ക്ഷേത്രഭാരവാഹികൾക്ക് ഐക്യദാർഢ്യം; ബിജെപിയുടെ ‘ധർമസ്ഥല ചലോ’ യാത്ര ആരംഭിച്ചു

ബെംഗളൂരു: ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ധർമസ്ഥലയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ക്ഷേത്രഭാരവാഹികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി നേതാക്കളുടെ ‘ധർമസ്ഥല ചലോ’ യാത്ര.

ശനിയാഴ്ച രാവിലെ ബെംഗളൂരു നെലമംഗല ടോളിൽനിന്ന് വാഹനപൂജ നടത്തി യാത്ര ആരംഭിച്ചു. 300 ഓളം വാഹനങ്ങൾ അകമ്പടിയേകി.

വൈകീട്ടോടെ യാത്ര ധർമസ്ഥലയിലെത്തി. വൈകിട്ട് ക്ഷേത്രദർശനം നടത്തിയ സംഘം ക്ഷേത്ര ധർമാധികാരിയും എംപിയുമായ വീരേന്ദ്ര ഹെഗ്‌ഡെയെ കണ്ടു.

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ബി.വൈ. വിജയേന്ദ്ര എംഎൽഎ, നിയമസഭാ കൗൺസിൽ പ്രതിപക്ഷനേതാവ് ചാലവാദി നാരായണസ്വാമി, എസ്.ആർ. വിശ്വനാഥ് എംഎൽഎ തുടങ്ങിയവർ ഞായറാഴ്ച രാവിലെ ഏഴിന് ക്ഷേത്രം സന്ദർശിക്കും.

അതേസമയം പ്രത്യേക അന്വേഷണസംഘത്തിന്റെ പരിശോധന നിർത്തിവെക്കുമെന്ന് സൂചനയുണ്ട്. തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. പരിശോധന ശനിയാഴ്ച നടന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts