ബെംഗളൂരു: കർണാടക നിയമസഭയില്‍ ആളിക്കത്തി ഹണിട്രാപ്പ് വിവാദം. ദേശീയ നേതാക്കളടക്കം 48 പേരെ ഹണിട്രാപ്പില്‍ കുടുക്കിക്കഴിഞ്ഞുവെന്ന് സഹകരണമന്ത്രി കെ.എൻ രാജണ്ണ സഭയില്‍ ആരോപിച്ചു. രണ്ട് പാർട്ടികളില്‍പ്പെട്ടവരാണ് കുടുങ്ങിയത്. സംസ്ഥാനത്ത് മാത്രം ഒതുങ്ങിനില്‍ക്കുന്ന വിഷയമല്ല ഇത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേശീയ നേതാക്കളടക്കം കുടുങ്ങിയിട്ടുണ്ടെന്നാണ് മന്ത്രി ആരോപിച്ചത്. സംസ്ഥാന ആഭ്യന്തരമന്ത്രിക്ക് രേഖാമൂലം പരാതി നല്‍കും. അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിജയപുര എം.എല്‍.എ ബസനഗൗഡ പാട്ടീലാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. സംസ്ഥാനത്തെ സഹകരണമന്ത്രിയെ ചിലർ ഹണിട്രാപ്പില്‍ കുടുക്കാൻ ശ്രമിച്ചുവെന്നും ജനപ്രതിനിധികളെ ഇത്തരത്തില്‍ ലക്ഷ്യംവെക്കുന്നത് മോശം പ്രവണതയാണെന്നും…
Read MoreDay: 21 March 2025
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: അമിത വേഗത്തില്‍ ഓടിച്ച ബൈക്ക് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. നീലസാന്ദ്ര സ്വദേശികളായ ശൈഖ് അസ്ലം ബഷീർ (24), ശൈഖ് ശക്കീല്‍ ബഷീർ (23) എന്നിവരാണ് മരിച്ചത്. പുലർച്ചെ 4.30ഓടെയാണ് അപകടം സംഭവിച്ചതെന്ന് ബെംഗളൂരു വെസ്റ്റ് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അനിത ഹദ്ദന്നവർ പറഞ്ഞു. ഹോട്ടല്‍ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവരായിരുന്നു ഇരുവരും. ബൈക്ക് അമിത വേഗത്തിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഒരു സുഹൃത്തിന്റെ കൈയില്‍ നിന്ന് കടമായി വാങ്ങിയ ബൈക്കിലായിരുന്നു യാത്ര. സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഇവരുടെ ഹോട്ടലിലേക്ക് പോകുന്നതിനിടെ ഇടയ്ക്ക് വെച്ച് ബൈക്കിന്റെ…
Read Moreഎമ്പുരാൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചപ്പോഴേ സെർവർ അടിച്ചു പോയി
എമ്പുരാന്‍’ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതോടെ ബുക്ക് മൈ ഷോയുടെ സെര്‍വറുകള്‍ ക്രാഷ് ആയി. സിനിമയുടെ ഓള്‍ ഇന്ത്യ ബുക്കിങ് ആണ് ഓണ്‍ലൈന്‍ സൈറ്റുകളില്‍ ആരംഭിച്ചത്. പല തിയേറ്ററുകളിലും റിലീസ് ദിവസത്തെ ടിക്കറ്റുകള്‍ തീര്‍ന്ന അവസ്ഥയാണ്. വെളുപ്പിന് ആറ് മണി മുതല്‍ ഫാന്‍സ് ഷോകള്‍ ആരംഭിക്കും. ആറ് മണിക്കും, ആറേ കാലിനും, ആറര മണിക്കും വരെ ഷോസ് നല്‍കുന്ന തിയേറ്ററുകള്‍ ഉണ്ട്. മാര്‍ച്ച് 27ന് ആണ് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തുന്നത്. ലോകം മുഴുവനുള്ള സിനിമാ പ്രേമികള്‍ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമായി മാറുകയാണ് എമ്പുരാന്‍.…
Read Moreസ്കൂളിൽ സംഘർഷം; 3 വിദ്യാർത്ഥികൾക്ക് കുത്തേറ്റു
മലപ്പുറം: പെരിന്തല്‍മണ്ണ താഴെക്കോട് പി ടി എം ഹയർ സെക്കൻഡറി സ്കൂളില്‍ വിദ്യാർത്ഥി സംഘർഷം. മൂന്ന് വിദ്യാർത്ഥികള്‍ക്ക് കുത്തേറ്റു. പത്താം ക്ലാസ് വിദ്യാർത്ഥികള്‍ക്കിടയിലാണ് സംഘർഷം ഉണ്ടായത്. പരിക്കേറ്റ വിദ്യാർത്ഥികളെ മഞ്ചേരി മെഡിക്കല്‍ കോളേജിലും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. സ്കൂളിലെ ഇംഗ്ലീഷ് മലയാളം മീഡിയം വിദ്യാർത്ഥികള്‍ക്കിടയില്‍ നേരത്തെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ നടപടി നേരിട്ട വിദ്യാർത്ഥി ഇന്ന് പരീക്ഷയെഴുതാൻ സ്കൂളില്‍ എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്. നടപടി നേരിട്ട വിദ്യാർത്ഥിയാണ് മൂന്ന് പേരെ കുത്തി പരിക്കേല്‍പ്പിച്ചത്.
Read Moreശരീരഭംഗി നഷ്ടപ്പെടും കുട്ടികൾ വേണ്ട, കൂടെ താമസിക്കാൻ ഭാര്യ 5000 ആവശ്യപ്പെട്ടെന്ന് പരാതി
ബെംഗളൂരു: തനിക്കൊപ്പം തുടരാൻ ഭാര്യ പ്രതിദിനം 5,000 രൂപ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് യുവാവ് പോലീസില്‍ പരാതി നല്‍കി. ഭാര്യ ആവശ്യമുന്നയിക്കുന്ന വീഡിയോ യുവാവ് സാമൂഹികമാധ്യമങ്ങള്‍വഴി പുറത്തുവിട്ടു. ശരീരഭംഗിയെ ബാധിക്കുമെന്ന് പറഞ്ഞ് കുട്ടികള്‍ വേണ്ടെന്ന് ഭാര്യ നിർബന്ധിച്ചതായും പരാതിയില്‍ പറയുന്നു. ബെംഗളൂരുവില്‍ താമസിക്കുന്ന ശ്രീകാന്ത് എന്ന് പേരുള്ള യുവാവാണ് ആരോപണവുമായി രംഗത്തെത്തിയത്. കുട്ടികളെ ദത്തെടുക്കാമെന്നായിരുന്നു ഭാര്യയുടെ നിർദേശം. ഇത് ശ്രീകാന്ത് നിഷേധിച്ചു. തുടർന്ന് ഇരുവരും തമ്മില്‍ നിരന്തരം വഴക്കായി. 2022-ലാണ് ഇരുവരും വിവാഹിതരായത്. അന്നുമുതല്‍ ഭാര്യയ്ക്ക് തനിക്കൊപ്പം നില്‍ക്കാൻ താത്പര്യമുണ്ടായിരുന്നില്ലെന്ന് ശ്രീകാന്ത് ആരോപിക്കുന്നു. ഭാര്യ നിരന്തരം…
Read Moreട്രാൻസ്‌ജെൻഡറെ നഗ്നയാക്കി: കൊല്ലാൻ ശ്രമം; മൂന്ന് ട്രാൻസ്‌ജെൻഡറുകൾ അറസ്റ്റിൽ
ബെംഗളൂരു : മറ്റൊരു ട്രാൻസ്‌ജെൻഡറെ നഗ്നയാക്കുകയും ഇരയുടെ തല മൊട്ടയടിക്കുകയും കൊലപാതകത്തിന് ശ്രമിക്കുകയും ചെയ്ത കേസിൽ മൂന്ന് ട്രാൻസ്‌ജെൻഡർമാരെ പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തർക്കത്തെ തുടർന്നാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുണ്ട്. വിജയകുമാർ (38), ഭവാനി എന്ന ബസവരാജ് (24), അങ്കുഷ് എന്ന അങ്കിത എന്നിവരാണ് അറസ്റ്റിലായത്. കലബുറഗിയിലെ വിശ്വാരാധ്യ ക്ഷേത്രത്തിന് സമീപം ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് അശോക് നഗർ പോലീസ് ട്രാൻസ്‌ജെൻഡർമാരെ അറസ്റ്റ് ചെയ്തു. ട്രാൻസ്‌ജെൻഡർമാരുടെ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിന് വിധേയമായിട്ടുണ്ട്.
Read Moreസംസ്ഥാനത്തെ 8-12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ലൈംഗിക വിദ്യാഭ്യാസം ഉറപ്പാക്കാൻ സർക്കാർ
ബെംഗളൂരു : കർണാടകത്തിൽ എട്ടു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ലൈംഗികവിദ്യാഭ്യാസം ഉറപ്പാക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കുന്നു. ആഴ്ചയിൽ രണ്ടു ക്ലാസുകൾവീതം നിർബന്ധമാക്കാനാണ് ആലോചന. ക്ലാസുകളിൽ ഡോക്ടർമാരുമായി കുട്ടികൾക്ക് ആശയവിനിമയത്തിനുള്ള സൗകര്യം ഉറപ്പുവരുത്തും. വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ നിയമസഭാ കൗൺസിൽ സമ്മേളനത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ധാർമിക വിദ്യാഭ്യാസം നൽകുന്നത് നിർബന്ധമാക്കുമെന്നും മന്ത്രി അറിയിച്ചു.
Read Moreലഹരി ഉപയോഗം, വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : വിദ്യാർത്ഥികള്‍ക്ക് ഇടയിലെ ലഹരി ഉപയോഗം കൂടിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ചു. ഈ മാസം 30 നാണ് യോഗം. വിദ്യാർത്ഥി സംഘടനകളുടെയും സംസ്കാരിക സംഘടനളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.
Read Moreസ്വത്ത് രജിസ്ട്രേഷനിലെ തട്ടിപ്പ് പിടിക്കാൻ പുതിയ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി കർണാടക
സ്വത്ത് രജിസ്ട്രേഷനുകൾക്കിടെയുള്ള ആൾമാറാട്ട തട്ടിപ്പ് തടയുന്നതിനായി, പെർമനന്റ് അക്കൗണ്ട് നമ്പറുകളും (പാൻ) ഈ ആവശ്യത്തിനായി ഉപയോഗിക്കുന്ന പാസ്‌പോർട്ടുകളും പരിശോധിക്കുന്നതിന് കർണാടക സർക്കാർ ആദായനികുതി വകുപ്പിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും (എംഇഎ) പിന്തുണ തേടി. ബുധനാഴ്ച കർണാടക സ്റ്റാമ്പ് (ഭേദഗതി) ബിൽ 2025-നെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ, സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ വ്യാജ പാൻ കാർഡുകൾ ഉപയോഗിക്കുന്നുണ്ടെന്ന് റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ നിയമസഭയെ അറിയിച്ചു. സ്വത്ത് രജിസ്ട്രേഷനിലെ വ്യാജരേഖകൾ പരിഹരിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ജെഡി (എസ്) നിയമസഭാ പാർട്ടി നേതാവ് സുരേഷ് ബാബുവിന്റെ ചോദ്യത്തിന് മറുപടിയായാണ് ഗൗഡ പദ്ധതികൾ…
Read Moreഞായറാഴ്ച മുതൽ നഗരത്തിൽ ഉൾപ്പെടെ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ബെംഗളൂരു :നഗരം ഇപ്പോൾ കാത്തിരിക്കുന്നത് ചൂടിൽ നിന്ന് ആശ്വാസം നല്കുന്ന ഒരു മഴയ്ക്കാണ്. വരും ദിവസങ്ങളിൽ നഗരത്തിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പുകൽ സൂചിപ്പിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനമനുസരിച്ച് മാർച്ച് 23 ഞായറാഴ്ച ബെംഗളൂരു ഉള്‍പ്പെടെ കർണ്ണാടകയിലെ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ചൂട് കൂടിയ അന്തരീക്ഷത്തിലൂടെ കടന്നു പോകുന്ന ബെംഗളൂരുവിന് മഴ ആശ്വാസമായേക്കും എന്നാണ് പ്രതീക്ഷ. അതേസമയം കർണ്ണാടകയിലെ ചില ജില്ലകളിൽ വരണ്ട കാലാവസ്ഥ തുടരും. സംസ്ഥാനത്തിന്റെ തീരദേശ, കുന്നിൻ പ്രദേശങ്ങളിലും തെക്കൻ ഉൾനാടൻ ജില്ലകളിലും ഞായാറാഴ്ച…
Read More