ബംഗളുരു : ദേശീയപാതയിൽ പുള്ളിപ്പുലിയെ കണ്ടതോടെ പ്രദേശ വാസികളിലും യാത്രക്കാരിലും ഭീതിയിലായി. ചിക്കമഗളൂരു ജില്ലയിലെ കലസ താലൂക്കിലെ കുതിരേമുഖ ഹൈവേയിലാണ് പുലിയെ കണ്ടത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ദേശീയപാതയിൽ ഒന്നിലധികം തവണയാണ് പുലിയെ കണ്ടത്. ചിക്കമംഗളൂരുവിലെ കാപ്പി ത്തോട്ടങ്ങളിൽ വന്യജീവി സംഘർഷം രൂക്ഷമായത് ഇതിനകം നിവാസികളെ കൂടുതൽ ആശങ്കയിലാക്കിയിരുന്നു. ഇതിനിടെയാണ് ദേശീയപതയിൽ പുലിയെ കണ്ടിരിക്കുന്നത്.
Read MoreMonth: January 2025
വരൾച്ച മുന്നൊരുക്കം സജ്ജമാകുന്നു: വേനൽക്കാലത്തും കുടിവെള്ളം വീടുകളിലെത്തും
ബംഗളുരു : വരൾച്ച മുന്നൊരുക്കത്തിന്റെ ഭാഗമായി കൂടുതൽ വീടുകളിൽ നദീജലം ശുദ്ധീകരിച്ച് എത്തിക്കാൻ പദ്ധതിയൊരുങ്ങുന്നു. അമൃത് 2.0 ജല പദ്ധതിക്ക് കീഴിൽ മൈസൂരുവിലെ 12,000 വീടുകൾക്ക് ഉടൻ നദീജലം ലഭിക്കും. വീടുകളിൽ കുഴൽക്കിണറുകൾ മാറ്റി സ്ഥിരമായ കുടിവെള്ളം എത്തിക്കാൻ ലക്ഷ്യമിടുകയെന്നതാണ് ലക്ഷ്യം. വേനൽക്കാലത്തടക്കം വീടുകളിൽ തുടർച്ചയായി കുടിവെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 273.28 കോടി ചെലവിട്ടാണ് കർണാടക അർബൻ വാട്ടർ സപ്ലൈ ബോർഡിന്റെ നേതൃത്വത്തിൽ പദ്ധതി യാഥാർഥ്യമാകുന്നത്. ജലവിതരണം ഉറപ്പാക്കാനായി 385 കിലോമീറ്റർ പൈപ്പ് ലൈനുകളും 25 ജലസംഭരണികളുമാണ് ഒരുക്കുക. പദ്ധതി ഏതാണ്ട് 70 ശതമാനം പൂർത്തിയായി.…
Read Moreചാമുണ്ഡിമലയിലേക്ക് സ്വകാര്യവാഹനങ്ങളെ കടത്തിവിടുന്നത് നിയന്ത്രിക്കും
ബംഗളുരു: ചാമുണ്ഡിക്ഷേത്രത്തിലേക്കുള്ള ഭക്തജനത്തിരക്കും മണ്ണിടിച്ചിൽ ഭീഷണിയെയുംതുടർന്ന് ചാമുണ്ഡിമലയിലേക്ക് സ്വകാര്യവാഹനങ്ങളെ കടത്തിവിടുന്നത് നിരോധിച്ചേക്കും. ജില്ലാഭരണകൂടവും ചാമുണ്ഡി ഹിൽസ് ഡിവലപ്മെന്റ് അതോറിറ്റിയും ചേർന്നാണ് തീരുമാനം കൈക്കൊണ്ടത്. അടുത്ത വേനലവധിക്കുമുൻപ് ഗതാഗതനിയന്ത്രണം നടപ്പാക്കാനാണ് ധാരണ. ഇതോടെ മലമുകളിലുള്ള ഗതാഗതക്കുരുക്കും വാഹന പാർക്കിങ് വെല്ലുവിളികളും കുറയ്ക്കാൻ സാധിക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണർ ജി. ലക്ഷ്മികാന്ത് റെഡ്ഡി അഭിപ്രായപ്പെട്ടു. എല്ലാത്തരം സ്വകാര്യവാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താനാണ് ജില്ലാഭരണകൂടം ഉദ്ദേശിക്കുന്നത്. സ്വകാര്യവeഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി മലയുടെ അടിവാരത്ത് പാർക്കിങ് സൗകര്യവും ഒരുക്കും. പാർക്കിങ് ഏരിയയിൽനിന്ന് മലമുകളിലേക്ക് പൊതുഗതാഗതസംവിധാനം ഏർപ്പെടുത്താനാണ് തീരുമാനം. ഇതോടെ ക്ഷേത്രത്തിലെ തിരക്ക് കുറയ്ക്കാനും…
Read Moreഅമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ച് 10 വയസുകാരന് പിറന്നാൾ ദിനത്തിൽ ദാരുണാന്ത്യം
ബെംഗളുരു: ഹെന്നൂർ ബന്ദേ മെയിൻ റോഡില്‍ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ച് 10 വയസ്സുള്ള ആണ്‍കുട്ടിക്ക് ദാരുണാന്ത്യം. ചിറ്റൂർ സ്വദേശികളായ രവി-സുമ ദമ്പതികളുടെ മകൻ ഭാനുതേജ് ആണ് ജന്മദിനത്തില്‍ ദാരുണമായി മരണപ്പെട്ടത്. കുട്ടി സഹോദരനൊപ്പം ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ അമിതവേഗതയിലെത്തിയ ട്രക്ക് ഇവരെ ഇടിച്ചു തെറിപ്പിക്കുകയും ഭാനുതേജിൻ്റെ തലയ്ക്കു മുകളിലൂടെ പാഞ്ഞുകയറുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തില്‍ ഭാനുതേജിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു, തുടർന്ന് കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇരുചക്ര വാഹനം ഓടിച്ചിരുന്ന സഹോദരൻ പരിക്കേറ്റ് അംബേദ്കർ ആശുപത്രിയില്‍ ചികിത്സയിലാണ്. ട്രക്ക് ഡ്രൈവർ ഇപ്പോള്‍ ഒളിവിലാണ്, ഇയാള്‍ക്കായി…
Read Moreഓണ്‍ലൈനായി വാങ്ങിയ സാലഡിൽ ഒച്ച്; അനുഭവം പങ്കുവച്ച് യുവാവ്
ബെംഗളൂരു: ഓണ്‍ലൈൻ സൈറ്റുകള്‍ മുഖേന ഭക്ഷണം വാങ്ങുന്നവരാണ് ഒട്ടുമിക്കവരും. രാജ്യത്ത് ഫുഡ് ഡെലിവറി ആപ്പുകളുടെ ഉപയോഗം വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകള്‍. അടുത്തിടെ ഒരു ഡെലിവറി ആപ്പ് വഴി ഭക്ഷണം വാങ്ങിയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബെംഗളൂരുവില്‍ നിന്നുള്ള ഉപഭോക്താവ്. സൊമാറ്റോ വഴി വാങ്ങിയ ഭക്ഷണത്തില്‍ നിന്ന് ജീവനുള്ള പുഴുവിനെ ലഭിച്ചതായി അദ്ദേഹം പറയുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുമുണ്ട്. ഫിറ്റ്നസ്കാപ്രതീക് എന്ന ഇൻസ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയിലാണ് യുവാവ് ഭക്ഷണം വാങ്ങിയപ്പോഴുണ്ടായ അനുഭവം വിവരിക്കുന്നത്. ഫ്രഷ്മെനു വഴി നാല് സാധനങ്ങളാണ് ഓർഡർ ചെയ്തതെന്നും എന്നാല്‍ മൂന്ന്…
Read Moreപൊങ്കൽ; ചെന്നൈയിൽ നിന്നും സ്പെഷ്യൽ ട്രെയിൻ
ചെന്നൈ: പൊങ്കല്‍ ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് നിയന്ത്രിക്കുന്നതിനായി ദക്ഷിണ റെയില്‍വേ ചെന്നൈ എഗ്മോറില്‍ നിന്ന് മംഗളൂരു ജംഗ്ഷനിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. ജനുവരി 13-ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ (നമ്പർ 06037) അടുത്ത ദിവസം രാവിലെ 8:50-ന് മംഗളൂരു ജംഗ്ഷനില്‍ എത്തിച്ചേരും. പെരമ്പൂരില്‍ 3:45, തിരുവള്ളൂരില്‍ 4:13, ആർക്കോണത്ത് 4:38, കാട്പാടി ജംഗ്ഷനില്‍ 5:43, ജോളാർപേട്ട ജംഗ്ഷനില്‍ 6:58, സേലം ജംഗ്ഷനില്‍ 8:37, ഈറോഡ് ജംഗ്ഷനില്‍ 9:40, തിരുപ്പൂരില്‍ 10:33, കോയമ്പത്തൂർ ജംഗ്ഷനില്‍ 11:27 എന്നീ…
Read Moreബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; 19 കാരന് ദാരുണാന്ത്യം
ബെംഗളൂരു: ദേശീയപാത 66ലെ ഉദ്യാവർ കൊരങ്ങരപ്പടിക്ക് സമീപം ഇരുചക്രവാഹനവും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു. എ.വി. അവിനാഷ് ആചാര്യയാണ് (19) മരിച്ചത്. കൂട്ടിയിടിച്ചതിന് പിന്നാലെ ലോറിക്ക് തീപിടിച്ച് കത്തിനശിച്ചു. പരിചയക്കാരന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തശേഷം ഉദ്യാവരില്‍ നിന്ന് പനിയൂരിലേക്ക് പോകുകയായിരുന്നു പാരാ മെഡിക്കല്‍ വിദ്യാർഥിയായ അവിനാഷ്. ഗുരുതരമായി പരിക്കേറ്റ് സംഭവസ്ഥലത്തുതന്നെ മരിച്ചു. പൂർണമായി കത്തിനശിച്ച ലോറിയുടെ അടിയില്‍ നിന്ന് ബൈക്ക് കണ്ടെടുത്തു. കൗപ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read Moreതൊഴിൽ രഹിതരായ യുവാക്കൾക്ക് പ്രതിമാസം 8500 രൂപ!!! പുതിയ പദ്ധതിയുമായി കോൺഗ്രസ്
ന്യൂഡൽഹി: ഡല്‍ഹിയില്‍ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 8500 രൂപ നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. യുവ ഉഡാൻ യോജന പദ്ധതി’യില്‍ ഒരു വർഷത്തേക്കാണ് തുക ലഭിക്കുക. കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റാണ് വാഗ്ദാനം പ്രഖ്യാപിച്ചത്. ഡല്‍ഹി സർക്കാരും കേന്ദ്രവും യുവാക്കളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ലെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. ഡല്‍ഹിയില്‍ വിദ്യാസമ്പന്നരായ തൊഴില്‍രഹിതർ നിരവധിയുണ്ട്. ഇവരെ ലക്ഷ്യ വെച്ചാണ് കോണ്‍ഗ്രസിന്റെ പുതിയ പ്രഖ്യാപനം. നേരത്തെ സ്ത്രീകളെ ലക്ഷ്യം വെച്ചുള്ള സമാനമായ ഒരു പ്രഖ്യാപനം കോണ്‍ഗ്രസ് നടത്തിയിരുന്നു. ഇതുകൂടാതെ ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും അടുത്തിടെ ഡല്‍ഹിയില്‍…
Read Moreകർണാടകയിലെ നക്സൽ കീഴടങ്ങൽ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി; കെ അണ്ണാമലൈ
ചെന്നൈ: കർണാടകയിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ നടത്തിയ നക്‌സല്‍ കീഴടങ്ങല്‍ നടപടികളില്‍ ബിജെപിക്ക് സംശയമുണ്ടെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. നക്സല്‍ കീഴടങ്ങല്‍ നടപടിയില്‍ സത്യസന്ധതയില്ലെന്ന് അണ്ണാമലൈ ആരോപിച്ചു. കീഴടങ്ങല്‍ പ്രക്രിയയില്‍ ശരിയായ ചർച്ചകളൊന്നും നടന്നിട്ടില്ല. മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ക്കുള്ളിലെ ആഭ്യന്തര രാഷ്‌ട്രീയം കോണ്‍ഗ്രസ് ഉപയോഗിച്ചോ അതോ ആരെങ്കിലും സർക്കാരിനെ സ്വാധീനിച്ചോ എന്ന കാര്യത്തില്‍ സംശയമുണ്ട്. രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടിയാണ് കീഴടങ്ങല്‍ പ്രക്രിയ നടത്തിയതെന്നും ആരാണ് കീഴടങ്ങാൻ ചർച്ച നടത്തിയതെന്ന് വ്യക്തമല്ലെന്നും അണ്ണാമലൈ ആരോപിച്ചു. “മുമ്പ് , ഞാൻ ചിക്കമംഗളൂരു എസ്പിയായിരിക്കുമ്പോള്‍, മാവോയിസ്റ്റുകള്‍ കീഴടങ്ങിയിരുന്നു.…
Read Moreപ്രണയം നടിച്ച് പീഡിപ്പിച്ച 14 കാരി ജീവനൊടുക്കി; 21 കാരൻ അറസ്റ്റിൽ
ബെംഗളൂരു: കലബുറുഗി ജില്ലയിലെ ജെവർഗിയില്‍ ബലാത്സംഗത്തെ തുടർന്ന് എട്ടാംക്ലാസ് വിദ്യാർഥിനിയായ 14കാരി ജീവനൊടുക്കി. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ ജെവർഗി ബസവേശ്വര നഗർ സ്വദേശി എ. മഹബൂബിനെ(21) പോലീസ് അറസ്റ്റ് ചെയ്തു. പ്രണയം നടിച്ചാണ് യുവാവ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെത്തുടർന്ന് അഖില ഭാരത വീരശൈവ മഹാസഭ അംഗങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. രണ്ടു മണിക്കൂർ ദേശീയ പാത ഉപരോധിച്ചു. സംസ്ഥാന സെക്രട്ടറി രാജശേഖർ സാഹു സിരി, ജേവർഗി, യാദ്രമി താലൂക്ക് പ്രസിഡന്റ് സിദ്ധു സാഹു അങ്ങാടി, മുൻ ജില്ലാ പഞ്ചായത്ത് അംഗം ബസവരാജ് പാട്ടീല്‍…
Read More