റിൽ. ചാമരാജ് ജില്ലയിലെ ജ്യോതിഗൗഡപുര ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസിയായ മഞ്ജുനാഥാണ് (31) പ്രതിമയ്ക്കുനേരേ അക്രമം കാട്ടിയത്.

പട്ടികജാതിവിഭാഗത്തിൽപ്പെട്ട സ്ത്രീയുമായി മുൻപ് മഞ്ജുനാഥ് തർക്കമുണ്ടാക്കുകയും ഇവരെ ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഗ്രാമത്തലവൻ ഇയാൾക്ക് പിഴ വിധിച്ചു. ഇതിന്റെപേരിൽ ദളിത് വിഭാഗത്തോട് തോന്നിയ വിരോധമാണ് പ്രതിമ നശിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് ഇയാൾ പോലീസിന് മൊഴിനൽകി.

  തുംഗഭദ്ര നദിയിൽ കൂറ്റൻ മുതല; ദാവൻഗരെയിൽ ഗ്രാമവാസികൾ പരിഭ്രാന്തിയിൽ

കഴിഞ്ഞദിവസം രാത്രിയിലാണ് പ്രതിമ കേടുവരുത്തിയത്. സമീപമുണ്ടായിരുന്ന ബാനറിലെ അംബേദ്കറുടെ ചിത്രം വികൃതമാക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് സമീപപ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മഞ്ജുനാഥ് അറസ്റ്റിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഈ പ്രധാന ഫ്ലൈഓവറുകൾ ഇന്ന് രാത്രി മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts