അംബേദ്കറെയും ദളിതരെയും അപമാനിച്ച് സ്കിറ്റ്; കേസ് ഹൈക്കോടതി റദ്ദാക്കി 

ബെംഗളൂരു: ഡോ. ബി ആര്‍ അംബേദ്കറേയും ദളിതരെയും സ്‌കിറ്റിലൂടെ അപമാനിച്ചുവെന്ന കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. ജെയിൻ സെൻ്റർ ഓഫ് മാനേജ്‌മെൻ്റ് സ്റ്റഡീസിലെ (ഡീംഡ് യൂണിവേഴ്‌സിറ്റി) വിദ്യാർത്ഥികള്‍ക്കും അധ്യാപകർക്കും എതിരെ രജിസ്റ്റർ ചെയ്ത കേസാണ് റദ്ദാക്കിയത്. ദിനേശ് നീലകാന്ത് എന്ന വ്യക്തിയാണ് ആണ് അംബേദ്കറേയും ദളിതരെയും സ്‌കിറ്റിലൂടെ അപമാനിച്ചുവെന്നാരോപിച്ച്‌ ഹര്‍ജി സമര്‍പ്പിച്ചത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 പ്രകാരം സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവനും ഉറപ്പ് നല്‍കുന്നുവെന്ന് കോടതി വ്യക്തമാക്കി. യൂണിവേഴ്‌സിറ്റി നിംഹാന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ജെയിന്‍ യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റ് 2023ലാണ് പരിപാടി…

Read More

നഗരത്തില്‍ പക്ഷിപ്പനി ; ഒരാഴ്ച്ച് കൊണ്ട് ചത്തത് 2100 കോഴികള്‍

ബെംഗളൂരു : കർണാടകത്തിലെ ബല്ലാരി സന്ദൂരിൽ പക്ഷിപ്പനി ബാധിച്ച് ഒരാഴ്‌ചയ്ക്കിടെ 2100 കോഴികൾ ചത്തു. ആന്ധ്രാപ്രദേശിൽനിന്നും തെലങ്കാനയിൽനിന്നും കൊണ്ടുവന്ന കോഴികളാണിവ. ഇവിടെ ദിവസം 100 മുതൽ 200 വരെ കോഴികൾ ചാകുന്നുണ്ടെന്ന് മൃഗസംരക്ഷണവകുപ്പ് പറഞ്ഞു. ചത്ത കോഴികളുടെ സാംപിളുകൾ പരിശോധിച്ചപ്പോൾ പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ബല്ലാരി, റായ്ച്ചുർ, ചിക്കബെല്ലാപുര ജില്ലകളിലാണ് പക്ഷപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ മൂന്നുകിലോമീറ്റർ ചുറ്റളവിലുള്ള കോഴികളെ കൊല്ലാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം. ചിക്കബെല്ലാപുരയിൽ കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കിയിട്ടുണ്ട്. കോഴിക്കച്ചവടവുമായി ബന്ധപ്പെട്ട്…

Read More

അടുത്ത ആഴ്ച മുതൽ ദർശൻ ഷൂട്ടിംഗ് പുനരാരംഭിക്കാൻ സാധ്യത

ബെംഗളൂരു: രേണുകാചാര്യ കൊലക്കേസിലെ രണ്ടാം പ്രതിയായ ദർശൻ നിലവിൽ ജാമ്യത്തിലാണ്. സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കാൻ ഒരുങ്ങുന്ന നടൻ അടുത്തയാഴ്ച ബെംഗളൂരുവിന് പുറത്തേക്ക് യാത്ര ചെയ്യാൻ അനുമതി തേടി കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. ദർശൻ നിയമപോരാട്ടം തുടരുകയാണ്, അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ പരിഗണിക്കപ്പെടുകയാണ്. ഇതിനിടെയിലാണ് ദർശൻ തന്റെ സിനിമാ ജീവിതം വീണ്ടും പുനരാരംഭിക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ ജൂണിൽ നിർത്തിവച്ച സിനിമയുടെ ചിത്രീകരണം ആരംഭിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും അദ്ദേഹം നടത്തികഴിഞ്ഞതായാണ് റിപ്പോർട്ട്.

Read More

ത്യാവരെകൊപ്പ സിംഹ സങ്കേതത്തിലെ ഏക ആൺ കടുവ വിജയ് ചത്തു

ബെംഗളൂരു: ശിവമോഗയിലെ സാഗർ റോഡിലുള്ള ത്യാവരെകൊപ്പ കടുവ-സിംഹ സങ്കേതത്തിലെ ഏക ആൺ കടുവയായ വിജയ് ചത്തു. ശിവമൊഗ്ഗയിലെ ത്യവരെക്കൊപ്പയിലുള്ള കടുവ-സിംഹ സംരക്ഷണ കേന്ദ്രം ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. മൈസൂരിനും ബന്നാർഘട്ടയ്ക്കും ശേഷം ഇത് സംസ്ഥാനത്ത് പ്രശസ്തമാണ്. നി ശിവമോഗയിലെ സാഗർ റോഡിലുള്ള ത്യാവരെകൊപ്പ കടുവ-സിംഹ സങ്കേതത്തിലെ ഏക ആൺ കടുവയായ വിജയ് (17) വാർദ്ധക്യത്തിന്റെ സ്വാഭാവിക കാരണങ്ങളാൽ ഒരു മാസമായി ക്ഷീണത്തിലായിരുന്നു. പേശിവലിവും അനുഭവപ്പെട്ട വിജയ് എന്ന കടുവ ചൊവ്വാഴ്ചയാണ് മരിച്ചത്. വിജയ് മരിച്ചതോടെ കടുവകളുടെ എണ്ണം നാലായി കുറഞ്ഞു. കഴിഞ്ഞ…

Read More

ഹൊസക്കേരെഹള്ളി തടാക ബഫർ സോണിലെ 63 വീടുകൾ ഒഴിപ്പിക്കാൻ ബിബിഎംപി

ബെംഗളൂരു: ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഹൊസകെരെഹള്ളി തടാകത്തിന് സമീപമുള്ള ബഫർ സോണിൽ നിർമ്മിച്ച 63 വീടുകൾ ഒഴിപ്പിക്കാൻ ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തീരുമാനിച്ചു. ഹൊസകെരെഹള്ളി തടാക ഭൂമി കൈയേറി നിർമ്മിച്ചതാണെന്നും പരിസ്ഥിതി മാനദണ്ഡങ്ങൾ ലംഘിച്ച് ബഫർ സോണിൽ വീടുകൾ നിർമ്മിച്ചതാണെന്നും കണ്ടെത്തിയതിനെ തുടർന്നാണ് എൻജിടിയുടെ ഉത്തരവ്. ബ്രുഹത് ബെംഗളൂരു മഹാനഗര പാലിഗെ (ബിബിഎംപി) സ്ഥലം പരിശോധിക്കുകയും രാജീവ് ഗാന്ധി ഭവന പദ്ധതിക്കും ചേരി ബോർഡിനും കീഴിൽ നിർമ്മിച്ച വീടുകൾ പരിശോധിക്കുകയും ചെയ്യും. പരിസ്ഥിതി മാനദണ്ഡങ്ങൾ ലംഘിച്ചാണ്…

Read More

പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; വ്ലോഗർ അറസ്റ്റിൽ 

മലപ്പുറം: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച്‌ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച വ്ളോഗർ അറസ്റ്റില്‍. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടില്‍ ജുനൈദിനെയാണ് മലപ്പുറം പൊലീസ് സ്‌റ്റേഷൻ എസ്.എച്ച്‌.ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം ബംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തത്. പ്രതി യുവതിയുമായി സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുകയും പ്രണയം നടിക്കുകയും വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്ത ശേഷം രണ്ട് വർഷത്തോളമായി മലപ്പുറത്തും പരിസര പ്രദേശങ്ങളിലെ വിവിധ ലോഡ്ജുകളിലും ഹോട്ടലുകളിലും വെച്ച്‌ പീഡിപ്പിക്കുകയും നഗ്ന ഫോട്ടോകള്‍ പകർത്തുകയും ഇത് സോഷ്യല്‍…

Read More

ബെംഗളൂരുവിൽ ബൈക്ക് അപകടം; മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു: ഹൈദരാബാദ് -ബെംഗളൂരു ഹൈവേയില്‍ ഉണ്ടായ ബൈക്കപകടത്തില്‍ മലയാളി യുവാവ് മരിച്ചു. അഴിയൂർ കരിവയില്‍ റോഡ് റെയില്‍വേ സ്റ്റേഷന് സമീപം ദിവാഘറില്‍ താമസിക്കുന്ന അശോകൻ കരുവൻതുരുത്തി (ഉണ്ണി) ശ്രീജ പട്ടാണിപ്പറമ്പത്ത് ദമ്പ തികളുടെ മകൻ അക്ഷയ് (30) ആണ് മരിച്ചത്.

Read More

കേരളത്തിൽ നാളെ റമദാൻ ഒന്ന് 

മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച റബീഉല്‍ അവ്വല്‍ ഒന്നായിരിക്കുമെന്ന് ഇബ്രാഹിം ഖലീല്‍ ബുഹാരി തങ്ങള്‍ അറിയിച്ചു. പൊന്നാനിയില്‍ മാസപ്പിറ കണ്ടതായും ഖലീല്‍ ബുഹാരി മാധ്യമങ്ങളെ അറിയിച്ചത്.

Read More

എലിസബത്ത് ഉദയനെ വിവാഹം കഴിക്കാൻ താല്പര്യമുണ്ട്; ആറാട്ട് അണ്ണൻ 

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വളരെയധികം ശ്രദ്ധ നേടുന്ന വ്യക്തിയാണ് എലിസബത്ത് ഉദയൻ. നടൻ ബാലയുടെ രണ്ടാം ഭാര്യയായ എലിസബത്ത് ബാലകരെ വളരെ ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞ കുറിച്ച്‌ ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിച്ചിരിക്കുന്നത് വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചിട്ടാണ് ഇപ്പോള്‍ നില്‍ക്കുന്നത് എന്നും ഡിപ്രഷൻ അടക്കമുള്ള അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ട് മരുന്ന് കഴിച്ചു കൊണ്ടിരിക്കുകയാണ് എന്ന് ഒക്കെ താരം പറഞ്ഞിരുന്നു. ഇപ്പോള്‍ എലിസബത്ത് ഉദയനെ വിവാഹം കഴിക്കാൻ തനിക്ക് താല്പര്യം ഉണ്ടെന്ന് അറിയിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയ സന്തോഷ് വർക്കി. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ്…

Read More

കാമുകിയെ മടിയിലിരുത്തി നഗരത്തിലൂടെ ബൈക്ക് യാത്ര; യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: കാമുകിക്ക് സംഭവിച്ച മൂഡ്‌ഓഫ് മാറ്റാൻ കാമുകൻ സ്വീകരിച്ച വഴി പണിയായി. യുവതിയെ മടിയിലിരുത്തി കാമുകൻ നഗരമധ്യത്തിലൂടെയാണ് ബൈക്ക് ഓടിച്ചത്. തുടർന്ന് വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ സിറ്റി പൊലീസ് യുവാവിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. ബെംഗളൂരു ട്രാഫിക് പൊലീസ് എക്‌സിലും വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ബെംഗളൂരു ഇന്റർനാഷണല്‍ എയർപോർട്ട് റോഡിലാണ് സംഭവം നടന്നത്. അതേസമയം ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ‘ഹലോ ത്രില്‍ തേടുന്നവരേ, റോഡ് സ്റ്റണ്ടുകള്‍ക്കുള്ള വേദിയല്ല! നിങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും സുരക്ഷിതമായി വാഹനമോടിക്കൂ. നമുക്ക് ഉത്തരവാദിത്തത്തോടെ വാഹനമോടിക്കാം,’ എന്നാണ് എക്‌സിലെ പൊലീസ് ട്വീറ്റ്. വീഡിയോ…

Read More
Click Here to Follow Us