കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജന്മാഷ്ടമി ആഘോഷങ്ങൾ നടന്നു. മേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ നടന്ന ശോഭാ യാത്രകളിൽ കുട്ടികൾ കൃഷ്ണന്റെയും ഗോപികമാരുടെയും വേഷം ധരിച്ച് അണിനിരന്നു. ഗുരുവായൂരും ആറന്മുളയും അടക്കമുള്ള ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ജന്മാഷ്ടമി ആഘോഷിച്ചു. കണ്ണന്റെ പിറന്നാൾ ആഘോഷത്തിൽ ഗുരുവായൂരിലേക്ക് ജനസാഗരമെത്തി. ഞായറാഴ്ച രാത്രി ആരംഭിച്ച തിരക്ക് ഇപ്പോഴും തുടരുകയാണ്. ഭക്തർക്ക് ദർശനത്തിന് ദേവസ്വം ബോർഡ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വിഭവസമൃദ്ധമായ പിറന്നാൾ സദ്യയിൽ 42000 പേരാണ് പങ്കെടുത്തത്. സ്വർണക്കോലം എഴുന്നള്ളിച്ച് ക്ഷേത്രത്തിൽ 2 നേരം കാഴ്ചശീവേലിയും രാത്രി വിളക്ക് എഴുന്നള്ളിപ്പും…
Read MoreDay: 26 August 2024
സംസ്ഥാനത്ത് വീണ്ടും ഭൂമി കൈമാറ്റ ആരോപണം
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ഭൂമികൈമാറ്റ ആരോപണമുയർത്തി ബി.ജെ.പി. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിന് കർണാടക ഇൻഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ബോർഡിന്റെ (കെ.ഐ.എ.ഡി.ബി) ഭൂമി അനുവദിച്ചത് അനധികൃതമായാണെന്നാണ് ആരോപണം. ഖാർഗെയുടെ മകൻ രാഹുല്‍ ഖാർഗെ നേതൃത്വം നല്‍കുന്ന സിദ്ധാർഥ വിഹാര ട്രസ്റ്റിന് അഞ്ച് ഏക്കർ സ്ഥലം കൈമാറിയത് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി. രാജ്യസഭാ എം.പി. ലഹർസിങ് സിറോയ ആരോപണവുമായി രംഗത്തെത്തിയത്. ബെംഗളൂരുവിന് അടുത്തുള്ള ഹൈടെക് ഡിഫൻസ് എയ്റോസ്പെയ്സ് പാർക്കില്‍ പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുക്കാനായി മാറ്റിവെച്ച 45.94 ഏക്കറിലെ അഞ്ചേക്കറോളം സ്ഥലമാണ് ട്രസ്റ്റിന് അനുവദിച്ചത്. പട്ടികജാതി…
Read Moreഅമ്മ സംഘടനയെ തള്ളി നടൻ പൃഥ്വിരാജ്
മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ യെ രൂക്ഷമായി വിമർശിച്ച് നടൻ പൃഥ്വിരാജ്. താരസംഘടനയ്ക്ക് പരാതികള്‍ പരിശോധിക്കുന്നതില്‍ തെറ്റുപറ്റി. അതില്‍ സംശയമൊന്നുമില്ല. ആരോപണ വിധേയര്‍ മാറിനിന്ന് അന്വേഷണം നേരിടണം. ഹേമ കമ്മിഷൻ റിപ്പാർട്ടില്‍ പഴുതടച്ച അന്വേഷണം വേണം. ഇരകളുടെ പേരുകളാണ് രാജ്യത്തെ നിയമവ്യവസ്ഥിതി അനുസരിച്ച് സംരക്ഷിക്കപ്പെടേണ്ടത്. ആരോപണ വിധേയരുടെ പേര് പുറത്തു വിടുന്നതില്‍ നിയമപ്രശ്നങ്ങളൊന്നുമില്ല. അതില്‍ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. പരാതികള്‍ ഉയരുമ്പോള്‍ അവ കൃത്യമായി അന്വേഷിക്കപ്പെടണം. ആരോപണ വിധേയർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മാതൃകാപരമായി ശിക്ഷിക്കണം. അതുപോലെ തന്നെ വ്യാജ ആരോപണമാണെന്ന് തെളിഞ്ഞാല്‍ അവർക്കും ശിക്ഷ…
Read Moreനടൻ ദർശന് ജയിലിൽ പ്രത്യേക പരിഗണന നൽകി; 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ബെംഗളൂരു: ആരാധകനെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് ജയിലില്‍ പ്രത്യേക പരിഗണന നല്‍കിയ സംഭവത്തില്‍ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രല്‍ ജയില്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റി. വിഷയം ശ്രദ്ധയില്‍ വന്നപ്പോള്‍ തന്നെ അന്വേഷണത്തിന് നിർദ്ദേശം നല്‍കിയെന്നും ജയില്‍ അധികൃതർക്ക് പങ്കുണ്ടെന്ന് സ്ഥിരീകരിച്ചതോടെ നടപടിയെടുത്തെന്നും കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, വിവാദങ്ങളുടെ പശ്ചാത്തത്തില്‍ ദർശനെ മറ്റൊരു ജയിലിലേക്ക് മാറ്റാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നല്‍കി. ജയിലില്‍ നേരിട്ട് എത്തി അന്വേഷണം…
Read Moreമാതാപിതാക്കൾക്കൊപ്പം പോകാൻ താൽപര്യം ഇല്ല; കഴക്കൂട്ടത്ത് നിന്നും കാണാതായ കുട്ടി സിഡബ്ല്യൂ സി സംരക്ഷണയിൽ
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തല്‍ക്കാലം ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയുടെ (സി ഡബ്ല്യൂ സി) സംരക്ഷണയില്‍ തുടരും. മാതാപിതാക്കള്‍ക്കൊപ്പം പോകാൻ താല്‍പര്യമില്ലെന്നും സി ഡബ്ല്യൂ സിയില്‍ നിന്ന് പഠിക്കണമെന്നും കുട്ടി ആവശ്യപ്പെട്ടതായി ചെയർപേഴ്‌സണ്‍ ഷാനിബ ബീഗം അറിയിച്ചു. അമ്മ ജോലി ചെയ്യിപ്പിച്ചതിനാലും അടിച്ചതിനാലുമാണ് വീടുവിട്ടിറങ്ങിയതെന്ന് കുട്ടി പറഞ്ഞതായും ഷാനിബ ബീഗം മാദ്ധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുമായി സംസാരിച്ചു. ട്രെയിനില്‍ വേറെ പ്രശ്നങ്ങള്‍ ഒന്നുമുണ്ടായില്ല. ട്രെയിനില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീ ബിരിയാണി വാങ്ങിക്കൊടുത്തു. അത് കഴിച്ച് കിടന്ന് ഉറങ്ങുമ്പോഴാണ് വിശാഖപട്ടണത്തില്‍ നിന്ന് കുട്ടിയെ കണ്ടെത്തുന്നത്. കുട്ടിയ്ക്ക്…
Read Moreനടൻ ദർശന്റെ ജയിൽ ചിത്രങ്ങൾ വൈറൽ ആയതിനു പിന്നാലെ വീഡിയോ കോൾ ദൃശ്യങ്ങളും പുറത്ത്
ബെംഗളൂരു: രേണുകാസ്വാമി(33) വധക്കേസില്‍ പ്രതിയായ കന്നഡ സൂപ്പര്‍ താരം ദര്‍ശന് ബെംഗളൂരു ജയിലില്‍ വിഐപി പരിഗണനയെന്ന് സൂചന. കഴിഞ്ഞദിവസം താരം പുല്‍ത്തകിടിയില്‍ കസേരയിട്ടിരുന്ന് മറ്റ് മൂന്ന് പേരുമായി ചേര്‍ന്ന് സിഗരറ്റ് വലിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ നടന്‍ വീഡിയോകോള്‍ ചെയ്ത ദൃശ്യങ്ങളും പുറത്ത് വന്നിരിക്കുകയാണ്. മഞ്ഞ ടീ-ഷര്‍ട്ട് ധരിച്ച ഒരാള്‍ വീഡിയോ കോളില്‍ മറ്റൊരാളുമായി സംസാരിക്കുന്നതും പിന്നീട് ദര്‍ശനുമായി ആശയവിനിമയം നടത്തുന്നതും കാണാം. 25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ താരം കര്‍ട്ടനുകളുള്ള, നല്ല വെളിച്ചമുള്ള മുറിയിലാണ് ഇരിക്കുന്നത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ…
Read Moreപിന്നിൽ വന്ന് കെട്ടിപ്പിടിച്ച് ചുംബിച്ചു, ഫ്ലാറ്റിൽ വരാൻ ആവശ്യപ്പെട്ടു; നടൻ ജയസൂര്യയ്ക്ക് എതിരെ നടിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ
കൊച്ചി: മലയാളത്തിലെ മുന്‍നിര നായകനായ ജയസൂര്യയ്‌ക്കെതിരേയും ലൈംഗിക ആരോപണം ഉയര്‍ന്നതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം. കഴിഞ്ഞദിവസം തന്നെ ജയസൂര്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഉയര്‍ന്നുതുടങ്ങിയിരുന്നു. ടോയ്‌ലറ്റില്‍ പോയി മടങ്ങിവരുമ്പോള്‍ കയറിപ്പിടിച്ചെന്ന രീതിയിലായിരുന്നു ആരോപണം. നടി മിനു മുനീര്‍ ജയസൂര്യയ്ക്കും ഇടവേള ബാബു, മുകേഷ്, മണിയന്‍പിള്ള രാജു എന്നിവര്‍ക്കുമെതിരെ പരസ്യമായി ആരോപണവുമായെത്തിയതോടെ ചിത്രം തെളിഞ്ഞു. ജയസൂര്യ പിന്നില്‍ നിന്നും കെട്ടിപ്പിടിച്ച് ചുംബിച്ചെന്നാണ് മിനുവിന്റെ തുറന്നുപറച്ചില്‍. ഫ്ളാറ്റിലേക്ക് ക്ഷണിച്ചെന്നും എന്നാല്‍ നിരസിച്ചതോടെ പിന്നീട് ശല്യമുണ്ടായില്ലെന്നും മിനു വെളിപ്പെടുത്തി. സിനിമയിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്താന്‍ കൂടുതല്‍പേര്‍ മുന്നോട്ടുവരണമെന്നു സര്‍ക്കാര്‍…
Read Moreകുടകിൽ ടാങ്കറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം
ബെംഗളൂരു: കുടക് ഗുഡ്ഡെഹൊസൂർ ദേശീയപാതയില്‍ ഞായറാഴ്ച ടാങ്കറും ലോറിയും കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ലോറിയിലുണ്ടായിരുന്ന തൊഴിലാളി സുണ്ടികൊപ്പയിലെ കെ. രാജുവാണ് (37) മരിച്ചത്. പരിക്കേറ്റ ലോറി ഡ്രൈവർ ഹൊസകോട്ട സ്വദേശി സി. ജബ്ബാറിനെ (40) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുശാല്‍ നഗറില്‍ നിന്ന് സുണ്ടികൊപ്പയിലേക്ക് വരുകയായിരുന്ന ലോറിയും എതിരെ പോയ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത് .
Read Moreനവവധു ഭർതൃ ഗൃഹത്തിൽ മരിച്ച നിലയിൽ
ആലപ്പുഴ: നവവധുവിനെ ഭർതൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ലജ്നത്ത് വാർഡില്‍ പനയ്ക്കല്‍ പുരയിടത്തില്‍ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയ (22) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഭർത്താവും വീട്ടുകാരും പുറത്തുപോയി മടങ്ങി വന്നപ്പോഴാണ് ആസിയയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. നാലു മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. മൂവാറ്റുപുഴയില്‍ ഡെന്റല്‍ ടെക്നിഷ്യനായ ആസിയ അവിടെ താമസിച്ചാണ് ജോലി ചെയ്യുന്നത്. ആഴ്ചയിലൊരിക്കല്‍ മാത്രമാണ് ആലപ്പുഴയിലെ ഭർത്താവിന്റെ വീട്ടിലെത്തിയിരുന്നത്. ഭർത്താവ് മുനീർ സ്വകാര്യ ബാങ്ക്…
Read Moreവാഴത്തോട്ടത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
ബെംഗളൂരു: മൈസൂരു നഞ്ചൻഗുഡ് താലൂക്കിലെ ഗുട്ടവാടി വില്ലേജിലെ വാഴത്തോട്ടത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഗുട്ടവാടി വില്ലേജ് സ്വദേശിനി ശശികല (38) ആണ് മരിച്ചത്. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവം പുറത്തുവന്നതിന് പിന്നാലെ, വാഴത്തോട്ടത്തിന്റെ ഉടമ നഞ്ചുണ്ടപ്പ എന്ന സിദ്ധലിംഗപ്പ ഒളിവിലാണ്. നഞ്ചൻഗുഡ് ഡിവൈ.എസ്.പി രഘു, എസ്.ഐമാരായ ലക്ഷ്മികാന്ത് കോലി, ചേതൻകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലം സന്ദർശിച്ചു.
Read More