ബെംഗളൂരു: ഗതാഗതം സുഗമമാക്കാനും വാഹനമോടിക്കുന്നവരുടെ യാത്രാസമയം കുറയ്ക്കാനും ലക്ഷ്യമിട്ട് നഗരത്തിലെ 123 പ്രധാന ജംക്‌ഷനുകളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സിഗ്നൽ നിയന്ത്രണ സംവിധാനം നടപ്പാക്കൽ പൂർത്തിയായി.
നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ബെംഗളൂരു അഡാപ്റ്റീവ് ട്രാഫിക് കൺട്രോൾ സിസ്റ്റം (ബിഎടിസിഎസ്) പദ്ധതിയുടെ തുടർച്ചയായി നഗരത്തിലെ 165 ജംക്‌ഷനുകളിൽ 123 എണ്ണത്തിലും പുതിയ സിഗ്നലുകൾ സ്ഥാപിച്ചു.
ഇതുമൂലം വാഹനയാത്രക്കാരുടെ സുഗമമായ സഞ്ചാരം മാത്രമല്ല, യാത്രാസമയവും കുറയുന്നതായി ട്രാഫിക് വിഭാഗം ജോയിൻ്റ് കമ്മിഷണർ എം.എൻ പറഞ്ഞു
.