തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യുനമർദ്ദം ശക്തി കൂടിയ ന്യുനമർദ്ദമായി (Well Marked Low Pressure Area) മാറിയതിന് പിന്നാലെയാണിത്. അടുത്ത 24 മണിക്കൂർ വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയില്‍ മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യുനമർദ്ദം തുടർന്നുള്ള 24 മണിക്കൂറില്‍ വടക്കു -വടക്കു കിഴക്ക് ദിശയില്‍ സഞ്ചരിച്ചു ശക്തി കുറഞ്ഞേക്കും. അടുത്ത 3…
Read MoreMonth: April 2025
വൈറ്റ്ഫീൽഡിനും കെആർ പുരം സ്റ്റേഷനുകൾക്കും ഇടയിൽ അറ്റകുറ്റപ്പണി; നിരവധി ട്രെയിൻ സർവീസുകൾ റദ്ധാക്കി വിശദാംശങ്ങൾ
ബെംഗളൂരു: വൈറ്റ്ഫീൽഡിനും കെആർ പുരം സ്റ്റേഷനുകൾക്കും ഇടയിലുള്ള പാലം നമ്പർ 834-ൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ട്രെയിൻ സർവീസുകൾ തടസപ്പെടുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ). ട്രെയിൻ നമ്പർ 06527 ബംഗാർപേട്ട്-എസ്എംവിടി ബെംഗളൂരു മെമു സ്പെഷ്യൽ ഏപ്രിൽ 12, 15, 19, 22 തീയതികളിൽ റദ്ദാക്കും. ട്രെയിൻ നമ്പർ 06528 എസ്എംവിടി ബെംഗളൂരു-ബംഗാർപേട്ട് മെമു സ്പെഷ്യൽ ഏപ്രിൽ 13, 16, 20, 23 തീയതികളിൽ റദ്ദാക്കും. ട്രെയിൻ നമ്പർ 16521 ബംഗാർപേട്ട്-കെഎസ്ആർ ബെംഗളൂരു മെമു എക്സ്പ്രസ് ഏപ്രിൽ 15, 22 തീയതികളിൽ വൈറ്റ്ഫീൽഡ്-കെഎസ്ആർ ബെംഗളൂരു മെമു…
Read Moreപത്ത് ദിവസത്തിനുള്ളിൽ 9 കോടി രൂപ: ശക്തി പദ്ധതി ഉണ്ടായിരുന്നിട്ടും കെകെആർടിസിക്ക് വൻ വരുമാനം
ബെംഗളൂരു: കർണാടക സർക്കാർ ശക്തി പദ്ധതിയിലൂടെ സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കിയിട്ടും കെകെആർടിസിക്ക് വൻ ലാഭം. ശക്തി പദ്ധതി ഗതാഗത കോർപ്പറേഷനുകൾക്ക് നഷ്ടമുണ്ടാക്കിയതായി സംസാരമുണ്ടായിരുന്നു. അതേസമയം, കല്യാണ കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷന് വെറും 10 ദിവസത്തിനുള്ളിൽ 9 കോടി രൂപയുടെ അധിക വരുമാനമാണ് ലഭിച്ചത്. കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് (കെകെആർടിസി) ശ്രീശൈല മേളയാണ് വലിയ തോതിൽ വരുമാനം നേടിക്കൊടുത്തു . ഉഗാദി ഉത്സവത്തോടനുബന്ധിച്ച് ആന്ധ്ര ശ്രീശൈലത്ത് ഒരു മല്ലികാർജ്ജുന മേള ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ, കഴിഞ്ഞ മാസം പത്ത് ദിവസത്തേക്ക്…
Read Moreയുവതിക്കെതിരായ അതിക്രമം; ‘വലിയ നഗരങ്ങളിൽ പതിവെന്ന് നിസ്സാരവത്കരിച്ച് ആഭ്യന്തര മന്ത്രി
ബെംഗളൂരു: ബെംഗളൂരുവില്‍ യുവതിക്കെതിരേ നടന്ന അക്രമസംഭവത്തില്‍ കർണാടക മന്ത്രി നടത്തിയ പ്രതികരണം വിവാദത്തിൽ. സംഭവത്തെ നിസാരവത്കരിച്ചുകൊണ്ട് കര്‍ണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര നടത്തിയ പ്രസ്താവനയാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. വലിയ നഗരങ്ങളില്‍ ഇത്തരം കാര്യങ്ങൾ അവിടെയും ഇവിടെയുമൊക്കെ സംഭവിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. “ഇതുപോലുള്ള വലിയ നഗരങ്ങളിൽ ഇത്തരം സംഭവങ്ങൾ അവിടെയും ഇവിടെയുമൊക്കെ ഉണ്ടാകാറുണ്ട്. നിയമപരമായി എന്ത് നടപടി സ്വീകരിക്കണമോ, അത് സ്വീകരിക്കും. കമ്മീഷണറോട് പട്രോളിങ് ഊര്‍ജിതമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്”, മന്ത്രി പരമേശ്വര പറഞ്ഞു. സ്ത്രീ സുരക്ഷയില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഉദാസീന നിലപാട് ചൂണ്ടിക്കാട്ടി വലിയ വിമർശനമാണ് മന്ത്രിയുടെ…
Read Moreബെംഗളൂരുവില്‍ മലയാളി ടെക്കി ജീവനൊടുക്കിയ നിലയില്‍
ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി ടെക്കി ജീവനൊടുക്കിയ നിലയില്‍. ചിക്കബാനാവരയിലെ അപ്പാര്‍ട്‌മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. ലെനോവ കമ്പനിയില്‍ ജീവനക്കാരനായിരുന്ന പ്രശാന്ത് നായര്‍ (40) ആണ് ജീവനൊടുക്കിയത്. യുവാവ് ഭാര്യയുമായി അസ്വാരസ്യത്തിലായിരുന്നെന്ന് പോലീസ് പറയുന്നു. സോളദേവനഹള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Read Moreപ്രവർത്തകന്റെ ആത്മഹത്യ; ബിജപി പ്രതിഷേധം അലയടിക്കുന്നു
ബെംഗളൂരു: ബിജെപി പ്രവർത്തകൻ കുടക് സ്വദേശി വിനയ് സേമായ്യയുടെ ആത്മഹത്യയിൽ കോൺഗ്രസ് എംഎൽഎമാർക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. കുടക് ജില്ലയിലെ കുശാൽനഗറിലാണ് ശനിയാഴ്ച ബിജെപിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ പ്രകടനം നടന്നത്. വീരാജ്പേട്ട കോൺഗ്രസ് എംഎൽഎ എ.എസ്. പൊന്നണ്ണയ്ക്കുനേരേ അപകീർത്തി പരാമർശം നടത്തിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ വിനയ് വെള്ളിയാഴ്ചയാണ് ആത്മഹത്യ ചെയ്തത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും തനിക്കും തന്റെ കുടുംബത്തിനുമുണ്ടായ അപമാനം താങ്ങാനാകാതെയാണ് ജീവനൊടുക്കുന്നതെന്ന ആത്മഹത്യക്കുറിപ്പ് വിനയ് വാട്സാപ്പിലൂടെ പങ്കുവെച്ചിരുന്നു. കോൺഗ്രസ് എംഎൽഎമാരായ എ.എസ്. പൊന്നണ്ണ, ഡോ. മന്തർ ഗൗഡ എന്നിവർക്കെതിരേ ആത്മഹത്യ പ്രേരണയ്ക്ക്…
Read Moreഅനധികൃത നിർമ്മാണങ്ങൾ തടയാൻ ബിബിഎംപിയുമായി കൈകോർത്ത് ബെസ്കോം
ബെംഗളൂരു: നഗരത്തിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടിയെടുക്കാനുള്ള ബിബിഎംപിയുടെ സംരംഭത്തെ ബെസ്കോം പിന്തുണയ്ക്കും. അത്തരം സ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ നിർദ്ദേശിച്ച് കൊണ്ട് വൈദ്യുതി വിതരണ കമ്പനി ചീഫ്, സൂപ്രണ്ടിംഗ് എഞ്ചിനീയർമാർക്ക് ഒരു സർക്കുലർ അയച്ചു. ഏപ്രിൽ 5-ന് പുറത്തിറക്കിയ സർക്കുലറിൽ, ബിബിഎംപി ബെസ്‌കോമിന്റെ മാനേജിംഗ് ഡയറക്ടർക്ക് അയച്ച കത്തിൽ പറഞ്ഞിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ബെസ്‌കോം വാണിജ്യ പ്രവർത്തനങ്ങളുടെയും മാനേജ്‌മെന്റിന്റെയും ചീഫ്, സൂപ്രണ്ടിംഗ് എഞ്ചിനീയർമാർക്ക് നിർദ്ദേശം നൽകി. 2025 ജനുവരി 1 ലെ ആ കത്തിൽ, 2024 ഡിസംബർ 17 ലെ സുപ്രീം കോടതി ഉത്തരവ്…
Read Moreനടി സഞ്ജന ഗൽറാണി നൽകിയ വഞ്ചനാ കേസ്; കുറ്റവാളിക്ക് തടവും പിഴയും
ബെംഗളൂരു: നടി സഞ്ജന ഗൽറാണിയെ 45 ലക്ഷം രൂപ വഞ്ചിച്ച കേസിലെ പ്രതി രാഹുൽ തോംസെയ്ക്ക് 33-ാമത് എസിജെഎം കോടതി 61.50 ലക്ഷം രൂപ പിഴയും ആറ് മാസം തടവും ശിക്ഷ വിധിച്ചു. ബനശങ്കരി മൂന്നാം ഫേസിൽ താമസിക്കുന്ന രാഹുൽ ടോൺസെ എന്ന രാഹുൽ ഷെട്ടി 2018-19 ൽ സഞ്ജന ഗൽറാണിയിൽ നിന്ന് 45 ലക്ഷം രൂപ വഞ്ചിച്ചതായി ആരോപിക്കപ്പെട്ടു. പിഴ തുകയിൽ നിന്ന് കോടതി ഫീസ് 10,000 രൂപ കുറച്ചു ബാക്കി 61.40 ലക്ഷം രൂപ പരാതിക്കാരിയായ സഞ്ജനയ്ക്ക് നൽകണം. നിശ്ചിത സമയത്തിനുള്ളിൽ…
Read Moreകോട്ടൺ മിൽ തൊഴിലാളിയുടെ മൃതദേഹം മുറിവുകളോടെ നഗ്നമായി നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
ബെംഗളൂരു : ബല്ലാരി ജില്ലയിലെ റാണി തോട്ട പ്രദേശത്തിന് സമീപം ആർജെ കോട്ടൺ മില്ലിലെ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. തൊഴിലാളിയുടെ ഭാര്യയാണ് തലയിലും തോളിലും ചെവിയിലും മുറിവേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഭർത്താവ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വീട്ടിൽ നിന്ന് പുറത്തുപോയെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും ഭാര്യ നീലവേണി പരാതി നൽകിയിരുന്നു. “തൊഴിലാളിയുടെ ഭാര്യ (നീലവേണി) രേഖാമൂലം പരാതി നൽകിയിരുന്നു… ഇന്ന് (ഏപ്രിൽ 5) ഭർത്താവിന്റെ മൃതദേഹം കണ്ടെത്തിയതായി അവർക്ക് വിവരം ലഭിച്ചു. വിവരമനുസരിച്ച് ബന്ധുക്കളോടൊപ്പം അവർ…
Read Moreപെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ രണ്ടു രൂപ കൂട്ടി കേന്ദ്ര സര്‍ക്കാര്‍
ഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ രണ്ടു രൂപ വീതം കൂട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ കുറവിന് അനുസരിച്ചു ക്രമീകരിക്കുമെന്നതിനാല്‍ ചില്ലറ വില്‍പ്പന വിലയില്‍ മാറ്റമുണ്ടാവില്ലെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. പെട്രോളിന്റെ എക്‌സൈസ് തീരുവ പതിമൂന്നു രൂപയായും ഡീസലിന്റേത് പത്തു രൂപയായുമാണ് ഉയര്‍ത്തിയത്. ഇന്ന് അര്‍ധ രാത്രി മുതല്‍ പുതിയ നിരക്കു പ്രാബല്യത്തില്‍ വരും. രാജ്യാന്തര എണ്ണ വിലയിലുണ്ടായ കുറവിന് അനുസരിച്ച് കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വന്‍ ഇടിവാണ് ഏതാനും ദിവസമായി എണ്ണ…
Read More