ബെംഗളൂരു : ഏഷ്യയിലെ ഏറ്റവുംവലിയ വ്യോമപ്രദർശനമായ ‘എയ്‌റോ ഇന്ത്യ-2025’ തിങ്കളാഴ്ച യെലഹങ്ക വ്യോമസേനാത്താവളത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനംചെയ്യും.
രാവിലെ 9.30-ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുക്കും. ‘നൂറുകോടി അവസരങ്ങളിലേക്കുള്ള റൺവേ’ എന്ന പ്രമേയത്തിൽ അഞ്ചുദിവസമാണ് ‘എയ്‌റോ ഇന്ത്യ’ നടക്കുക.
ആകാശത്ത് ഇന്ത്യൻ യുദ്ധവിമാനങ്ങൾക്കൊപ്പം വിദേശരാജ്യങ്ങളുടെ യുദ്ധവിമാനങ്ങളും കരുത്തുകാട്ടും.
വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിരോധ കമ്പനികളുടെ പ്രദർശനവും സെമിനാറുകളും പരിപാടിയുടെ ഭാഗമായി നടക്കും.
യു.എസിന്റെ അഞ്ചാംതലമുറ പോർവിമാനം എഫ്-35, കെ.സി.-135 സ്ട്രാറ്റോടാങ്കർ, സൂപ്പർസോണിക് ഹെവിബോംബർ, ബി-1 ബോംബർ, എഫ്-16 തുടങ്ങിയ വിമാനങ്ങളുടെ പ്രദർശനമുണ്ടാകും.
കേന്ദ്ര പ്രതിരോധമന്ത്രാലയവും പ്രതിരോധ ഗവേഷണ വികസനസ്ഥാപനമായ ഡി.ആർ.ഡി.ഒ.യും സംയുക്തമായി രണ്ടുവർഷം കൂടുമ്പോഴാണ് എയ്‌റോ ഇന്ത്യ സംഘടിപ്പിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.