നാളെ കർണ്ണാടക ബന്ദ്: നഗരവാസികളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും? അടച്ചിടുന്നതും തുറന്നു പ്രവർത്തിക്കുന്നതും സേവനങ്ങൾ എന്തെല്ലാം എന്നറിയാൻ വായിക്കാം

ബെംഗളൂരു : കർണ്ണാടകയിൽ മാർച്ച് 22 ശനിയാഴ്ച കർണ്ണാടക ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. കന്നഡ അനുകൂല സംഘടനകൾ പ്രഖ്യാപിച്ച 12 മണിക്കൂർ ബന്ധ് രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണിവരെ നീണ്ടു നിൽക്കും. ബെലഗാവിയിൽ മറാത്തി സംസാരിക്കാത്തതിന്‍റെ പേരില്‍ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷ്‍ ബസ് ഡ്രൈവറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് കന്നഡ അനുകൂല സംഘടനകൾ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബിഎംടിസി, കെഎസ്ആർടിസി, ക്യാബ് സർവീസുകൾ, തുടങ്ങിയവയുടെ പല യൂണിയനുകളും കർണ്ണാടക ബന്ദിനെ അനുകൂലിക്കുന്നതിനാൽ സാധാരണക്കാരുടെ ജീവിതത്തെ ബന്ധ് പ്രതികൂലമായി ബാധിക്കും.

ഷെയറിങ് ഓട്ടോ റിക്ഷകൾ, ഓട്ടോറിക്ഷാ യൂണിയനുകൾ, ഓല, ഊബർ ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ, ഹോട്ടലുകൾ, സിനിമാ സംഘടനകൾ, തുടങ്ങിയവ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഗതാഗതം ഉൾപ്പെടെയുള്ള മേഖലകളിൽ ശനിയാഴ്ച നഗരത്തിൽ തടസ്സം നേരിടും. സാധാരണ ദിവസങ്ങളിലേത് പോലെ ടാക്സികൾ, ഓട്ടോകൾ, ബസുകൾ എന്നിവ ലഭ്യമാണമെന്നില്ല. മെട്രോ കയറാൻ പോകുവാനും മെട്രോ ഇറങ്ങിയുള്ള തുടർ യാത്രകൾക്കും കണക്ടിവിറ്റി പ്രശ്നമായേക്കും എന്നെല്ലാം ശ്രദ്ധിക്കേണ്ടതാണ്

കടകളും റസ്റ്റോറന്റുകളും അടച്ചിട്ടേക്കാം, ഇത് ഭക്ഷണത്തെയും അവശ്യ സേവനങ്ങളെയും ബാധിച്ചേക്കാം. കൂടാതെ, ഏറ്റവും പ്രധാനമായി അനാവശ്യ യാത്രകൾ ഒഴിവാക്കുക. അക്രമങ്ങൾ ഒന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും അനാവശ്യമായ യാത്രകൾ വേണ്ടന്നു വയ്ക്കുന്നതാണ് നല്ലത്. പല ഓഫീസ് സ്ഥാപനങ്ങൾക്കും അവധിയായതിനാൽ ട്രാഫിക്കിൽ ശനിയാഴ്ച കുറവുണ്ടാകുവാനുള്ള സാധ്യതയുണ്ട്.

ബസ് സർവീസ് ലഭ്യമാണോ?
കെഎസ്ആർടി, ബിഎംടിസി, മെട്രോ റെയിൽ സർവീസുകളെ സ്ഥിരമയി ഉപയോഗിക്കുന്ന പതിനായിരക്കണക്കിന് ബെംഗളൂരു നിവാസികളുണ്ട്. ബെംഗളൂരുവിൽ കർണ്ണാടക ബന്ദ് കാരണം ആവശ്യമായ ബസ് സേവനങ്ങൾ തടസ്സപ്പെടുവാനുള്ള സാധ്യതയുണ്ട്.

കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും (കെഎസ്ആർടിസി) ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനും (ബിഎംടിസി) ജീവനക്കാർ പണിമുടക്കിനുള്ള ആഹ്വാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. എന്നിരുന്നാലും, ബസ് സർവീസുകളുടെ ലഭ്യതയെക്കുറിച്ച് കെഎസ്ആർടിസിയും ബിഎംടിസിയും ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

ഓല, ഊബർ സർവീസുകൾ
ഓട്ടോ റിക്ഷാ യൂണിയനുകള്‍, ഓല, ഉബർ ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ, മറ്റ് ക്യാബ് സേവനങ്ങള്‍ തുടങ്ങിയവ ശനിയാഴ്ചത്തെ കർണ്ണാക ബന്ദിന് പിന്തുണ നൽകിയിട്ടുണ്ട്. അതിനാൽ ഈ സേവനങ്ങൾ തടസ്സപ്പെടാനുള്ള സാധ്യത കൂടുതലാണ്.

മാളുകൾ പ്രവർത്തിക്കുമോ
ബെംഗളൂരുവനിലെ കച്ചവട സ്ഥാപനങ്ങളും മാളുകളും ബന്ദിനോട് സഹകരിച്ചേക്കും. മാളുകൾ, മൾട്ടിപ്ലക്സുകൾ, തുടങ്ങിയവ പ്രവർത്തിക്കാതിരിക്കുവാനുള്ള സാധ്യത കൂടുതലാണ്.

ചിക്പേട്ട്, കെആർ മാർക്കറ്റ്, ഗാന്ധി ബസാർ എന്നിവടങ്ങളിലെ മാർക്കറ്റുകൾ, ഷോപ്പിങ് സെന്ററുകൾ, കടകൾ എന്നിവ അടച്ചിട്ടേക്കുമെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് വിശദമാക്കുന്നു.

ബെംഗളൂരുവിൽ ശനിയാഴ്ച തുറന്നു പ്രവർത്തിക്കുന്നവ

ബെംഗളൂരു മെട്രോ പതിവുപോലെ തന്നെ പ്രവർത്തിക്കുന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമായിരിക്കും. വിമാന സർവീസുകൾ, ട്രെയിനുകൾ, ആശുപത്രികൾ, ഫാർമസികൾ പെട്രോൾ പമ്പുകൾ, പാൽ, പത്രം, ചില സൂപ്പർമാർക്കറ്റുകൾ എന്നിവയും സർവീസ് തുടരും. എന്നാൽ മെട്രോയിറങ്ങിയാൽ ബസ്കളുടെ ഓട്ടോകളും ലഭിക്കാതെ വരാനുള്ള സാധ്യതയുമുണ്ട്.

ഹോട്ടലുകൾ, റസ്റ്റോറന്‍റുകൾ തുടങ്ങിയവ ബന്ദിനോട് സഹകരിക്കുന്നതിനാൽ ഇവയുടെ സേവനവും ലഭ്യമായിരിക്കില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us