ബെംഗളൂരു : തലേന്നും പിറ്റേന്നുമായി പകൽ രണ്ട് വൻ കവർച്ച അരങ്ങേറിയത് കർണാടക പോലീസിനെ കടുത്ത സമ്മർദത്തിലാക്കി. രണ്ട് സംഭവത്തിലും മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല.
ഊർജിത തിരച്ചിൽ തുടരുകയാണ്. രണ്ടും ബാങ്ക് കവർച്ചയാണെന്നത് ഗൗരവം വർധിപ്പിക്കുന്നു. വ്യാഴാഴ്ച 11.30-ഓടെയാണ് ബീദർ പട്ടണത്തിനു നടുവിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻപിൽ കവർച്ച അരങ്ങേറിയത്.
ബാങ്കിന്റെ എ.ടി.എമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 93 ലക്ഷം രൂപ വാഹനത്തിനൊപ്പമുണ്ടായിരുന്ന രണ്ട് സുരക്ഷാ ജീവനക്കാരെ വെടിവെച്ചു കൊന്നശേഷം കവർന്ന് ബൈക്കിലെത്തിയ രണ്ടംഗ സംഘം രക്ഷപ്പെടുകയായിരുന്നു.
ഇവർ ഹൈദരാബാദിലേക്കാണ് രക്ഷപ്പെട്ടതെന്ന് പോലീസ് കണ്ടെത്തി. അവിടെ ഇരുവരും ട്രോളി ബാഗുമായി പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യം പോലീസിനു ലഭിച്ചു.
തുടർന്ന് എങ്ങോട്ടാണ് രക്ഷപ്പെട്ടതെന്ന് കണ്ടെത്താനായിട്ടില്ല. ഹൈദരാബാദിൽനിന്ന് ദീർഘദൂര ബസിൽ കടക്കാൻ ഇവർ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. ബാഗ് പരിശോധിക്കാൻ ശ്രമിച്ച ട്രാവൽ സ്ഥാപനത്തിന്റെ
മാനേജർക്കുനേരെ വെടിയുതിർത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. ഹൈദരാബാദ് പോലീസും പ്രതികൾക്കുവേണ്ടി തിരച്ചിൽ നടത്തുന്നുണ്ട്.
ബീദറിൽനിന്നും രക്ഷപ്പെട്ട കവർച്ചാ സംഘത്തിനുവേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് സംസ്ഥാന പോലീസിനെ കൂടുതൽ സമ്മർദത്തിലാക്കി മംഗളൂരുവിൽ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.