അമേരിക്കൻ ബോക്സിങ് ഇതിഹാസം ജോർജ് ഫോർമാൻ (76) അന്തരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ കുടുംബമാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ വിയോഗ വാർത്ത സ്ഥിരീകരിച്ചത്. രണ്ട് വട്ടം ഹെവിവെയ്റ്റ് ലോക ചാമ്പ്യനായിരുന്ന ജോർജ് ഫോർമാൻ 1968 ലെ മെക്സിക്കോ ഒളിമ്പിക്സില്‍ അമേരിക്കയ്‌ക്കായി സ്വർണം നേടിയിട്ടുണ്ട്. ബിഗ് ജോർജ് എന്ന വിളിപ്പേരുള്ള ഫോർമാന്റെ ഹെവിവെയ്റ്റ് കരിയറിലെ 81 മത്സരങ്ങളില്‍ 76 ലും അദ്ദേഹം വിജയം സ്വന്തമാക്കിയിട്ടുണ്ട്. 1949 ജനുവരി 10 ന് ടെക്സസിലെ മാർഷലിലായിരുന്നു ജനനം. 19 വയസുള്ളപ്പോള്‍ തന്റെ 25-ാമത്തെ അമേച്വർ പോരാട്ടത്തില്‍ അദ്ദേഹം ഹെവിവെയ്റ്റ്…
Read MoreDay: 22 March 2025
ബെംഗളൂരുവിൽ കനത്ത മഴ: റോഡുകൾ തടാകങ്ങളായി, പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു
ബെംഗളൂരു: കൊടും ചൂടായിരുന്ന നഗരത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തു. ചിലയിടങ്ങളിൽ മഴവെള്ളം റോഡിൽ നിറഞ്ഞു കിടന്നതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. അതിനാൽ, ബാംഗ്ലൂർ ട്രാഫിക് പോലീസ് ഒരു ഗതാഗത ഉപദേശം പുറപ്പെടുവിച്ചിട്ടുണ്ട്, ആളുകളോട് പതുക്കെ വാഹനമോടിക്കാൻ അവർ ആവശ്യപ്പെട്ടു. ഹൊറമാവ് മുതൽ കെആർ പുര വരെയും, രാമമൂർത്തി നഗർ മുതൽ ബനസ്വാഡി വരെയും, കൊഗിലു സിഗ്നലിൽ നിന്ന് കൊഗിലു വില്ലേജിലേക്കും, കല്യാൺ നഗർ അണ്ടർബ്രിഡ്ജ് മുതൽ ബാബുസപാല്യ വരെയും മഴവെള്ളം കെട്ടിക്കിടക്കുന്നു. രാമമൂർത്തിനഗർ പാലത്തിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ രാമമൂർത്തിനഗർ-ബനസ്വാഡി പ്രധാന റോഡിലൂടെയുള്ള…
Read Moreഎംഡിഎംഎയുടെ മൊത്തക്കച്ചവടക്കാരനെ ബെംഗളൂരുവിൽ നിന്നും പിടികൂടി
ബെംഗളൂരു: എംഡിഎംഎയുടെ കേരളത്തിലെ മൊത്ത കച്ചവടക്കാരനെ നേമം പോലീസ് ബെംഗളൂരുവില്‍ നിന്നും പിടികൂടി. രണ്ടാഴ്ച മുൻപ് നേമം പോലീസ് സ്റ്റേഷൻ പരിധിയില്‍ പ്രാവച്ചമ്പലം ജംങ്ഷനില്‍ ബസ് പരിശോധനയ്ക്കിടെ എംഡിഎംഎയുമായി തിരുമല സ്വദേശി അജിൻ നൗഷാദിനെ അറസ്റ്റുചെയ്തിരുന്നു. ഇയാളില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നേമം പോലീസ് കണ്ണൂർ സ്വദേശിയായ അഷ്ക്കറി(43)നു വേണ്ടി ബെംഗളൂരുവിലേക്ക് യാത്രതിരിച്ചത്. പോലീസ് പിൻതുടരുന്ന വിവരം അറിഞ്ഞ് ഇയാള്‍ ബെംഗളൂരു യെലഹങ്ക പോലീസ് സ്റ്റേഷൻ പരിധിയില്‍ ആദിത്യ നഗറിലെ സുഹൃത്തിന്റെ അപ്പാർട്ട്മെന്റില്‍ ഒളിക്കുകയായിരുന്നു. അഞ്ചുമണിക്കൂറോളം പരിശ്രമിച്ച് അവിടെയെത്തിയ പോലീസ് പലതവണ ആവശ്യപ്പെട്ടിട്ടും…
Read Moreപോലീസ് ആണെന്ന് വിശ്വസിപ്പിച്ച് ആളുകളെ ഭീഷണിപ്പെടുത്തി തട്ടിപ്പ്; യുവാവ് പോലീസിന്റെ പിടിയിൽ
ബെംഗളൂരു: പാർക്കുകള്‍ക്ക് സമീപം കാറുകളില്‍ ഇരുന്ന് സ്വകാര്യ നിമിഷങ്ങള്‍ ചെലവഴിക്കുന്നവരെ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടിയിരുന്ന യുവാവ് അറസ്റ്റിലായി. പോലീസുകാരനാണെന്ന് പരിചയപ്പെടുത്തിയായിരുന്നു ഇയാളുടെ തട്ടിപ്പ്. കാക്കി ധരിച്ച് ബൈക്കില്‍ എത്തിയ ശേഷം ആളുകളെ ഭീഷണിപ്പെടുത്തുകയും പൊതുസ്ഥലത്ത് മര്യാദവിട്ട് പെരുമാറിയതിന് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു രീതി. പോലീസിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചതിന് പിന്നാലെ ജയനഗർ പോലീസ് ഇയാളെ അന്വേഷിച്ചിറങ്ങുകയായിരുന്നു. ഇതിനൊടുവിലാണ് ഗംഗാനഗർ സ്വദേശിയായ ആസിഫ് ഖാൻ (42) എന്നയാളെ പിടികൂടിയത്. പത്താം ക്ലാസില്‍ തോറ്റ ശേഷം പഠനം നിർത്തി ഓട്ടോറിക്ഷ ഡ്രൈവറായി ജോലി…
Read Moreതിരക്കൊഴിഞ്ഞ് നഗരം; ബന്ദിൽ വലഞ്ഞ് ജനങ്ങൾ
ബെംഗളൂരു: കർണാടക ആർടിസി ബസ് കണ്ടക്ടറെ മറാത്തി സംഘങ്ങള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് നടക്കുന്ന ബന്ദില്‍ വലഞ്ഞ് കർണാടക ജനത. ബെംഗളൂരു നഗരത്തില്‍ ഉള്‍പ്പെടെ വലിയതോതില്‍ ആളുകളും വാഹനങ്ങളും കുറഞ്ഞു. അതേസമയം ബിഎംടിസി ബസുകള്‍, ടാക്സി ഓട്ടോകള്‍ എന്നിവ സാധാരണ പോലെ ഓടുന്നുണ്ട്. മുൻകരുതല്‍ എന്ന നിലയ്ക്ക് സംസ്ഥാനത്തുടനീളം പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ചിക്കമംഗളൂരു ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ തുറന്നുപ്രവർത്തിച്ച കടകള്‍ ബന്ദ് അനുകൂലികള്‍ ഇടപെട്ട് പൂട്ടിച്ചു. ചിലയിടങ്ങളില്‍ കടകള്‍ പ്രവർത്തിക്കുകയും വാഹനങ്ങള്‍ സാധാരണപോലെ ഓടുകയും ചെയ്യുന്നുണ്ട്. ബന്ദ് പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച്, ചില കടകള്‍ ഇന്ന് ഒരു…
Read Moreബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി
ബെംഗളൂരു:മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കോഴിക്കോട് സ്വദേശിനി ലക്ഷ്മി മിത്ര (21) ആണ് മരിച്ചത്. സൊലദേവനഹള്ളിയിലെ ആചാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സംഭവം. ബിബിഎ ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ലക്ഷ്മി. ഇന്നലെ ഉച്ചയ്ക്ക് കോളജ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വിദ്യാര്‍ത്ഥിനി ചാടുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാപിതാക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും നിലവില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Read Moreവിവാദത്തിന് വഴി ഒരുക്കി നഗരത്തിലെ ഹോട്ടലിന്റെ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ്
ബെംഗളൂരു: ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ കർണാടകയിൽ വ്യാപക പ്രതിഷേധം നടക്കുന്നതിനിടയിൽ, മറ്റൊരു സംസ്ഥാനത്തെ ഒരു ഹോട്ടൽ മാനേജർ ബെംഗളൂരുവിൽ പ്രതിഷേധം കൂടുതൽ രൂക്ഷമാക്കി . വിദ്യാരണ്യപുരയിലെ ഗംഗമ്മ സർക്കിളിനടുത്തുള്ള ഒരു കഫേയിലെ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡിൽ ‘ഹിന്ദി ഔദ്യോഗിക ഭാഷയാണ്’ എന്ന സന്ദേശം മാനേജർ പ്രദർശിപ്പിച്ചു. ഇത് നാട്ടുകാർക്കിടയിൽ വ്യാപകമായ രോഷത്തിന് കാരണമായി, അവർ സോഷ്യൽ മീഡിയയിൽ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. പ്രദർശനത്തിന്റെ വീഡിയോ വൈറലായ ഉടൻ തന്നെ വിദ്യാരണ്യപുര പോലീസ് ഡിജിറ്റൽ ബോർഡ് നീക്കം ചെയ്ത് കേസ് രജിസ്റ്റർ ചെയ്തുകൊണ്ട് അടിയന്തര നടപടി സ്വീകരിച്ചു.
Read Moreഡയപ്പറിൽ മുളകുപൊടി പുരട്ടി; രണ്ടര വയസ്സുകാരന് അങ്കണവാടി ജീവനക്കാരിയുടെ കൊടിയ പീഡനം
ബെംഗളൂരു : കനകപുര താലൂക്കിലെ മഹാരാജകട്ടെ ഗ്രാമത്തിൽ രണ്ട് ദിവസം മുമ്പ് ഒരു അംഗൻവാടി ജീവനക്കാരി 2.5 വയസ്സുള്ള ആൺകുട്ടിയെ പൊള്ളിക്കുകയും ഡയപ്പറിൽ മുളകുപൊടി പുരട്ടുകയും ചെയ്തു. അതേ ഗ്രാമത്തിലെ രമേഷിന്റെയും ചൈത്രയുടെയും മകനാണ് ദീക്ഷിത്. അംഗൻവാടി ജീവനക്കാരിയായ ചന്ദ്രമ്മ കുട്ടിയുടെ കൈയിൽ പൊള്ളലേറ്റിരുന്നു. അംഗൻവാടി സെന്ററിൽ നിന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുവരാൻ പോയപ്പോഴാണ് മാതാപിതാക്കൾ ഇക്കാര്യം അറിയുന്നത്. കനകപുര ടൗൺ പോലീസിൽ പരാതി നൽകി.
Read Moreസംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്.
മൈസൂരു : സമുദ്രനിരപ്പിലെ താപനിലയും ഉഷ്ണതരംഗ മുന്നറിയിപ്പിനെയും തുടർന്ന് സംസ്ഥാനത്തെ തീരദേശമേഖലയിൽ മത്സ്യബന്ധനസ്തംഭനം. നിലവിൽ മംഗലാപുരത്തടക്കം 20 ശതമാനം ബോട്ടുകൾമാത്രമാണ് കടലിൽ മീൻപിടിക്കാൻ പോകുന്നത്. മത്സ്യബന്ധനത്തിന് അനുയോജ്യമായ താപനില 27-നും 32 ഡിഗ്രി സെൽഷ്യസിനുമിടയിലാണ്. എന്നാൽ, സമുദ്രനിരപ്പിലെ നിലവിലെ താപനില 35 ഡിഗ്രി സെൽഷ്യസിനും മുകളിലാണ്. ഇത് സമുദ്രജീവികൾക്ക് കൂടുതൽ പ്രതികൂലമാണ്. ചൂടിൽനിന്ന് രക്ഷപ്പെടാൻ മത്സ്യങ്ങളടക്കമുള്ള സമുദ്രജീവികൾ കടലിന്റെ അടിത്തട്ടിലേക്ക് പോകുകയാണ്. തൊഴിലാളികൾക്ക് അവയെ പിടിക്കുന്നതിന് ഇത് ബുദ്ധിമുട്ടാകുന്നു. കൂടാതെ, ആഴക്കടലിലേക്ക് പോകുന്ന ട്രോൾബോട്ടുകൾ സാധാരണയായി മീൻസംഭരണത്തിന് 500 ഐസ് ബ്ലോക്കുകൾവരെ കൊണ്ടുപോകാറുണ്ട്. ഇത്…
Read Moreഇന്ന് കർണാടക ബന്ദ്
ബെംഗളൂരു : ബെളഗാവിയിൽ നോർത്ത് വെസ്റ്റ് കർണാടക ആർടിസി ബസ് കണ്ടക്ടറെ മറാത്തി സംഘങ്ങൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കന്നഡ സംഘടനകൾ ശനിയാഴ്ച കർണാടക ബന്ദ് ആചരിക്കും. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ബന്ദ്. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും (കെഎസ്ആർടിസി) ബെംഗളൂരു മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനും (ബിഎംടിസി) ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സർവീസ് പൂർണമായി മുടങ്ങിയേക്കില്ല. ഓൺലൈൻ ടാക്സി സർവീസുകളായ ഒല, ഉബർ എന്നിവയും ഓട്ടോറിക്ഷാ യൂണിയനുകളും ബന്ദിന് പിന്തുണയറിയിച്ചിട്ടുണ്ട്. ഹോട്ടലുകൾ തുറന്നുപ്രവർത്തിക്കും. കർണാടക ആർടിസിയുടെ കേരളത്തിലേക്കുള്ള സർവീസുകൾ വൈകീട്ട് ആറിനുശേഷമായതിനാൽ ബാധിക്കില്ല.…
Read More