ബെംഗളൂരു : കർണാടകത്തിലെ റായ്ച്ചൂരുവിൽ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന അഞ്ച് ബംഗ്ലാദേശികൾക്ക് ഇന്ത്യൻ പൗരത്വംനൽകി. പൗരത്വ ഭേദഗതി നിയമപ്രകാരം സംസ്ഥാനത്ത് നൽകുന്ന ആദ്യത്തെ പൗരത്വമാണിത്.
സിന്ധനൂർ താലൂക്കിലെ ക്യാമ്പുകളിൽകഴിയുന്ന രാമകൃഷ്ണൻ അഭികരി, അദ്വിത്, സുകുമാർ, ബിപ്രദാസ് ഗോൾഡർ, ജയന്ത് മണ്ഡൽ എന്നിവർക്കാണ് പൗരത്വം നൽകിയത്.
മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി സിന്ധനൂരിൽ സന്ദർശനം നടത്തിയപ്പോൾ അന്നത്തെ ബി.ജെ.പി. എം.പി.യായിരുന്ന കെ. വിരുപാക്ഷപ്പ അഭയാർഥികൾക്ക് പൗരത്വം ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചിരുന്നു.
പിന്നീട് ജില്ലാതല അവലോകന കമ്മിറ്റിയാണ് കുറച്ച് അഭയാർഥികൾക്ക് പൗരത്വം അനുവദിക്കാൻ ശുപാർശ ചെയ്തത്.
ഇതുവരെ 146 ബംഗ്ലാദേശികളാണ് ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷ നൽകിയത്.
കഴിഞ്ഞ 40 വർഷത്തിനിടെ ക്യാമ്പുകളിൽ 25,000 അഭയാർഥികൾ താമസിച്ചിട്ടുണ്ടെന്ന് ക്യാമ്പിൽ കഴിയുന്ന അഭിഭാഷകനായ പ്രണാബ് ബാല പറഞ്ഞു.
ഇതിൽ 20,000 പേരും ബംഗ്ലാദേശികളാണ്. 1971-ൽ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്താണ് സിന്ധനൂരിൽ അഭയാർഥി ക്യാമ്പുകൾ ആരംഭിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.