ന്യൂഡല്‍ഹി: അടുത്തിടെ സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിലേക്ക് സ്വിച്ച് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. എയര്‍ടെല്‍, ജിയോ, വിഐ എന്നിവ റീച്ചാര്‍ജ് പ്ലാനില്‍ ശരാശരി 15 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ഇത് അവസരമായി കണ്ട് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ചെലവ് കുറച്ച് റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് വരികയാണ് ബിഎസ്എന്‍എല്‍. അടുത്തിടെ ബിഎസ്എന്‍എല്‍ അവതരിപ്പിച്ച റീച്ചാര്‍ജ് പ്ലാനാണ് 107 രൂപ പ്ലാന്‍. മറ്റു കമ്പനികളുടെ സമാനമായ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവ് കുറവാണ് ഇതിന് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.…
Read MoreMonth: July 2024
എട്ട് കുട്ടികളെ പീഡിപ്പിച്ച് ദൃശ്യം പകർത്തി വിറ്റു; 35 കാരന് 5 ജീവപര്യന്തം
ചെന്നൈ: കുട്ടികളെ പീഡിപ്പിച്ച് അശ്ലീലചിത്രങ്ങള്‍ പകർത്തി ഇന്റർനെറ്റില്‍ പ്രചരിപ്പിച്ച യുവാവിന് അഞ്ച് ജീവപര്യന്തം തടവുശിക്ഷ. പിഎച്ച്.ഡി. പൂർത്തിയാക്കിയ വിക്ടർ ജെയിംസ് രാജയ്ക്കാ(35)ണ് തഞ്ചാവൂരിലെ പ്രത്യേക പോക്സോ കോടതി ശിക്ഷ വിധിച്ചത്. കൂടാതെ 6.54 ലക്ഷം രൂപ പിഴയടയ്ക്കാനും ചൂഷണത്തിനിരയായവർക്ക് നാലു ലക്ഷം രൂപവീതം നല്‍കാനും കോടതി ഉത്തരവിട്ടു. കേസില്‍ അന്വേഷണം പൂർത്തിയാക്കി സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ച് 14 മാസത്തിനുശേഷമാണ് വിധി. അഞ്ചിനും 18-നും ഇടയിലുള്ള എട്ട് കുട്ടികളെ വിക്ടർ ജെയിംസ് രാജ പീഡിപ്പിച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പകർത്തി വെബ്സൈറ്റുകള്‍ക്കു വിറ്റ് പണമുണ്ടാക്കി.…
Read Moreകൂട്ടബലാത്സംഗം; മൂന്ന് മലയാളികളടക്കം 5 പേർ അറസ്റ്റിൽ
ബെംഗളൂരു: കുട്ടയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേർ അറസ്റ്റിൽ. വയനാട് തോല്‍പ്പെട്ടി സ്വദേശികളായ രാഹുല്‍(21), മനു(25), സന്ദീപ്(27), കർണാടക നത്തംഗള സ്വദേശികളായ നവീന്ദ്ര(24), അക്ഷയ്(27) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെയാണ് പ്രതികള്‍ കാറില്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഒരുപെണ്‍കുട്ടിയെ അഞ്ചുപേരും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞാണ് പ്രതികള്‍ പെണ്‍കുട്ടികളെ കാറില്‍ കയറ്റിയത്. പിന്നാലെ ഇവരുമായി നത്തംഗളയിലെ കാപ്പിത്തോട്ടത്തിലേക്ക് പോയി. ഇവിടെ വെച്ച് ഒരു പെണ്‍കുട്ടിയെ പ്രതികള്‍ ബലാത്സംഗത്തിനിരയാക്കി. പിന്നാലെ…
Read Moreനഗരത്തിലെ തടാകങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾക്ക്; എതിർത്ത് ഹർജിക്കാർ; ഫലം കാണാതെ കേരെമിത്ര പദ്ധതി
ബെംഗളൂരു : തടാക സംരക്ഷണത്തിനായി നഗരവാസികളില്‍ നിന്ന് വോളന്റിയര്‍മാരെ നിയമിക്കുന്നതിനുളള കേരെമിത്ര പദ്ധതി ഫലം കാണുന്നില്ലെന്ന പരാതി വ്യാപകം. ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാനും തടാക സംരക്ഷണത്തിൽ നഗരവാസികളുടെ പങ്കാളിത്തം ഉറപ്പാകാനുമുള്ള പദ്ധതിയാണിത്. എന്നാൽ ബെംഗളൂരുവിൽ 205 തടാകങ്ങളുടെ ചുമതല സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറുന്നതിനുള്ള നയം രൂപവത്കരിച്ചതായി സർക്കാർ കർണാടക ഹൈക്കോടതിയെ അറിയിച്ചു. തടാകങ്ങളുടെ സംരക്ഷണവും നവീകരണ ചുമതലയും സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. നഗരത്തിലെ വിവിധ തടാകങ്ങളുടെ കൈയേറ്റം സംബന്ധിച്ചും കനാലുകളിൽനിന്നുള്ള മലിനജലം തടാകത്തിലെത്തുന്നതു സംബന്ധിച്ചുമുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. തടാക…
Read Moreകലാശിപാളയത്തെ ഗോഡൗണിൽ നിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത ബിസ്‌ക്കറ്റുകളും ചോക്ലേറ്റുകളും പിടികൂടി
ബെംഗളൂരു: ബെംഗളൂരു കലാശിപാളയത്തെ ഗോഡൗണിൽ കേന്ദ്ര ക്രൈംബ്രാഞ്ച് (സിസിബി) നടത്തിയ റെയ്ഡിൽ ഒരു കോടി രൂപ വിലമതിക്കുന്ന ചോക്ലേറ്റുകളും ബിസ്‌ക്കറ്റുകളും പിടികൂടി. സിസിബിയുടെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം രാജസ്ഥാൻ സ്വദേശി നരേന്ദ്ര സിങ്ങിനെ (45) അറസ്റ്റ് ചെയ്തു. സിംഗ് അനധികൃതമായി ചോക്ലേറ്റുകളും ബിസ്‌ക്കറ്റുകളും ഇറക്കുമതി ചെയ്യുകയും ഗോഡൗണിൽ സൂക്ഷിക്കുകയും നഗരത്തിലെ സൂപ്പർമാർക്കറ്റുകൾക്കും വിൽപ്പനക്കാർക്കും വിൽക്കുകയും ചെയ്തുവെന്നും പോലീസ് പറഞ്ഞു. ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാസാക്കിയെന്ന് അവകാശപ്പെട്ട് ഉൽപ്പന്നങ്ങളിൽ സിംഗ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) സ്റ്റിക്കറുകൾ ഒട്ടിക്കുകയും സൂപ്പർമാർക്കറ്റുകളിൽ…
Read Moreഡെങ്കിപ്പനി: സ്വമേധയാകേസെടുത്ത് ഹൈക്കോടതി; വ്യാപനം തടയുന്നതിന് സ്വീകരിച്ച നടപടികൾ സംബന്ധിച്ച 23-നകം റിപ്പോർട്ട് നൽകണം
ബെംഗളൂരു : സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ കേസെടുത്ത് കർണാടക ഹൈക്കോടതി. ഡെങ്കിപ്പനി വ്യാപനം തടയുന്നതിന് സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ടുനൽകാനും ബെംഗളൂരുവിലും സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലും ഏർപ്പെടുത്തിയ ചികിത്സാസൗകര്യങ്ങളുടെ വിവരങ്ങൾ സമർപ്പിക്കാനും കോടതി സർക്കാരിന് നിർദേശം നൽകി. ഡെങ്കിപ്പനിയെക്കുറിച്ച് പൊതുജനങ്ങളിൽ ബോധവത്കരണം നടത്തിയതിന്റെ വിവരവും നൽകണം. ഈമാസം 23-നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. സംസ്ഥാനത്ത് ഓരോ ദിവസവും ഡെങ്കിപ്പനിബാധിതർ കൂടുകയാണ്. ഡെങ്കിപ്പനിസംബന്ധിച്ച പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് കോടതി കേസെടുത്തത്. ചൊവ്വാഴ്ചവരെ…
Read More1.80 കോടിരൂപ വിലമതിക്കുന്ന അംബാരി ഉത്സവ് ബസുകളുമായി എൻ.ഡബ്ല്യു.കെ.ആർ.ടി.സി. സർവീസ് ഉടൻ.
ബെംഗളൂരു: നോർത്ത് വെസ്റ്റ് കർണാടക ആർ.ടി.സി. (എൻ.ഡബ്ല്യു.കെ.ആർ.ടി.സി.)ആദ്യമായി അംബാരി ഉത്സവ് ബസുകൾ സർവീസ് നടത്താനൊരുങ്ങുന്നു. ആദ്യഘട്ടത്തിൽ രണ്ട് അംബാരി ഉത്സവ് ബസുകളാണ് സർവീസ് നടത്തുന്നത്. ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി ഉടൻതന്നെ സർവീസ് ഉദ്ഘാടനംചെയ്യും. 1.80 കോടിരൂപ വിലമതിക്കുന്നതാണ് ബസ്. നാലു ബസുകളാണ് എൻ.ഡബ്ല്യു.കെ.ആർ.ടി.സി. വാങ്ങുന്നത്. ഇതിൽരണ്ടെണ്ണം എത്തിക്കഴിഞ്ഞു. ആദ്യത്തെ രണ്ടുബസുകൾ ബെലഗാവി ഡിപ്പോയിൽ നിന്നാകും സർവീസ് നടത്തുക. ബാക്കി രണ്ടെണ്ണത്തിന്റേത് ഹുബ്ബള്ളിയിൽ നിന്നാകും സർവീസ്. വടക്കൻ കർണാടകത്തിലെ ആറു ജില്ലകളിൽനിന്നാണ് എൻ.ഡബ്ല്യു.കെ.ആർ.ടി.സി. സർവീസ് നടത്തുന്നത്.
Read Moreവിലക്കയറ്റത്തിൽ വലിയ പ്രതിസന്ധി: പുലർച്ചെ 2 വരെ പ്രവർത്തനാനുമതി നൽകണമെന്ന് ഹോട്ടലുകൾ
നഗരപരിധിയിൽ ഹോട്ടലുകളുടെ പ്രവർത്തന സമയം പുലർച്ചെ 2 വരെയെങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗളുരു ഹോട്ടലേഴ്‌സ് അസോസിയേഷൻ. ഇത് സംബന്ധിച്ച് അസോസിയേഷൻ ഭാരവാഹികൾ കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറുമായി ചർച്ച നടത്തി. ഹോട്ടകുകൾക്ക് 24 മണിക്കൂർ പ്രവർത്തനാനുമതി നൽകണമെന്ന ആവശ്യം കഴിഞ്ഞ വർഷം സർക്കാർ അവസാനനിമിഷം തള്ളിക്കളഞ്ഞതായി അസോസിയേഷൻ പി. സി. റാവു പറഞ്ഞു. കേന്ദ്ര ബജറ്റിൽ ഹോട്ടലുകളുടെ പ്രവർത്തനസമയം വർധിപ്പിക്കാനുള്ള നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിർമല സീതാരാമൻ നിവേദനം നൽകി. നിത്യോപയോഗ സാധനങ്ങളുടെ കുതിച്ചുയർന്നതോടെ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധി…
Read Moreബെംഗളൂരു മുൻ ആർച്ച്ബിഷപ്പ് റവ. അൽഫോൺസസ് മത്യാസ് കാലം ചെയ്തു
ബെംഗളൂരു : ബെംഗളൂരു അതിരൂപത ആർച്ച്ബിഷപ്പ് എമിരിറ്റസ് റവ. അൽഫോൺസസ് മത്യാസ് (96) അന്തരിച്ചു. ബുധനാഴ്ച വൈകീട്ട് ബെംഗളൂരു സെയ്ന്റ് ജോൺസ് മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. കഴിഞ്ഞ ഫെബ്രുവരിയിലാണ് ബിഷപ്പായതിന്റെ അറുപതാംവാർഷികം ആഘോഷിച്ചത്. ലോകത്തെ ഏറ്റവുംപ്രായമുള്ള ബിഷപ്പുമാരിൽ ഒരാളായിരുന്നു. 1928 ജൂൺ 22-ന് കർണാടകത്തിലെ അന്നത്തെ സൗത്ത് കാനറ ജില്ലയിലായിരുന്നു ജനനം. 1964 മുതൽ 1986 വരെ ചിക്കമഗളൂരു ബിഷപ്പും 1986 മുതൽ 1998 വരെ ബെംഗളൂരു ആർച്ച് ബിഷപ്പുമായിരുന്നു. 1989, 1993 വർഷങ്ങളിൽ സി.ബി.സി.ഐ. പ്രസിഡന്റായി. രണ്ടാം വത്തിക്കാൻ കൗൺസിലിൽ പങ്കെടുത്തിട്ടുണ്ട്. 1945…
Read Moreയാത്രക്കാരെ ദുരിതത്തിലാക്കി ബെംഗളൂരു -മൈസൂരു റൂട്ടിലെ ട്രയിൻ സർവീസുകൾ തടസ്സപ്പെട്ടു
ബെംഗളൂരു : ബെംഗളൂരു – മൈസൂരു റൂട്ടിൽ ബുധനാഴ്ച രാവിലെ തീവണ്ടി സർവീസുകൾ നാലു മണിക്കൂറോളം തടസ്സപ്പെട്ടത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. കെങ്കേരിക്കും ഹെജ്ജാലയ്ക്കും ഇടയിൽ റെയിൽവേ അടിപ്പാതയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിനെത്തുടർന്നാണ് തീവണ്ടി സർവീസുകൾ തടസ്സപ്പെട്ടത്. മൈസൂരുവിലേക്കുള്ള മൂന്നു തീവണ്ടികളെയും ബെംഗളൂരുവിലേക്കുള്ള നാലു തീവണ്ടികളെയുമാണ് ബാധിച്ചത്. മെമു എക്സ്‌പ്രസ്, മൈസൂരു – ചെന്നൈ എക്സ്‌പ്രസ്, വിശ്വ മാനവ എക്സ്‌പ്രസ് തുടങ്ങിയ തീവണ്ടികളെയാണ് ബാധിച്ചത്. ബെംഗളൂരുവിലേക്ക് വരുകയായിരുന്ന ഒട്ടേറെ യാത്രക്കാർ ബിഡദി, രാമനഗര, കെങ്കേരി സ്റ്റേഷനുകളിലിറങ്ങി ബസിൽ കയറിവന്നു. ബിഡദിയിൽ വണ്ടി രണ്ടു മണിക്കൂറിലേറെ…
Read More