ഓണാവധിക്ക് നാട്ടിലേക്ക് ടിക്കറ്റ് എടുക്കാം; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും പ്രത്യേക ബസുകൾ പ്രഖ്യാപിച്ച് കേരള ആർ.ടി.സി.; ബസ് വിശദാംശങ്ങൾ

ബെംഗളൂരു : ഓണാവധിയോടനുബന്ധിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും പ്രത്യേക ബസുകൾ പ്രഖ്യാപിച്ച് കേരള ആർ.ടി.സി.

സെപ്റ്റംബർ 10 മുതൽ 23 വരെ ബെംഗളൂരുവിൽനിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി ദിവസേന 27 പ്രത്യേക ബസുകളും സെപ്റ്റംബർ ഒൻപത്‌ മുതൽ 22 വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ബെംഗളൂരുവിലേക്ക് ദിവസേന 27 പ്രത്യേക ബസുകളുമാണ് പ്രഖ്യാപിച്ചത്.

ഇവയിലേക്കുള്ള ബുക്കിങ് ഞായറാഴ്ച ആരംഭിക്കും. കോഴിക്കോട്ടേക്കുമാത്രം എട്ട് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

  500 രൂപ കൊണ്ട് ബെംഗളൂരുവിൽ ഒരു ദിവസം! 200 രൂപ ലാഭിക്കേം ചെയ്ത യുവതിയുടെ സർവൈവൽ' സ്റ്റോറി; വീഡിയോ വൈറൽ

യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ ബസുകൾ അനുവദിക്കുമെന്ന് കേരള ആർ.ടി.സി. അധികൃതർ അറിയിച്ചു.

കേരളത്തിൽ നിന്നുള്ള പ്രത്യേക ബസുകൾ

കോഴിക്കോട് – ബെംഗളൂരു: രാത്രി 8.15, 8.45, 9.15, 9.45, 10.15, 10.30, 10.50, 11.15

മലപ്പുറം – ബെംഗളൂരു: രാത്രി 8, 8.

തൃശ്ശൂർ – ബെംഗളൂരു: രാത്രി 7.45, 9.15, 10.15

എറണാകുളം – ബെംഗളൂരു: വൈകീട്ട് 5.30, 6.30, രാത്രി 7, 7.30, 8.15

അടൂർ – ബെംഗളൂരു: വൈകീട്ട് 5.30

  നോവായി ശ്രീനന്ദ; ട്രെക്കിങ്ങിനിടെ കാണാതായ പത്താം ക്ലാസ് കാരിയായ മലയാളി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം – ബെംഗളൂരു: വൈകീട്ട് ആറ്‌്‌

കോട്ടയം – ബെംഗളൂരു: വൈകീട്ട് 6.10, 7.10

കണ്ണൂർ – ബെംഗളൂരു: രാത്രി 8.10, 9.40, 10.10

പയ്യന്നൂർ – ബെംഗളൂരു: വൈകീട്ട് 5.30

തിരുവനന്തപുരം – ബെംഗളൂരു: വൈകീട്ട് ആറിന്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാസപ്പിറവി കണ്ടില്ല; ബെം​ഗളൂരുവിൽ പെരുന്നാൾ ശനിയാഴ്ച; റംസാൻ 30 പൂർത്തിയാക്കി വിശ്വാസികൾ ഈദിലേക്ക്
[masterslider id="10"]

Related posts

Click Here to Follow Us