‘ഞങ്ങളെ മുറിയിൽ പൂട്ടിയിട്ടു, ഒരുപാട് ഉപദ്രവിച്ചു’; ബാലയ്ക്കെതിരെ മകൾ 

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രണയിച്ച്‌ വിവാഹിതരായവരാണ് നടൻ ബാലയും ഗായിക അമൃതയും.

ഇരുവർക്കും പാപ്പുയെന്ന മകള്‍ ജനിച്ച ശേഷമാണ് വേർപിരിഞ്ഞത്.

എന്നാല്‍ മകളുടെ സംരക്ഷണം അമൃതയ്ക്കാണ് കോടതി നല്‍കിയിരിക്കുന്നത്.

മകളെ കാണാനും സംസാരിക്കാനും അമൃതയും കുടുംബവും അനുവദിക്കാറില്ലെന്നാണ് കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി ബാല ഉന്നയിക്കുന്ന ആരോപണം.

ഇപ്പോഴിതാ അച്ഛൻ നിരന്തരമായി അമ്മയ്ക്കെതിരെ നല്‍കുന്ന അഭിമുഖങ്ങളും ആരോപണവും കാരണം താൻ വിഷമിക്കുകയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇരുവരുടെയും മകള്‍ പാപ്പുയെന്ന അവന്തിക.

അച്ഛൻ പറയുന്നതിലൊന്നും സത്യമില്ലെന്നും തന്നേയും അമ്മയേയും അച്ഛൻ ശാരീരികമായും മാനസീകമായും ഉപദ്രവിച്ചിട്ടുണ്ടെന്നും ആ മുഖം കാണാൻ പോലും താല്‍പര്യപ്പെടുന്നില്ലെന്നും അവന്തികയുടെ ഇൻസ്റ്റഗ്രാം പേജായ പാപ്പു ആന്റ് ഗ്രാന്റ്മയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

അവന്തികയുടെ വാക്കുകൾ….

ഞാൻ സംസാരിക്കാൻ പോകുന്നത് എന്നേയും എന്റെ മുഴുവൻ കുടുംബത്തേയും ബാധിക്കുന്ന ഒരു പ്രധാന വിഷയത്തെ കുറിച്ചാണ് ഞാൻ സംസാരിക്കാൻ പോകുന്നത്.

യഥാർത്ഥത്തില്‍ എനിക്ക് ഇതിനെ പറ്റി സംസാരിക്കാൻ പോലും താല്‍പര്യമില്ല.

എനിക്ക് വളരെ സെൻസിറ്റീവായ ടോപ്പിക്കാണിത്. ഈ വിഷയത്തെ പറ്റി സംസാരിക്കാൻ എനിക്ക് ഇഷ്ടമല്ല. പക്ഷെ എനിക്ക് മടുത്തു. അമ്മയും എന്റെ കുടുംബം മുഴുവനും സങ്കടപ്പെടുന്നത് കണ്ട് എനിക്ക് മടുത്തു. മാത്രമല്ല എന്നേയും ഇത് ഒരുപാട് എഫക്‌ട് ചെയ്യുന്നുണ്ട്. കാരണം സ്കൂളില്‍ പോയാലും വെറുതെ യുട്യൂബ് നോക്കിയാലുമെല്ലാം എന്നെ പറ്റി വെറുതെ ഇതിങ്ങനെ വന്നുകൊണ്ടിരിക്കും.

അമ്മയേയും എന്നേയും പറ്റി തെറ്റായ ആരോപണങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്.

ചിലപ്പോള്‍ സ്കൂളില്‍ പോകുമ്പോള്‍ എന്റെ ഫ്രണ്ട്സ് തന്നെ എന്നോട് ചോദിക്കാറുണ്ട്.

ആ കേട്ടത് ശരിയാണോ, ഇവർ പറഞ്ഞത് ശരിയാണോ എന്നിങ്ങനെയൊക്കെ… എനിക്ക് അതിന് പലപ്പോഴും ഉത്തരം പറയാൻ പറ്റുന്നില്ല.

എല്ലാവരുടെയും വിചാരം ഞാനും എന്റെ അമ്മയും ബാഡാണ് എന്നാണ്.

പക്ഷെ സത്യം അതൊന്നുമല്ല. ഞാൻ സംസാരിക്കാൻ പോകുന്നത് എന്റെ അച്ഛനെ പറ്റിയാണ്. എന്റെ ഫാദർ എന്നെ കുറിച്ച്‌ കുറേ വീഡിയോസും ഇന്റർവ്യൂസും ചെയ്തിട്ടുണ്ട്. എന്നെ ഭയങ്കര ഇഷ്ടമാണ്, എന്നെ മിസ് ചെയ്യുന്നു എന്നെല്ലാം പറയുന്നുണ്ട്.

എനിക്ക് ഗിഫ്റ്റ്സ് ഇപ്പോഴും കുറേ അയക്കാറുണ്ട് എന്നൊക്കെ പറഞ്ഞ് കുറേ വീഡിയോസുണ്ട്. പക്ഷെ അതിലൊന്നും സത്യമില്ല. എന്റെ അച്ഛനെ സ്നേഹിക്കാൻ എനിക്ക് ഒരു കാരണം പോലുമില്ല. കാരണം എന്നേയും അമ്മയേയും അമ്മാമ്മയേയും ആന്റിയേയും മെന്റലിയും ഫിസിക്കലിയും അച്ഛൻ ടോർച്ചർ ചെയ്തിട്ടുണ്ട്.

ഞാൻ കുഞ്ഞായിരുന്നപ്പോള്‍‌ മദ്യപിച്ച്‌ അച്ഛൻ വീട്ടില്‍ വരും എന്റെ അമ്മയെ തല്ലും. എനിക്ക് അത് കാണുമ്പോള്‍ തന്നെ ഭയങ്കര വിഷമമാകും.

ഒരു കാരണവുമില്ലാതെയാണ് അമ്മയെ ഉപദ്രവിച്ചിരുന്നത്.

കുഞ്ഞായിരുന്നതിനാല്‍ എനിക്കൊന്നും ചെയ്യാനും പറ്റിയിരുന്നില്ല. എന്റെ അമ്മയും കുടുംബവും എന്നെ നന്നായി നോക്കുന്നുണ്ട്. അവർ ഒരുപാട് ഹാർഡ് വർക്ക് ചെയ്യുന്നുണ്ട്. ഒരിക്കലും തല്ലിയിട്ടില്ല. എനിക്ക് എപ്പോഴും സപ്പോർട്ടായി നിന്നിട്ടേയുള്ളു. എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.

അഭിമുഖങ്ങളില്‍ അച്ഛൻ എന്റെ അമ്മയെ പറ്റി ഒരുപാട് നുണയും ആരോപണങ്ങളും പറഞ്ഞിട്ടുണ്ട്.

അമ്മയെ ഒരുപാട് ടോർച്ചർ ചെയ്തിട്ടുണ്ട്. അമ്മയെ മാത്രമല്ല എന്നേയും ടോർച്ചർ ചെയ്തിട്ടുണ്ട്. ഒരിക്കല്‍ മദ്യപിച്ച്‌ വന്ന് ഗ്ലാസ് ബോട്ടില്‍ എന്റെ മുഖത്തേക്ക് എറിയാൻ ശ്രമിച്ചു. അമ്മയില്ലായിരുന്നുവെങ്കില്‍ അന്ന് ആ ബോട്ടില്‍ എന്റെ തലയില്‍ ഇടിച്ചേനെ. അമ്മ അത് കൈവെച്ച്‌ ബ്ലോക്ക് ചെയ്തു. അതുപോലെ ഒരിക്കല്‍ കോർട്ടില്‍ ഇരുന്നപ്പോള്‍ എന്നെ വലിച്ചിഴച്ച്‌ ചെന്നൈയില്‍ കൊണ്ടുപോയി ഒരു മുറിയിലിട്ട് ഫുഡ് പോലും തന്നില്ല. ഇങ്ങനെയുള്ള ആളുകളെയാണോ നിങ്ങള്‍ വിശ്വസിക്കുന്നത്. ചെന്നൈയില്‍ കൊണ്ടുപോയി പൂട്ടിയിട്ടപ്പോള്‍ അമ്മയെ വിളിക്കാൻ പോലും സമ്മതിച്ചില്ല.

എനിക്ക് അച്ഛനെ കാണാൻ താല്‍പര്യമില്ല. ആ മുഖം എനിക്ക് കാണണ്ട. എന്നെ മിസ് ചെയ്യറുണ്ടെന്ന് അച്ഛൻ പറയാറുണ്ട്. പക്ഷെ ഇന്നേവരെ ഒരു കോളോ ലെറ്ററോ ഒന്നും അയച്ചിട്ടില്ല. ആശുപത്രിയില്‍ പോയി കണ്ടപ്പോള്‍ ലാപ്ടോപ്പും ഡോളുമൊന്നും ഞാൻ ചോദിച്ചിട്ടില്ല. അച്ഛന്റെ ഒരു സാധനവും എനിക്ക് വേണ്ട. അന്ന് ആശുപത്രിയില്‍ പോയി കാണാൻ എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അമ്മ പറഞ്ഞതുകൊണ്ട് മാത്രമാണ് പോയത്.

ഞാൻ എന്റെ ഫാമിലിയുടെ കൂടെ വളരെ ഹാപ്പിയാണ്. എനിക്ക് നിങ്ങളുടെ ഹെല്‍പ്പോ ലവ്വോ ഒന്നും വേണ്ട. അതൊരിക്കലും കാണിച്ചിട്ടുമില്ല. വീഡിയോ ഇടുന്നത് ആരും നിർബന്ധിച്ചിട്ടല്ല. ആരും എനിക്കൊപ്പം ഇപ്പോഴില്ല. ഇത്രയൊക്കെ അച്ഛൻ ഞങ്ങളോട് ചെയ്തിട്ടും അമ്മ ഇപ്പോഴും പ്രാർത്ഥനയില്‍ അച്ഛനെ ഉള്‍പ്പെടുത്തണമെന്നാണ് പറയാറ് എന്നുമാണ് അവന്തിക വീഡിയോയില്‍ പറഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us