ബെംഗളൂരു: കൂടുതൽ പണം നൽകണമെന്നാവശ്യപ്പെട്ട് ക്യാബ് ഡ്രൈവർ ഉപഭോക്താവിനെ അസഭ്യം പറയുകയും നടുറോഡിൽ വെച്ച് കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു .
ശനിയാഴ്ച രാവിലെ പത്മനാഭനഗർ ആർ. കെ. ലേഔട്ടിലാണ് സംഭവം, കാന്താരാജു എന്ന ക്യാബ് ഡ്രൈവറുടെ മോശം പെരുമാറ്റത്തിൽ ഉപഭോക്താവ് ശുഭം എക്‌സ് ആപ്പിൽ വീഡിയോ സഹിതം പോസ്റ്റ് ചെയ്ത് പോലീസിൽ പരാതി നൽകി.
ശനിയാഴ്ച രാവിലെ തൻ്റെ ബന്ധുക്കളിൽ ഒരാൾക്ക് ആർ. കെ. ലേഔട്ടിൽ നിന്ന് ശുഭം ഒരു ഓല ക്യാബ് ബുക്ക് ചെയ്തിരുന്നു.
ഡ്രോപ്പ് പൂർത്തിയാക്കിയ ശേഷം അദ്ദേഹം, ‘നിശ്ചിത ദൂരത്തേക്കാൾ 3 കിലോമീറ്റർ കൂടുതലാണ് എന്നും അതിനാൽ, കൂടുതൽ പണം നൽകനാമെന്നും ആവശ്യപ്പെട്ടു.
എന്നാലത് നിഷേധിച്ച് ശുഭം താൻ ആപ്പ് അനുസരിച്ച് മാത്രമേ പണം നൽകുവെന്നും വേണമെങ്കിൽ ഒലയിൽ പരാതിപ്പെടാമെന്നും അദ്ദേഹം പറഞ്ഞു
ഇതേ വിഷയത്തിൽ ഇരുവരും തമ്മിൽ കുറച്ചു നേരം വാക്കുതർക്കമുണ്ടായി. ഈ സമയം യാത്രക്കൂലി കാണിക്കാൻ ശുഭം ഡ്രൈവറുടെ മൊബൈൽ ഫോണിൽ എടുക്കാൻ ശ്രമിച്ചു.
ഈ അവസരത്തിൽ ക്ഷുഭിതനായ ഡ്രൈവർ കണ്ഠരാജു ക്യാബിൽ നിന്നിറങ്ങി ശുഭമിനെ അസഭ്യം പറയുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഒടുവിൽ സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ ഇരുവരെയും സമാധാനിപ്പിച്ച് സ്ഥലത്ത് നിന്ന് പറഞ്ഞയച്ചു. സംഭവത്തിൻ്റെ വീഡിയോ പകർത്തിയ ശുഭ് എക്‌സ് ആപ്പ് വഴി പോലീസിൽ പരാതി നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.