ഫ്ലാറ്റ് നിർമിച്ചുനൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടി: ഓസോൺ അർബൻ ഡിവലപ്പേഴ്‌സ് റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ഇഡി റെയ്ഡ്

ബെംഗളൂരു : ഫ്ലാറ്റ് നിർമിച്ചുനൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഓഫീസിലും ഉടമകളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും എൻഫോഴസ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന.

ഓസോൺ അർബൻ ഡിവലപ്പേഴ്‌സും ഇതിന്റെ ഉടമയായ സത്യമൂർത്തി വാസുദേവൻ അടക്കമുള്ളവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലുമായിരുന്നു പരിശോധന. ബെംഗളൂരുവിലും മുംബൈയിലുമുള്ള പത്തിടങ്ങളിൽ പരിശോധന നടന്നു.

  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി

ബെംഗളൂരുവിലെ ദേവനഹള്ളിയിൽ ഓസോൺ അർബന പദ്ധതിപ്രകാരം ഫ്ലാറ്റ് നിർമിച്ചുനൽകാമെന്ന് വാഗ്ദാനംചെയ്ത് കോടികൾ തട്ടിയെടുത്തുവെന്നാണ് കമ്പനിക്കെതിരേയുള്ള കേസ്. ഇതിന്റെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കലിന് ഇഡി കേസെടുക്കുകയായിരുന്നു. 2018-ലാണ് ഫ്ലാറ്റുകളുടെ പണിപൂർത്തിയാക്കി കൈമാറേണ്ടിയിരുന്നത്.

എന്നാൽ, പണികളുടെ പകുതിയോളംമാത്രമാണ് ഇതുവരെ പൂർത്തിയായിരുന്നത്.

ഫ്ലാറ്റ് ബുക്ക് ചെയ്തിരുന്നവർ പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകാൻ തയ്യാറായില്ല. വലിയ ഇളവ് വാഗ്ദാനംചെയ്ത്‌ ഒട്ടേറെപ്പേരിൽനിന്ന് ഫ്ലാറ്റിന്റെ മുഴുവൻവിലയും ഇതിനകംതന്നെ ഈടാക്കിയിരുന്നു. ഇത് പണം തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു
[masterslider id="10"]

Related posts