ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകി ഹണി റോസ് 

കൊച്ചി :ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കി നടി ഹണി റോസ്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതി നല്‍കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹണി റോസ് ഫേസ്ബുക്കില്‍ കുറിപ്പും പങ്കുവെച്ചു. “ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസിക നിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരെയുള്ള പരാതികള്‍ പുറകെ ഉണ്ടാവും. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു”

Read More

ആർപിഎഫ് ഉദ്യോഗസ്ഥരെന്ന വ്യാജേനെ സംസ്ഥാനത്ത് ദളിത്‌ യുവാവിന് മർദ്ദനം 

ബെംഗളൂരു: വാഹനത്തില്‍ ബി ആ‍ർ അംബേദ്കറെപറ്റിയുള്ള പാട്ട് വെച്ചതിന്റെ പേരിൽ ദളിത് യുവാവിന് ക്രൂര മർദ്ദനം. ശ്രീവര സ്വദേശി ദീപുവിനെയാണ് അക്രമികള്‍ ക്രൂരമായി മർദിച്ചത്. ദീപുവും ഒരു സുഹൃത്തും തുമകുരുവിലെ മുദ്ദനഹള്ളി ഗ്രാമത്തിലൂടെ സഞ്ചരിക്കുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. ശ്രീവാര ഗ്രാമത്തിലെ താമസിക്കുന്ന ദീപു പാല്‍ ശേഖരിക്കാനായാണ് നരസിംഹ മൂർത്തിയോടൊപ്പം വാനില്‍ സഞ്ചരിച്ചത്. വൈകീട്ട് ആറ് മണിയോടെ ചന്ദ്രശേഖർ, നരസിംഹരാജു എന്നിവർ ആർപിഎഫ് ഉദ്യോഗസ്ഥരെന്ന വ്യാജേന വാഹനം തടഞ്ഞു നിർത്തി ‍ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ജാതി ചോദിച്ച ശേഷം അക്രമികള്‍ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി മർദിക്കുകയായിരുന്നുവെന്ന് പരാതിയില്‍…

Read More

ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം; യുവതിക്കും രണ്ട് ആൺമക്കൾക്കും ദാരുണാന്ത്യം 

ബെംഗളൂരു: തുമകുരുവിൽ ഒബലാപുര ഗേറ്റിന് സമീപം ചൊവ്വാഴ്ച പുലർച്ചെ ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച്‌ യുവതിയും രണ്ട് ആണ്‍മക്കളും മരിച്ചു. ബൈക്ക് യാത്രികരായ മധുഗിരി താലൂക്കിലെ പുരവർ ഹോബ്ലി ഗോണ്ടിഹള്ളി ഗ്രാമത്തിലെ മുംതാസ് (38), മക്കളായ മുഹമ്മദ് ആസിഫ് (12), ഷാക്കിർ ഹുസൈൻ (22) എന്നിവരാണ് മരിച്ചത്. കുടുംബം തുമകുരുവില്‍ നിന്ന് ഗ്രാമത്തിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. പുലർച്ചെ മൂടല്‍മഞ്ഞ് ട്രാക്ടറിനെ മറച്ചതാണ് കൂട്ടിയിടിയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കോറ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജില്ല പോലീസ് സൂപ്രണ്ട് അശോക് വെങ്കട്ട്, ഡി.വൈ.എസ്.പി…

Read More

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നു; മലയാളി ഉൾപ്പെടെയുള്ളവർക്ക് പരിക്ക് 

ബെംഗളൂരു: ബൊമ്മസാന്ദ്ര കിതഗനഹള്ളിയില്‍ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച്‌ കെട്ടിടം തകർന്നു. അപകടത്തില്‍ മലയാളിയടക്കം രണ്ടുപേർക്ക് പരിക്കേറ്റു. നാരായണ ഹൃദയാലയയില്‍ ജോലി ചെയ്യുന്ന മലയാളിയായ വിശ്വം, തമിഴ്നാട് സ്വദേശി സുനില്‍ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില ഗുരുതരമാണ്. ജയനഗർ സ്വദേശി സുനില്‍ കുമാറിന്റേതാണ് കെട്ടിടം. തിങ്കളാഴ്ച രാവിലെ 8.30ഓടെയാണ് അപകടം. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഒരു നില പൂർണമായും തകർന്നു. സമീപത്തെ നാലുകെട്ടിടങ്ങളിലെ തൂണുകള്‍ക്കും കെട്ടിടത്തിന് മുന്നില്‍ നിർത്തിയിട്ട മൂന്നു കാറുകള്‍, ആറ് ഇരുചക്ര വാഹനങ്ങള്‍ എന്നിവക്കും കേടുപാട്…

Read More

മൈസൂരുവിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു 

ബെംഗളൂരു: മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ബെംഗളൂരുവില്‍ നിന്ന് 175 കിലോമീറ്റര്‍ അകലെ ചാമരാജനഗറിലെ സെന്റ് ഫ്രാന്‍സിസ് സ്‌കൂളില്‍ പഠിക്കുന്ന എട്ട് വയസ്സുകാരി തേജസ്വിനി ആണ് മരിച്ചത്. അധ്യാപികയെ നോട്ട്ബുക്ക് കാണിക്കുന്നതിനിടെ പെണ്‍കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കുട്ടിയെ ജെഎസ്‌എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിശോധിച്ച ഡോക്ടര്‍മാര്‍ മരണകാരണം ഹൃദയാഘാതമാണെന്ന് വ്യക്തമാക്കി.

Read More

വീരപ്പൻ വിഹരിച്ച കാടുകളിലൂടെ ഒരു സഫാരി; കിടിലൻ യാത്രാ അനുഭവം നൽകാൻ കർണാടക വനം വകുപ്പ്.

ബെംഗളൂരു : കുസെ മുനിസ്വാമി വീരപ്പൻ എന്ന ചുരുക്കപ്പേരിൽ വീരപ്പൻ എന്നറിയപ്പെടുന്ന കാട്ടുകള്ളൻ 90 കളിൽ ദക്ഷിണേന്ത്യയിലെ കുപ്രസിദ്ധനായിരുന്നു. ആനകളെ കൊന്ന് തള്ളി കൊമ്പെടുത്തും കാട്ടിലെ ചന്ദനം വെട്ടിവിറ്റും ഒരു മദയാനയായി കർണാടക- തമിഴ്നാട് അതിർത്തിയിലെ കാടുകളിൽ വിലസുകയായിരുന്നു വീരപ്പൻ . അവസാനം കന്നഡ സൂപ്പർ സ്റ്റാർ അണ്ണാവരു ഡോ രാജ്കുമാറിനെ തട്ടിക്കൊണ്ടു പോകുന്നത് വരെയെത്തി വീരവിലാസങ്ങൾ. 2004 ൽ ധർമ്മപുരിക്ക് അടുത്ത് പപ്പരാംപട്ടിയിൽ പോലീസിൻ്റെ കെണിയിൽ വീണ് മരണപ്പെടുന്നതുവരെ തുടർന്നു വീരപ്പൻ്റെ ക്രൂരകൃത്യങ്ങൾ. തൻ്റെ 52 മത്തെ വയസിൽ കൊല്ലപ്പെടുമ്പോൾ 180 ൽ…

Read More

ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ കർണാടക ആർടിസി ബസിൽ ലൈംഗികാതിക്രമം; മലയാളി യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: കർണാടക ആർടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. മലയാളി യുവാവ് പിടിയിൽ. ഇടപ്പാളിനും കോഴിക്കോടിനും ഇടയില്‍‌ വച്ചായിരുന്നു സംഭവം. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. എറണാകുളത്ത് നിന്ന് കർണാടകയിലേക്ക് പോകുന്ന ബസില്‍ ഇന്ന് പുലർച്ചെയാണ് സംഭവം. കോട്ടയം സ്വദേശിനിക്കാണ് ദുരനുഭവമുണ്ടായത്. ബസില്‍ വച്ച്‌ ഇയാള്‍ നിരന്തരം പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. തുടർന്ന് യുവതി കണ്ടക്ട‍റോട് വിവരം പറഞ്ഞു. ബസ് കോഴിക്കോട് ബസ് സ്റ്റാൻഡിലെത്തിയ സമയത്താണ് നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്.

Read More

പെൻ്റാവാലൻ്റ് വാക്‌സിൻ സ്വീകരിച്ച കുഞ്ഞുങ്ങൾ മരണപ്പെട്ടതായി റിപ്പോർട്ട്‌ 

ബെംഗളൂരു: തുംകൂരുവിലെ ആരോഗ്യ കേന്ദ്രത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ പെൻ്റാവാലൻ്റ് വാക്‌സിൻ സ്വീകരിച്ച രണ്ട് നവജാത ശിശുക്കള്‍ മരണപ്പെട്ടതായി റിപ്പോർട്ട്. വിനോദിൻ്റെയും രഞ്ജിതയുടെയും മകളായ രണ്ടുമാസം പ്രായമുള്ള പെൺകുഞ്ഞാണ് ആദ്യം മരണപ്പെട്ടത്. പെണ്‍കുഞ്ഞിന് കോട്ടെയിലെ ഹെല്‍ത്ത് സെൻ്ററില്‍ കുത്തിവയ്പ് നല്‍കിയെങ്കിലും വെള്ളിയാഴ്ച കുട്ടി മരണപ്പെട്ടതായാണ് റിപ്പോർട്ട്. മറ്റൊരു കേസില്‍, ഭക്തരഹള്ളിയിലെ ആരോഗ്യ കേന്ദ്രത്തില്‍ വാക്സിൻ സ്വീകരിച്ച രണ്ടര മാസം പ്രായമുള്ള ആണ്‍കുട്ടിയാണ് മരണപ്പെട്ടത്. സംഭവം വാർത്തയായതിന് പിന്നാലെ സംസ്ഥാന നോഡല്‍ ഓഫീസർ ഡോ. സുധീർ നായിക്, ജില്ലാ നോഡല്‍ ഓഫീസർ ഡോ. മോഹൻ, താലൂക്ക്…

Read More

ആദ്യ ഡ്രൈവർരഹിത മെട്രോ ബെംഗളൂരുവിലേക്ക് ഉടൻ എത്തും

ബെംഗളൂരു : നമ്മ മെട്രോ യെല്ലോ ലൈനിലേക്കുള്ള ആദ്യ ഡ്രൈവർരഹിത മെട്രോ ട്രെയിൻ കൊൽക്കത്തയിലെ നിർമാണപ്ലാന്റിൽനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ടു. കൊൽക്കത്തയിലെ ടിറ്റാഗർ റെയിൽ സിസ്റ്റംസ് ലിമിറ്റഡിൽനടന്ന ഫ്‌ളാഗ് ഓഫ് ചടങ്ങിൽ കേന്ദ്ര ഭവനനഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടർ ഓൺലൈനായി പങ്കെടുത്തു. ബെംഗളൂരു സൗത്ത് എം.പി. തേജസ്വി സൂര്യയും ചടങ്ങിൽ പങ്കെടുത്തു. 15 ദിവസംകൊണ്ട് ട്രെയിൻ ബെംഗളൂരുവിലെ ഹെബ്ബഗൊഡി ഡിപ്പോയിൽ എത്തിച്ചേരും. നമ്മ മെട്രോയ്ക്കുവേണ്ടി 204 കോച്ചുകളാണ് ടിറ്റാഗർ റെയിൽ സിസ്റ്റംസ് ലിമിറ്റഡ് നിർമിക്കുന്നത്. മാസം ഒരു മെട്രോ ട്രെയിൻവീതം ലഭ്യമാക്കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.…

Read More

പിറന്നാൾ ആഘോഷത്തിന് പിന്നാലെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു 

ബെംഗളൂരു: കൂട്ടുകാർക്കൊപ്പം ജന്മദിനം ആഘോഷിച്ച്‌ മണിക്കൂറുകള്‍ക്കകം ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ നിലായ് കൈലാഷ് ഭായ് പട്ടേലാണ് മരിച്ചത്. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റിലെ പിജി വിദ്യാർത്ഥിയായിരുന്നു. ഹോസ്റ്റലിലെ രണ്ടാം നിലയില്‍ നിന്ന് വീണതായാണ് പ്രാഥമിക നിഗമനം. മരണത്തിന് തൊട്ടുമുൻപ് കൂട്ടുകാർക്കൊപ്പം 29-ാം ജന്മദിനം കേക്ക് മുറിച്ച്‌ ആഘോഷിച്ചിരുന്നു. ഇതിന് പിന്നാലെ മുറിയില്‍ പോയ യുവാവിനെ ഇന്നലെ പുലർച്ച കോർട്ട് യാർഡില്‍ വീണ് കിടക്കുന്ന നിലയിലാണ് കണ്ടത്. റൂമില്‍ പോകുന്നതിനിടെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന്…

Read More