ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് റെയിൽവേ സ്റ്റേഷനിലെ ഫുട്ട് ഓവർബ്രിഡ്ജ് (എഫ്ഒബി) അടച്ചത് യാത്രക്കാരെയും പ്രദേശവാസികളെയും കടുത്ത ബുദ്ധിമുട്ടിലാക്കി.
180 മീറ്റർ നീളമുള്ള ഫുട്ട് ഓവർബ്രിഡ്ജ് റെയിൽവേ സ്റ്റേഷൻ്റെ നാല് പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിക്കുന്നു. കടുഗോഡി ബസ് സ്റ്റേഷനും വൈറ്റ്‌ഫ്ലെഡ് മെട്രോ സ്റ്റേഷനും സമീപത്ത് നിന്ന് ആരംഭിച്ച് കടുഗോഡിയിലെ സ്റ്റേഷൻ റോഡിൽ അവസാനിക്കുന്ന മറ്റൊരു ഫുട്ട് ഓവർബ്രിഡ്ജുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു.
സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന ഫുട്ട് ഓവർബ്രിഡ്ജ് ഒക്ടോബർ 1 മുതൽ 10 ദിവസത്തേക്കാണ് അടച്ചത് . ഇതോട് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ബസ് സ്റ്റാൻഡിലേക്ക് ഒരു കിലോമീറ്റർ നടക്കാൻ ഇപ്പോൾ യാത്രക്കാർ നിർബന്ധിതരാകുകയാണ്, അതേസമയം ഫുട്ട് ഓവർബ്രിഡ്ജ് ഉണ്ടായിരുന്നപ്പോ അവർക്ക് 300 മീറ്റർ ദൂരം മാത്രം നടക്കാന്നാൽ മതിയാരുന്നു.
മുതിർന്ന യാത്രക്കാർ എത്രയും ദൂരം നടക്കാൻ പാടുപെടുമ്പോൾ, ചെറുപ്പക്കാർ പ്ലാറ്റ്ഫോമുകളിൽ നിന്ന് ചാടി ട്രാക്കുകൾ മുറിച്ചുകടന്ന് നീണ്ട നടത്തം ഒഴിവാക്കുന്നു. ആളുകൾ റെയിൽവേ സ്റ്റേഷൻ വളപ്പിലുള്ള മതിലിന്റെ മുകളിലൂടെ ചാടുന്നതും കാണാമായിരുന്നു.
റെയിൽവേ പറയുന്നത്:
തിരക്ക് കാരണം ഫുട്ട് ഓവർബ്രിഡ്ജ് (എഫ്ഒബി) പ്രകമ്പനം കൊള്ളാൻ തുടങ്ങിയതിനെ തുടർന്ന് മുൻകരുതൽ നടപടിയായി അടച്ചിട്ടതായി ബെംഗളൂരു റെയിൽവേ ഡിവിഷണൽ മാനേജർ യോഗേഷ് മോഹൻ പറഞ്ഞു.
“ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. അതിനാൽ, മുൻകരുതൽ നടപടിയായി ഞങ്ങൾ ഫുട്ട് ഓവർബ്രിഡ്ജ് അടച്ചു.
ഘടനാപരമായ രീതിയിൽ ഫുട്ട് ഓവർബ്രിഡ്ജ് പണികൾ നടത്തിവരികയാണ്, ഇതിന് 10 ദിവസമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു .
അമൃത് ഭാരത് സ്റ്റേഷൻ സ്കീമിന് കീഴിലാണ് വൈറ്റ്ഫീൽഡ് വികസിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പുതിയ സ്റ്റേഷൻ കെട്ടിടവും എസ്കലേറ്ററുകളും മറ്റ് സൗകര്യങ്ങളും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.