ട്രെയിനിലെ എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പുതപ്പുകളും തലയിണകളും കമ്പിളി പുതപ്പും നല്‍കുന്നത് പതിവാണ്.
എന്നാല്‍ ഈ പുതപ്പുകള്‍ കഴുകാറുണ്ടോ എന്ന സംശയം പലര്‍ക്കും ഉണ്ടാകാറുണ്ട്. ഈ സംശയത്തിന് മറുപടിയുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്തെത്തിയിരിക്കുകയാണ്.
വിവരാവകാശ നിയമപ്രകാരം ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് നല്കിയ അപേക്ഷയിലാണ് റെയില്‍വേയുടെ മറുപടി.
യാത്രക്കാര്‍ക്ക് നല്‍കിവരുന്ന ലിനന്‍ (വെള്ളപുതപ്പുകള്‍) പുതപ്പുകള്‍ ഓരോ ഉപയോഗത്തിന് ശേഷവും കഴുകുമെന്നും എന്നാല്‍ കമ്പിളി പുതപ്പുകള്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമെ കഴുകാറുള്ളുവെന്നും റെയില്‍വേ മന്ത്രാലയം നല്കിയ മറുപടിയില്‍ പറയുന്നു.
ദീര്‍ഘദൂര ട്രെയിനുകളിലെ 20ലധികം ഹൗസ്കീപ്പിംഗ് ജീവനക്കാരും ഇക്കാര്യം സമ്മതിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
മാസത്തില്‍ രണ്ട് തവണയെങ്കിലും കമ്പിളി പുതപ്പുകള്‍ കഴുകേണ്ടതാണ്. എന്നാല്‍ ഇതിനാവശ്യമായ സൗകര്യം ലഭിച്ചാല്‍ മാത്രമെ ഇവ കഴുകാന്‍ കഴിയുകയുള്ളുവെന്നും ജീവനക്കാര്‍ പറഞ്ഞു.
കമ്പിളി പുതപ്പുകള്‍ മാസത്തില്‍ ഒരു തവണ മാത്രമാണ് കഴുകാറുള്ളതെന്ന് ജീവനക്കാരും പറഞ്ഞു. പുതപ്പുകളില്‍ കറയോ മറ്റ് ദുര്‍ഗന്ധമോ ഉണ്ടെങ്കില്‍ മാത്രമാണ് കൂടുതല്‍ തവണ കഴുകുന്നതെന്നും ജീവനക്കാര്‍ പറഞ്ഞു.
യാത്രക്കാരില്‍ നിന്ന് പുതപ്പുകള്‍ക്കും മറ്റും അധികനിരക്ക് ഈടാക്കാറുണ്ടോ എന്ന ചോദ്യത്തിന് എല്ലാം ട്രെയിന്‍ ടിക്കറ്റ് നിരക്കിന്റെ ഭാഗമാണെന്നായിരുന്നു റെയില്‍വേയുടെ മറുപടി.
ഗരീബ് രഥ്, തുരന്തോ തുടങ്ങിയ ട്രെയിനുകളില്‍ ടിക്കറ്റെടുക്കുന്ന സമയത്ത് ബെഡ് റോള്‍ കിറ്റ് ഓപ്ഷന് തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്.
ഈ ഓപ്ഷന് തെരഞ്ഞെടുക്കുന്നവര്‍ക്ക് അധിക തുക നല്‍കേണ്ടി വരുമെന്ന് റെയില്‍വേ മന്ത്രാലയത്തിലെ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹൗസ് കീപ്പിംഗ് മാനേജ്മെന്റ് സെക്ഷന്‍ ഓഫീസര്‍ റിഷു ഗുപ്ത പറഞ്ഞു.
അതേസമയം യാത്രകള്‍ അവസാനിച്ചശേഷം ബെഡ്ഷീറ്റുകളും തലയിണ കവറുകളും കഴുകാനായി നല്‍കാറുണ്ട്. എന്നാല്‍ കമ്പിളി പുതപ്പുകള്‍ സ്ഥിരമായി കഴുകാറില്ലെന്നും അവ വൃത്തിയായി മടക്കി കോച്ചില്‍ തന്നെ സൂക്ഷിക്കാറാണ് പതിവെന്നും ഹൗസ്കീപ്പിംഗ് ജീവനക്കാര്‍ പറഞ്ഞു.
ദുര്‍ഗന്ധമോ ഭക്ഷണത്തിന്റെ കറയോ ശ്രദ്ധയില്‍പ്പെട്ടാല്‍ മാത്രമെ അവ അലക്കാന്‍ നല്കാറുള്ളുവെന്നും ജീവനക്കാര്‍ പറഞ്ഞു.യാത്രക്കാര്‍ക്ക് നല്കുന്ന കമ്പിളി പുതപ്പുകള്‍ വൃത്തിയുള്ളതാണോ എന്ന് നിരീക്ഷിക്കാനുള്ള സൗകര്യം ട്രെയിനിലില്ല.
പുതപ്പുകളില്‍ ദുര്‍ഗന്ധമോ കറയോ ശ്രദ്ധയില്‍പ്പെട്ടാല്‍ മാത്രമാണ് അവ കഴുകാനായി നല്‍കാറുള്ളതെന്നും ജീവനക്കാര്‍ പറഞ്ഞു.
പുതപ്പുകളും മറ്റും അലക്കാനായി റെയില്‍വേയുടെ കീഴില്‍ 46 അലക്കുകേന്ദ്രങ്ങളാണുള്ളത്. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ 25 അലക്കുകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
റെയില്‍വേയ്ക്ക് കീഴിലുള്ള അലക്കുകേന്ദ്രങ്ങള്‍ ഇന്ത്യന്‍ റെയില്‍വേയുടെ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ വാഷിംഗ് മെഷീനും മറ്റ് ഉപകരണങ്ങളും റെയില്‍വേയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ്.
ഇവിടുത്തെ ജീവനക്കാരെ കരാറടിസ്ഥാനത്തില്‍ റെയില്‍വേ മന്ത്രാലയം നിയമിക്കുന്നു. എന്നാല്‍ പൊതുസ്വകാര്യ പങ്കാളിത്തതോടെയുള്ള അലക്കുകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത് ഇന്ത്യന്‍ റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ്.
എന്നാല്‍ അവിടുത്തെ ഉപകരണങ്ങളുടെ ഉടമസ്ഥത സ്വകാര്യ കരാറുകാര്‍ക്കാണ്. ജീവനക്കാരെയും അവരാണ് നിയമിക്കുന്നത്.
2017ലെ സിഎജി(Comptroller and Auditor General) റിപ്പോര്‍ട്ടില്‍ ട്രെയിനില്‍ യാത്രക്കാര്‍ക്ക് നല്‍കിവരുന്ന പുതപ്പുകളുടെ വൃത്തിയെ ചോദ്യം ചെയ്തിരുന്നു. പുതപ്പുകളും ബ്ലാങ്കറ്റുകളും വൃത്തിയാക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.