ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചുമകനും ഹസൻ മുൻ എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ അശ്ലീല വീഡിയോയുടെ പെൻഡ്രൈവുകള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ പാർട്ടി സംസ്ഥാന അധ്യക്ഷനാണെന്ന ആരോപണവുമായി ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍.
കർണാടക ബി.ജെ.പി അധ്യക്ഷൻ വിജയേന്ദ്രയുടെ നിർദേശപ്രകാരമാണ് പെൻഡ്രൈവുകള്‍ വിതരണം ചെയ്തത്.
എത്രപേർക്ക് അദ്ദേഹം പെൻഡ്രൈവുകള്‍ വിതരണം ചെയ്തു?ധൈര്യമുണ്ടെങ്കില്‍ അദ്ദേഹം ഉത്തരം പറയട്ടെ…’വിജയപുര നിയമസഭാംഗമായ യത്‌നാല്‍ വെല്ലുവിളിച്ചു.
ബിജെപി ഭാരവാഹികളില്‍ പലരും പ്രധാനപ്പെട്ട വ്യക്തികളുടെ അശ്ലീല വീഡിയോകള്‍ കൈവശം വച്ചിരിക്കുകയാണെന്നും സ്വന്തം എംഎല്‍എമാരെ ബ്ലാക്ക് മെയില്‍ ചെയ്യാൻ ഉപയോഗിക്കുകയാണെന്നും യത്‌നാല്‍ ആരോപിച്ചു.
വിജയേന്ദ്രയ്ക്കെതിരായ ആരോപണങ്ങള്‍ കർണാടകയിലെ ബിജെപിക്കുള്ളില്‍ പുകയുന്ന ഭിന്നതയെയാണ് മറനീക്കി പുറത്ത് വരുന്നത്.
നിരവധി മുതിർന്ന നേതാക്കളുടെ അഭിപ്രായത്തെ അവഗണിച്ച് യെദ്യൂരപ്പയുടെ ഇളയ മകനെ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തത് മുതല്‍ ഈ ഭിന്നത മറനീക്കി പുറത്ത് വരുന്നുണ്ട്.
യത്‌നാലും ബിജെപി എംഎല്‍എ രമേഷ് ജാർക്കിഹോളിയുമടക്കമുള്ളവർ യെദ്യൂരപ്പ കുടുംബത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.
‘യെദ്യൂരപ്പ ഒരു പാർട്ടിയുടെയും വേദിയില്‍ വരരുത്. അദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണുള്ളത്, കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്.
ഒരു വേദിയിലും വരരുതെന്ന് പാർട്ടി യെദ്യൂരപ്പയോട് നിർദേശിക്കണം.
സിദ്ധരാമയ്യ ഉടൻ രാജിവയ്ക്കണമെന്ന് അദ്ദേഹം പ്രസംഗങ്ങള്‍ നടത്തുന്നു.
നിങ്ങള്‍ക്കും നിങ്ങളുടെ മകനുമെതിരെ തട്ടിപ്പ് കേസുകളുണ്ട്.
അഴിമതിക്കാരെ സംരക്ഷിക്കുമോ അതോ അവർക്കെതിരെ നടപടിയെടുക്കുമോ എന്നാണ് എനിക്ക് ഹൈക്കമാൻഡിനോട് ചോദിക്കാനുള്ളത്,’അദ്ദേഹം പറഞ്ഞു.
വിജയേന്ദ്രയെയും യെദ്യൂരപ്പയെയും കുറിച്ച് യത്‌നാലിന് പല കാര്യങ്ങളും അറിയാമെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.