ബെംഗളൂരു : കർണാടക രാജ്യോത്സവദിനമായ വെള്ളിയാഴ്ച മഹാരാഷ്ട്ര ഏകീകരണ സമിതി ബെലഗാവിയിൽ കരിദിനമായി ആചരിച്ചു.
മഹാരാഷ്ട്രയുമായി ചേർന്നുകിടക്കുന്ന, മറാഠി ഭാഷ സംസാരിക്കുന്നവർ കൂടുതലുള്ള പ്രദേശങ്ങൾ മഹാരാഷ്ട്രയിൽ ചേർക്കണമെന്നാവശ്യപ്പെട്ടായിരുന്നു കരിദിനാചരണം.
കറുത്ത വസ്ത്രങ്ങളണിഞ്ഞ് പ്രവർത്തകർ പ്രതിഷേധറാലിയിൽ അണിനിരന്നു. ബെലഗാവി, കാർവാർ, ഖാനാപൂർ, നിപ്പാനി, ഭാൽകി, ബീദർ തുടങ്ങിയ പ്രദേശങ്ങൾ മഹാരാഷ്ട്രയിൽ ചേർക്കണമെന്ന് പ്രവർത്തകർ ആവശ്യമുയർത്തി.