ചെറുപ്പക്കാര്‍ക്കിടയില്‍ ബിഞ്ച് വാച്ചിങ് വ്യാപകം; സംഭവം എന്തെന്നും അതുണ്ടാക്കുന്ന പ്രശ്നങ്ങൾ എന്തെന്നും അറിയാൻ വായിക്കാം

‘ഈ ഒരു എപ്പിസോഡ് കൂടി മാത്രം, അത് തീര്‍ന്നാലുടന്‍ മൊബൈല്‍ മാറ്റി വെച്ചു കിടന്നുറങ്ങും’ എന്നാല്‍ ആ എപ്പിസോഡിലും നില്‍ക്കില്ല, സസ്പെന്‍സ് പിടിച്ചുനിര്‍ത്താന്‍ കഴിയാത്തതിനാല്‍ നെക്സ്റ്റ് എപ്പിസോഡ് ബട്ടണ്‍ സ്ക്രീനില്‍ തെളിയേണ്ട താമസം അതില്‍ ക്ലിക്ക് ചെയ്തു സീരിസ് ഒറ്റയിരിപ്പില്‍ മുഴുവനുമാക്കും.

‘ബിഞ്ച് വാച്ചിങ്’- ഉറക്കമിളച്ചിരുന്ന് ഒറ്റയടിക്ക് സീരിസിന്‍റെ അല്ലെങ്കില്‍ ഷോയുടെ മുഴുവന്‍ എപ്പിസോഡുകളും കണ്ടു തീര്‍ക്കുന്ന ഈ പ്രവണത ചെറുപ്പക്കാര്‍ക്കിടയില്‍ നിരവധി ശാരീരിക-മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമാകും.

ബിഞ്ച് വാച്ചിങ്ങിന് പിന്നിലെ കാരണം

ഒടിടി പ്ലാറ്റ്‌ഫോമുകൾ സജീവമായതോടെയാണ് ബിഞ്ച് വാച്ചിങ് എന്ന പ്രവണതയ്ക്കും തുടക്കം കുറിച്ചത്. സീരിസുകളുടെ അല്ലെങ്കില്‍ ഷോകളുടെ എപ്പിസോഡുകള്‍ എപ്പോഴും ഒരു കൗതുക സ്വഭാവത്തോടെയാണ് അവസാനിപ്പിക്കുന്നത്. ഇത് അടുത്ത എപ്പിസോഡ് കാണാനുള്ള ആഗ്രഹം തീവ്രമാക്കുന്നു. ഒടിടിയില്‍ തുടര്‍ന്നുള്ള എപ്പിസോഡുകള്‍ ലഭ്യമാകുന്നതിനാല്‍ കാഴ്ചക്കാര്‍ സ്വഭാവികമായും ബിഞ്ച് വാച്ചിങ് എന്ന പ്രവണതയിലേക്ക് അവര്‍ പോലും അറിയാതെ വീണു പോകുന്നു.

സമ്മര്‍ദം, വിരസത, അനാവശ്യ ചിന്തകള്‍ എന്നിവയെ മറികടക്കാനും ആളുകള്‍ ബിഞ്ച് വാച്ചിങ്ങില്‍ പെട്ടുപോകാറുണ്ട്.

വ്യക്തിപരവും സാമൂഹികവും തൊഴില്‍പരവുമായ ജീവിതത്തെ ഈ ഹ്രസ്വകാല ആസക്തി തടസപ്പെടുത്തിയേക്കാം.

ഇത് പലതരത്തില്‍ ആരോഗ്യത്തെ ബാധിക്കാം. ഏറ്റവും പ്രധാനം ഇത് ഉദാസീനമായ ജീവിത ശൈലിയിലേക്ക് വഴിയൊരുക്കുന്നു.

ബിഞ്ച് വാച്ചിങ്ങിലൂടെ തുടര്‍ച്ചയായി ഡോപ്പമൈന്‍ ഉല്‍പാദിപ്പിക്കുകയും നിങ്ങളെ സന്തോഷിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്നു. ഇത് കാഴ്ചക്കാരെ സ്ക്രീനില്‍ തുടരാന്‍ പ്രേരിപ്പിക്കും.

ബിഞ്ച് വാച്ചിങ്ങിന്റെ ദൈര്‍ഘ്യം, ആവൃത്തി, തീവ്രത എന്നിവയെ ആശ്രയിച്ചാണ് ഇതിന്റെ ദോഷവശങ്ങളെ വിശകലനം ചെയ്യുന്നത്.

ഇത് ആരോഗ്യം, ബന്ധങ്ങള്‍, പ്രൊഫഷന്‍ എന്നിവയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാം. രാത്രി വൈകി ഉറങ്ങുന്നത് ക്ഷീണം, വൈജ്ഞാനിക തകര്‍ച്ച, മാനസികാവസ്ഥയിലെ അസ്വസ്ഥതകള്‍ എന്നിവയ്ക്ക് കാരണമാകാം.

കൂടാതെ സാമൂഹികമായി സജീവമാകുന്നതും ഈ ശീലം കുറയ്ക്കുന്നു. ഇത് കുടുംബ തകർച്ചകളിലേക്കും സാമൂഹിക ഒറ്റപ്പെടലിലേക്കും നയിച്ചേക്കാം.

വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. വ്യായാമം കുറയുന്നത് പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗങ്ങള്‍ എന്നിവയിലേക്ക് നയിക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us