ചെന്നൈ: സംവിധായകൻ കാർത്തിക് സുബ്ബരാജിന്‍റെ ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് തലയ്ക്ക് പരിക്കേറ്റു. സംഭവത്തെത്തുടർന്ന് ചിത്രത്തിന്‍റെ ചിത്രീകരണം താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് എന്നാണ് വിവരം. അതേ സമയം സൂര്യയുടെ പരിക്ക് ഗൗരവമുള്ളതല്ലെന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് എക്സ് പോസ്റ്റില്‍ പറയുന്നത്. നിർമ്മാതാവ് രാജശേഖർ പാണ്ഡ്യൻ എഴുതിയ ഇങ്ങനെയാണ് “പ്രിയപ്പെട്ട ആരാധകരെ, ഇതൊരു ചെറിയ പരിക്ക് ആയിരുന്നു. ദയവായി വിഷമിക്കേണ്ട, സൂര്യ അണ്ണാ നിങ്ങളുടെ എല്ലാ സ്നേഹത്തോടും പ്രാർത്ഥനകളോടും കൂടി സുഖമായിരിക്കുന്നു” എന്നാണ്. സൂര്യയുടെ പരിക്ക് നിസാരമാണെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഊട്ടിയിലെ ആശുപത്രിയില്‍ ചികില്‍സയ്ക്കുശേഷം കുറച്ചുദിവസം വിശ്രമിക്കാൻ നിർദേശിച്ചിട്ടുണ്ട്.…
Read MoreMonth: August 2024
ഫോൺ കോൾ ചോർത്തി നൽകിയ പോലീസുകാരൻ അറസ്റ്റിൽ
ബെംഗളൂരു : ഫോൺസംഭാഷണവിവരങ്ങൾ ബെംഗളൂരുവിലെ മൂന്ന് ഡിറ്റക്ടീവ് ഏജൻസികൾക്ക് അനധികൃതമായി ചോർത്തിനൽകിയ പോലീസുകാരനും സുഹൃത്തും അറസ്റ്റിലായി. കോലാർ ജില്ലാ പോലീസ് സേനയിലെ മുനിരത്ന, ആന്ധ്രാപ്രദേശ് സ്വദേശി നാഗേശ്വർ റെഡ്ഡി എന്നിവരാണ് അറസ്റ്റിലായത്. നേരത്തേ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിൽ (സി.ഐ.ഡി.) ജോലിചെയ്തിരുന്ന സമയത്താണ് മുനിരത്ന ഫോൺസംഭാഷണങ്ങൾ ചോർത്തിയിരുന്നത്. കേസന്വേഷണവേളകളിൽസംഭാഷണവിവരങ്ങൾ ലഭിക്കാൻ മുനിരത്ന തന്റെ സ്ഥാനം ദുരുപയോഗംചെയ്തെന്നും വിവരങ്ങൾ നാഗേശ്വർ റെഡ്ഡി വഴിയാണ് ഡിറ്റക്ടീവ് ഏജൻസികൾക്ക് നൽകിയിരുന്നതെന്നും പോലീസ് പറഞ്ഞു. ഈ വർഷം മേയിൽ സെൻട്രൽക്രൈംബ്രാഞ്ച് (സി.സി.ബി.) അന്വേഷണത്തിൽ ചോർത്തിനൽകിയ 43 ഫോൺസംഭാഷണ വിവരങ്ങൾ കണ്ടെത്തിയിരുന്നു. വിശ്വാസവഞ്ചനയെക്കുറിച്ചുള്ള…
Read Moreബസ്സിറങ്ങിയ യുവാവ് കാൽവഴുതി കൊക്കയിൽ വീണ് മരിച്ചു
ഇടുക്കി :ആറാം മൈലിൽ ബസ്സിറങ്ങിയ യുവാവ് കാൽവഴുതി കൊക്കയിൽ വീണ് മരിച്ചു. യുവാവ് മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് സംശയം. ഇന്നലെ രാത്രി 8.45 ഓടെയാണ് അപകടം സംഭവിച്ചത്. ബസ്സിറങ്ങിയ യുവാവ് കലുങ്കിൽ ഇരിക്കുകയായിരുന്നു. കുറച്ച് നേരം കഴിഞ്ഞ് ഇയാളെ കാണാതായി. തുടര്‍ന്ന് നാട്ടുകാർ തിരച്ചിൽ നടത്തി. കലുങ്കിൽ നിന്ന് 20 മുതൽ 25 അടി താഴ്ചയുള്ള കൊക്കയിലേക്ക് ഇയാൾ വീഴുകയായിരുന്നു. ഉടൻ നാട്ടുകാർ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. ഇവരെത്തി യുവാവിനെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read Moreകോൺഗ്രസ് പാർട്ടിയുടെ ശക്തിപ്രകടനമായി മൈസൂരുവിലെ ജനാന്തോളന റാലി
ബെംഗളൂരു : ‘മുഡ’ ഭൂമിയിടപാട് ആരോപണമുയർത്തി സിദ്ധരാമയ്യയുടെ രാജിയാവശ്യപ്പെട്ട് എൻ.ഡി.എ. നടത്തുന്ന മൈസൂരു ചലോ പദയാത്രയ്ക്കെതിരേ കോൺഗ്രസ് മൈസൂരുവിൽ സംഘടിപ്പിച്ച ജനാന്തോളന റാലി പാർട്ടിയുടെ ശക്തിപ്രകടനമായി. സിദ്ധരാമയ്യയുടെ തട്ടകത്തിൽ നടന്ന റാലിയിൽ നൂറുകണക്കിനാളുകൾ സംബന്ധിച്ചു. എൻ.ഡി.എ. പദയാത്ര ശനിയാഴ്ച മൈസൂരുവിൽ സമാപിക്കാനിരിക്കേയാണ് കോൺഗ്രസിന്റെ റാലി അരങ്ങേറിയത്. സിദ്ധരാമയ്യയെ ശക്തിയായി പിന്തുണച്ച് സമ്മേളനത്തിൽ പ്രവർത്തകരെ ആവേശംകൊള്ളിച്ച് പ്രസംഗിച്ച ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കെതിരേ കടുത്ത ആരോപണവുമുയർത്തി. 2007-ൽ കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കുമ്പോൾ ബല്ലാരിയിലെ സിന്ദൂരിൽ നടന്ന അനധികൃതഖനനവുമായി ബന്ധപ്പെട്ട ആരോപണം അദ്ദേഹം ഓർമ്മിപ്പിച്ചു. കുമാരസ്വാമിയുടെ…
Read Moreഓൺലൈൻ പേയ്മെന്റ് നടപടി സ്വീകരിക്കാതെ ബി.എം.ടി.സി. ; ചില്ലറയില്ലാത്ത പ്രശ്നം; യാത്രക്കാരനോട് മോശമായി പെരുമാറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
ബെംഗളൂരു : യാത്രക്കാരന്റെ പക്കൽ അഞ്ചുരൂപ ചില്ലറയില്ലാത്തതിന്റെപേരിൽ അപമര്യാദയായി പെരുമാറി ബി.എം.ടി.സി. ബസ് കണ്ടക്ടർ. സംഭവം ശ്രദ്ധയിൽപെട്ട ബി.എം.ടി.സി. അധികൃതർ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്തു. ബി.എം.ടി.സി. സൂര്യ സിറ്റി ഡിപ്പോയിലെ കണ്ടക്ടറാണ് യാത്രക്കാരനോട് അപമര്യാദയായി പെരുമാറിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. എന്നാൽ യാത്രക്കാരും കണ്ടക്ടറും തമ്മിൽ ചില്ലറയെ ചൊല്ലിയുള്ള തർക്കം ദിനംപ്രതി വർധിച്ചിട്ടും ഓൺലൈൻ പേയ്‌മെന്റ് സംവിധാനത്തോട് മുഖം തിരിച്ചിരിക്കുകയാണ് ബി.എം.ടി.സി. നഗരത്തിലെ ചെറു കടകളിൽ പോലും ഓൺലൈനായി പണം സ്വീകരിക്കുമ്പോഴാണ് ബി.എം.ടി.സി. യുടെ പിന്തിരിപ്പൻ നയം.
Read Moreഷിരാദി ചുരം റോഡ് വികസനം; ബദലായി തുരങ്കപാതാ പദ്ധതി ആവശ്യം ശക്തം
ബെംഗളൂരു : ബെംഗളൂരു-മംഗളൂരു ദേശീയപാതയിലെ ഷിരാദി ചുരം റോഡ് വികസിപ്പിക്കണമെന്ന ആവശ്യം ശക്തമായി. മഴക്കാലമായാൽ ഈ റൂട്ടിൽ യാത്ര പേടിപ്പെടുത്തുന്നതാണ്. തുടർച്ചയായി മണ്ണിടിച്ചിലുണ്ടാകുന്നതും വാഹനങ്ങൾ കുടുങ്ങുന്നതുമാണ് പ്രധാനപ്രശ്നം. പാതയുടെ 25 കിലോമീറ്റർ ദൂരം വളഞ്ഞു കയറുന്ന ചുരത്തിലൂടെയാണ് കടന്നുപോകുന്നത്. മഴക്കാലമായാൽ റോഡുതകർച്ചയും വേഗത്തിലാകും. കടലോരനഗരമായ മംഗളൂരുവിനെ ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്ന ദേശീയപാത(75)യാണിത്. ബെംഗളൂരുവിൽനിന്ന് ഇതുവഴി മംഗളൂരുവിലെത്തി കാസർകോടുവഴി കേരളത്തിലേക്കും പോകാനാകും. ഹാസനിലെ സകലേശ്പുരമുതൽ മാറണഹള്ളിവരെയുള്ള ഭാഗത്താണ് മണ്ണിടിച്ചിൽ ആവർത്തിക്കുന്നത്. ഇത്തവണ അഞ്ചുതവണയാണ് മണ്ണിടിച്ചിലുണ്ടായത്. രണ്ടുതവണ ഇടിഞ്ഞുവീണ മണ്ണിൽ വാഹനങ്ങൾ കുടുങ്ങി. നിലവിൽ ഇവിടെ റോഡുതന്നെയില്ലാത്ത സ്ഥിതിയുണ്ട്.…
Read Moreപാരിസ് ഒളിംപിക്‌സിൽ ഇന്ത്യക്ക് ആറാം മെഡൽ; പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിലാണ് അമൻ സെഹ്റാവത് വെങ്കലം നേടിയത്
പാരിസ്: പാരിസ് ഒളിംപിക്‌സിൽ ഇന്ത്യക്ക് ആറാം മെഡൽ. പുരുഷ വിഭാഗം 57 കിലോഗ്രാം (ഫ്രീസ്റ്റൈൽ ഗുസ്തിയിൽ പോർട്ടറിക്കോ താരത്തിനെതിരെ അമൻ സെഹ്‌റാവത് വിജയിച്ചതോടെയാണ് വെങ്കല മെഡൽ നേടിയത് . ഗംഭീര ആധിപത്യത്തോടെ 13-5നാണ് അമൻ്റെ വിജയം. പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും തകർപ്പൻ വിജയങ്ങളോടെ മുന്നേറിയ അമൻ, സെമിയിൽ തോറ്റതോടെയാണ് വെങ്കല പോരാട്ടത്തിന് ഇറങ്ങിയത്. നേരത്തെ സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും ലോക ചാമ്പ്യനുമായ ജപ്പാന്റെ ഹിഗുച്ചിയാണ് 21കാരനായ അമനെ തോൽപ്പിച്ചത്.
Read Moreപ്രധാനമന്ത്രി ഇന്ന് വയനാട്ടിൽ;
വയനാട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശിക്കും. രാവിലെ 11.30 ഓടെ കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിക്കും. ഉച്ചയ്ക്ക് 12.10വരെ ദുരന്തമുണ്ടായ പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തും.12.15 മുതൽ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും. കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. റോഡ് മാർഗമാകും പ്രധാനമന്ത്രി ചൂരൽ മലയിൽ എത്തുക. ബെയ്‌ലി പാലത്തിലൂടെ കടന്ന് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പ്രദേശങ്ങൾ നിരീക്ഷിക്കും. ദുരിതാശ്വ ക്യാമ്പുകളിലും ആശുപത്രികളിലും…
Read Moreഓണാവധിക്ക് നാട്ടിലേക്ക് ടിക്കറ്റ് എടുക്കാം; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും പ്രത്യേക ബസുകൾ പ്രഖ്യാപിച്ച് കേരള ആർ.ടി.സി.; ബസ് വിശദാംശങ്ങൾ
ബെംഗളൂരു : ഓണാവധിയോടനുബന്ധിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും പ്രത്യേക ബസുകൾ പ്രഖ്യാപിച്ച് കേരള ആർ.ടി.സി. സെപ്റ്റംബർ 10 മുതൽ 23 വരെ ബെംഗളൂരുവിൽനിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി ദിവസേന 27 പ്രത്യേക ബസുകളും സെപ്റ്റംബർ ഒൻപത് മുതൽ 22 വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ബെംഗളൂരുവിലേക്ക് ദിവസേന 27 പ്രത്യേക ബസുകളുമാണ് പ്രഖ്യാപിച്ചത്. ഇവയിലേക്കുള്ള ബുക്കിങ് ഞായറാഴ്ച ആരംഭിക്കും. കോഴിക്കോട്ടേക്കുമാത്രം എട്ട് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ ബസുകൾ അനുവദിക്കുമെന്ന് കേരള ആർ.ടി.സി. അധികൃതർ അറിയിച്ചു. കേരളത്തിൽ നിന്നുള്ള പ്രത്യേക…
Read Moreകണ്ണൂർ എക്സ്പ്രസ് ബയ്യപ്പനഹള്ളിയിലേക്ക്
ബംഗളുരു : യാശ്വന്തപുര സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി മംഗളുരു വഴിയുള്ള കെ.എസ്. ആർ. ബംഗളുരു – കണ്ണൂർ എക്സ്പ്രസ് (16511/16512) നവംബർ 1 മുതൽ ബയ്യപ്പനഹള്ളിയിലെ എസ്. എം. വി. ടെർമിനൽ നിന്നാണ് പുറപ്പെടുക . 2025 മാർച്ച് 31 വരെയാണ് ടെർമിനൽ മാറ്റം. എസ്. എം. വി. ടി ബംഗളുരു – കണ്ണൂർ എക്സ്പ്രസ് (16511) രാത്രി 8ന് ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് 9.25 ന് യശ്വന്തപുരയിലെത്തും കണ്ണൂർ – എസ്. എം. വി. ബംഗളുരു എക്സ്പ്രസ് വൈകിട്ട് 05.05 ന് കണ്ണൂരിൽ…
Read More