കോഴിക്കോട് യാത്രയ്ക്ക് നാല് ക്രള ആര്‍ടിസി എസി ബസുകള്‍ കൂടി സര്‍വ്വീസ് നടത്തും;കണ്ണൂരിലേക്ക് എസി സര്‍വീസില്ല

ബെംഗളൂരു : ബെംഗളൂരു – കോഴിക്കോട് റൂട്ടില്‍ കൂടുതല്‍ എസി സ്ലീപ്പര്‍ ബസ് സര്‍വ്വീസ് ആരംഭിക്കാന്‍ കേരള ആര്‍ടിസി. കോഴിക്കോട് ഡിപ്പോയ്ക്ക് 4 പുതിയ എസി ബസുകളാണ് ലഭിക്കുക. നിലവില്‍ കോ്‌ഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് 3 എസി ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്.. ഇതില്‍ രണ്ടെണ്ണം സ്വിഫ്റ്റും ഒരെണ്ണം ക്രള ആര്‍ടിസിയുടെ ഗരുഡ പ്രീമിയവുമാണ് (നവകേരള ബസ്) കൂടാതെ മൈസൂരു വഴിയുളള തിരുവനന്തപുരം, കൊട്ടാരക്കര എസി സ്ലീപ്പര്‍ കം സ്ലീപ്പര്‍ ബസുകള്‍ കോഴിക്കോട് വഴി കടന്ന്‌പോകുന്നുണ്ട്. കര്‍ണാടക ആര്‍ടിസിയും സ്വകാര്യ ബസുകളും കോഴിക്കോടേക്ക് കൂടുതല്‍ എസി…

Read More

ഒക്ടോബർ 1 മുതൽ ആരോഗ്യ സഞ്ജീവിനി പദ്ധതി പ്രാബല്യത്തിൽ വരും.

ബെംഗളൂരു: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്തയുമായി കർണാടക സർക്കാർ. സംസ്ഥാന സർക്കാർ ജീവനക്കാർക്കും അവരുടെ ആശ്രിത കുടുംബാംഗങ്ങൾക്കും പണരഹിത വൈദ്യചികിത്സ നൽകുന്നതിനായി രൂപകൽപ്പന ചെയ്ത ‘കർണാടക ആരോഗ്യ സഞ്ജീവിനി യോജന’ (KASS) ഒക്ടോബർ 1 മുതൽ നടപ്പിലാക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്ര സർക്കാരിന്റെ പേഴ്‌സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പിന്റെ സ്‌പെഷ്യൽ സെക്രട്ടറിയായ ഡോ. ചന്ദ്രശേഖർ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് സർക്കാർ ജീവനക്കാർ പ്രതിമാസ വിഹിതം അടയ്ക്കണം. അക്കൗണ്ടിൽ നിന്ന് സംഭാവന സ്വയമേവ കുറയ്ക്കപ്പെടും. ഈ പദ്ധതിയിൽ ചേരണോ…

Read More

ബുക്ക് ചെയ്ത ബസ് റദ്ദാക്കി,റീഫണ്ടും ചെയ്തില്ല; 82555 രൂപ നഷ്ടപരിഹാരം നൽകേണ്ടിവന്ന് കെഎസ്ആർടിസി

യാത്രക്കാരിക്ക് 82555 രൂപ നഷ്ടപരിഹാരം നല്‍കി കെഎസ്ആര്‍ടിസി എം ഡി. പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. പത്തനംതിട്ട ഏറത്ത് സ്വദേശിനിയും ചൂരക്കോട് എന്‍എസ്എസ് എച്ച്എസ്എസിലെ അധ്യാപികയുമായ പി പ്രിയയുടെ പരാതിയിലാണ് നടപടി. 1003 രൂപ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്‌തെങ്കിലും ബസ് വന്നിരുന്നില്ല. 2018നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. 2018 ഓഗസ്റ്റ് രണ്ടിന് രാവിലെ ഒമ്പതിന് മൈസൂരില്‍ നടക്കുന്ന പിഎച്ച്ഡി ഗൈഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് പോകാനാണ് ഒന്നിന് രാത്രി 8.30ന് കൊട്ടാരക്കര ഡിപ്പോയില്‍ പോകുന്ന കെഎസ്ആര്‍ടിസി സ്‌കാനിയ ബസില്‍…

Read More

ലിങ്ക്ഡ് ഇൻ പരസ്യം ചതിച്ചു; വ്യാജ തൊഴിൽ പരസ്യം വഴി യുവതിക്ക് നഷ്ടമായത് 3,81,000 രൂപ

IT

ലിങ്ക്ഡ് ഇന്നിലൂടെ ജോലി തട്ടിപ്പിന് ഇരയായി യുവതി. ലിങ്ക്ഡ് ഇൻ വ്യാജ തൊഴിൽ പ്രൊഫൈലിലൂടെ ഇന്ത്യൻ വംശജയായ യുവതിയിൽ നിന്ന് തട്ടിയത് 3 ലക്ഷത്തിലധികം രൂപ. ഏകദേശം 4,300 ഡോളർ ( ഏകദേശം 3,81,818.50 രൂപ ) യുവതിക്ക് നഷ്ടമായെന്ന് അന്താരാഷ്ട്ര ബിസിനസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 26 കാരിയായ അമീഷ ദത്തയാണ് തട്ടിപ്പിനിരയായത്. ഉയർന്ന മാർക്കോടെ ഉന്നത പഠനം പൂർത്തിയാക്കിയ അമീഷയ്ക്ക് തട്ടിപ്പുകാരുടെ ഇരയായി യത്രയും തുക നഷ്ടമായത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ഡെട്രോയിറ്റിൽ താമസക്കാരിയായ അമീഷ സീസണൽ ഫിലിം പ്രൊഡക്ഷനിൽ ജോലി ചെയ്യുകയായിരുന്നു.…

Read More

ഔട്ടര്‍ റിങ് റോഡ് ഗതാഗതക്കുരുക്ക് വിപ്രോയുടെ സഹായം തേടി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: ഔട്ടർ റിംഗ് റോഡിലെ (ORR) ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി, പരസ്പര സമ്മതത്തോടെ, കമ്പനിയുടെ കാമ്പസിലൂടെ പരിമിതമായ വാഹന ഗതാഗതം അനുവദിക്കുന്നത് പരിഗണിക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിപ്രോ സ്ഥാപക ചെയർമാൻ അസിം പ്രേംജിയോട് അഭ്യർത്ഥിച്ചു. നഗരത്തിലെ ഐടി ഇടനാഴികളിൽ ഒന്നായ ORR പലപ്പോഴും കനത്ത ഗതാഗതക്കുരുക്കിനാണ് സാക്ഷ്യം വഹിക്കുന്നത്. സംസ്ഥാനത്തിന്റെ ഐടി ആവാസവ്യവസ്ഥയുടെ പുരോഗതിക്കും മൊത്തത്തിലുള്ള സാമൂഹിക-സാമ്പത്തിക വികസനത്തിനും വിപ്രോ നൽകുന്ന തുടർച്ചയായ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. ബെംഗളൂരു ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്, പ്രത്യേകിച്ച് ഇബ്ലൂർ ജംഗ്ഷനിലെ ഔട്ടർ റിംഗ് റോഡ് (ORR)…

Read More

വീട് കുത്തിത്തുറന്ന് 90 പവന്‍ കവര്‍ന്നു

തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട് കുത്തിത്തുറന്ന് വന്‍മോഷണം. വെണ്ണിയൂര്‍ സ്വദേശി ശില്‍ബര്‍ട്ടിന്റെ വീട്ടില്‍ നടന്ന മോഷണത്തില്‍ 90 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്തകാലത്ത് സംസ്ഥാനത്ത് ഉണ്ടായ ഏറ്റവും വലിയ കവര്‍ച്ചയാണിത്. ഇന്നലെ രാത്രിയാണ് സംഭവം. ഗില്‍ബര്‍ട്ട് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ്. തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടില്‍ മരണം സംഭവിച്ചതിനെ തുടര്‍ന്ന് ഗില്‍ബര്‍ട്ടും കുടുംബവും അവിടേയ്ക്ക് പോയ സമയത്താണ് മോഷണം നടന്നത്. മരിച്ച വീടായതിനാല്‍ സഹോദരിയുടെ വീട്ടിലേക്ക് ഗില്‍ബര്‍ട്ടും കുടുംബവും കൂട്ടുകിടക്കാന്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. വീട്ടില്‍ ആളില്ല എന്ന്…

Read More

സ്വര്‍ണവില കുറഞ്ഞു

കൊച്ചി: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. 84,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപ കുറഞ്ഞു. 10,575 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ 83,000 കടന്ന് 84000ന് അരികില്‍ എത്തിയ സ്വര്‍ണവിലയാണ് ഉച്ചയോടെ ഒറ്റയടിക്ക് ആയിരം രൂപ കൂടി വര്‍ധിച്ചത്. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്തംബര്‍ 9 നാണ്…

Read More

വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തി

പാലക്കാട്: വിവാദങ്ങൾക്കിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പാലക്കാട് എത്തി ലൈംഗികാരോപണങ്ങൾ നേരിട്ടതിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെയ്ക്കുകയും കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്ത ശേഷം ആദ്യം ആയാണ് രാഹുൽ പാലക്കാട് എത്തുന്നത്. രാഹുൽ നിയമസഭാ സമ്മേളനത്തിൽ ഒരു ദിവസം എത്തിയ ശേഷം സ്വദേശമായ അടൂരിലേയ്ക്ക് മടങ്ങിയിരുന്നു. രാഹുലിന്റെ വരവിനു മുന്നോടിയായി ഇന്ന് രാവിലെയോടെ എംഎൽഎ ഓഫിസ് തുറന്നു. കോൺഗ്രസ് പ്രവർത്തകർ ഓഫിസിനു മുന്നിൽ എത്തിയിട്ടുണ്ട്. ഓഫിസ് പരിസരത്ത് പൊലീസ് സുരക്ഷയും വർധിപ്പിച്ചു. രാഹുൽ എത്തിയതോടെ…

Read More

പിടിച്ചെടുത്തത് ഒരു വാഹനം; ഭൂട്ടാനിൽ നിന്നുള്ളതല്ല; അമിത് ചക്കാലക്കൽ

കൊച്ചി: തന്റെ ഒരു വാഹനം മാത്രമാണ് കസ്റ്റംസ് പിടിച്ചെടുത്തതെന്ന് നടൻ അമിത് ചക്കാലക്കൽ. മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള ലാൻഡ് ക്രൂയിസർ മാത്രമാണ് തന്റേത്. മറ്റ് വണ്ടികൾ തന്റെ ഗ്യാരേജിൽ പണിക്കായി കൊണ്ടുവന്നവയാണ്. അക്കാര്യം കസ്റ്റംസ് സ്ഥിരീകരിച്ചിട്ടുണ്ട്. തന്റെ വാഹനത്തിന്റെ രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്നും മറ്റ് ആറ് വാഹനങ്ങളുടെ ഉടമകളെ വിവരമറിയിച്ചിട്ടുണ്ടെന്നും നടൻ പറഞ്ഞു. അവർക്ക് രേഖകൾ സമർപ്പിക്കാൻ കസ്റ്റംസ് 10 ദിവസം സമയം നൽകിയിട്ടുണ്ട്. ആ വാഹനങ്ങളുമായി തന്റെ ബന്ധം എന്താണെന്ന് കസ്റ്റംസ് അന്വേഷിച്ചു. രേഖകൾ പരിശോധിച്ചതിനുശേഷം വിളിപ്പിക്കുമെന്ന് അറിയിച്ചു. 2010 വരെ നടന്ന വിൽപന കരാറിന്റെ…

Read More

ആദ്യ വിവാഹത്തിലെ മകളുടെ മുന്നിൽ വെച്ച് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്: സംഭവം വിവാഹം കഴിഞ്ഞ മൂന്നാം മാസം

ബെംഗളൂരു ∙ പട്ടാപ്പകൽ ഭാര്യയെ ബസ് സ്റ്റാൻഡിൽ വച്ച് കുത്തിക്കൊന്ന് ഭർത്താവ്. ബെംഗളൂരു നഗരത്തിലെ ക്യാബ് ഡ്രൈവർ ലോഹിതാശ്വ (35) ആണ് ഭാര്യ രേഖയെ (28) കൊലപ്പെടുത്തിയത്. മൂന്നു മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. രേഖയുടെ ആദ്യ വിവാഹത്തിലെ പന്ത്രണ്ടു വയസ്സുകാരിയായ മകളുടെ കണ്‍മുന്നിൽ വച്ചായിരുന്നു അരുംകൊല. രേഖയുടെ നെഞ്ചിലും വയറ്റിലും നിരവധി തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു. രേഖ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. സ്ഥലത്തുണ്ടായിരുന്നവർ ലോഹിതാശ്വയെ തടഞ്ഞുവയ്ക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെട്ടു. ആദ്യവിവാഹത്തിലെ…

Read More
Click Here to Follow Us