നായകളെ കുട്ടത്തോടെ കൊന്ന് കുഴിച്ച് മൂടിയതായി പരാതി; പഞ്ചായത്ത് അധികൃതര്‍ക്കെതിരെ കേസ്

ഇടുക്കി: മൂന്നാര്‍ പഞ്ചായത്ത് നായകളെ കുട്ടത്തോടെ കൊന്ന് കുഴിച്ച് മൂടിയതായി പരാതി. ഇരുന്നൂറോളം തെരുവ്- വളര്‍ത്ത് നായകളെയാണ് പഞ്ചായത്ത് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് കുഴിച്ച് മൂടിയത്. ഇടുക്കി അനിമല്‍ റെസ്‌ക്യു ടീം നല്‍കിയ പരാതിയില്‍ പഞ്ചായത്ത് അധികൃതര്‍ക്കെതിരെ മൂന്നാര്‍ പൊലീസ് കേസ് എടുത്തു.

മൂന്നാറില്‍ തെരുവുനായ ശല്യം അതിരൂക്ഷമായിരുന്നു. നിരവധി തവണ കുട്ടികളെ ഉള്‍പ്പെടെ ആക്രമിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഈ നായകളെ പിടികൂടി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റാനായി ആനിമല്‍ റസ്‌ക്യൂ ടീം എത്തിയപ്പോഴാണ് സാഹചര്യം തിരിച്ചറിയുന്നത്.

  ആരോഗ്യവകുപ്പിന്റെ ക്യുആർ കോഡ് പരാതി പരിഹാര സംവിധാനത്തിന് വൻ പ്രതികരണം; 24 മണിക്കൂറിനുള്ളിൽ 504 പരാതികൾ

ടൗണില്‍ എവിടെയും തെരുവ് നായ്ക്കളെ കാണാനില്ല. ഇതോടെ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടു. ഇതിനിടെയാണ് ഇരുന്നൂറോളം നായകളെ കൊന്നു കുഴിച്ചുമൂടി എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതെന്ന് ആനിമല്‍ റെസ്‌ക്യൂ ടീം പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരുവനന്തപുരത്തേക്ക് ഇന്നും നാളെയും 28നും സ്പെഷ്യൽ ട്രെയിൻ
[masterslider id="10"]

Related posts