ജിയോ റീചാർജ് ചെയ്യാൻ ഇനി കൂടുതൽ പണം നൽകേണ്ടി വരും; പുതുക്കിയ നിരക്ക് ജൂലൈ മുതൽ 

ന്യൂഡൽഹി: റിലയൻസ് ജിയോ, അതിൻ്റെ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ താരിഫ് വർധിപ്പിക്കുന്നു. പുതുക്കിയ നിരക്കുകള്‍ പ്രകാരം 600 രൂപ വരെ ഉയർന്നേക്കാം എന്നാണ് നിലവിലെ സൂചന. പുതുക്കിയ നിരക്കുകള്‍ ജൂലൈ 3 മുതല്‍ പ്രാബല്യത്തില്‍ വരും. ജനപ്രിയ പ്രീപെയ്ഡ് പ്ലാനുകളുടെ വിലയില്‍ ഗണ്യമായ വർധനവാണ് ഉണ്ടാകുക. മുമ്പ് 155 രൂപയായിരുന്ന 28 ദിവസത്തെ 2 ജിബി ഡാറ്റ പ്ലാനിന് 189 രൂപയാകും. അതേ കാലയളവില്‍ പ്രതിദിനം 1 ജിബി പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്ക് അവരുടെ ചെലവ് 209 രൂപയില്‍ നിന്ന് 249 രൂപയായി വർധിക്കും.…

Read More

കന്നഡ വാർത്ത ചാനൽ പവർ ടിവി യുടെ സംപ്രേഷണം താത്കാലികമായി തടഞ്ഞ് കോടതി 

ബെംഗളൂരു: കന്നഡ വാര്‍ത്താ ചാനലായ പവര്‍ ടിവിയുടെ സംപ്രേഷണം താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. ചാനലിന്റെ ലൈസന്‍സ് പുതുക്കിയിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. ജെഡിഎസ് എംഎല്‍സി എച്ച്‌ എം രമേശ് ഗൗഡയാണ് ചാനലിന് ലൈസന്‍സില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹർജി സമര്‍പ്പിച്ചത്. മുന്‍ പ്രധാന മന്ത്രി എച്ച്‌ ഡി ദേവഗൗഡയുടെ ചെറുമക്കള്‍ പ്രജ്വല്‍ രേവണ്ണ, സൂരജ് രേവണ്ണ എന്നിവര്‍ക്കെതിരായുള്ള പ്രചാരണങ്ങളില്‍ ചാനലും അതിന്റെ ഡയറക്ടര്‍ രാകേഷ് ഷെട്ടിയും മുന്‍പന്തിയിലായിരുന്നു. പ്രജ്വലിന്റെ ലൈംഗികാതിക്രമക്കേസിന്റെ വിവരങ്ങള്‍ ആദ്യം സംപ്രേഷണം ചെയ്തത് പവര്‍ ടിവിയാണ്.

Read More

നിർമ്മാതാവിനെ ഭീഷണിപ്പെടുത്തി; നടൻ ദർശന്റെ ആരാധകൻ അറസ്റ്റിൽ 

ബെംഗളൂരു: ദർശനെതിരെ സമൂഹ മാധ്യമത്തിൽ വിമർശനം ഉന്നയിച്ച നിർമ്മാതാവ് ഉമാപതിയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ദർശന്റെ ആരാധകൻ ചേതൻ എന്ന യുവാവാണ് അറസ്റ്റിൽ ആയത്. തുടർന്ന് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Read More

പാഠപുസ്‌തത്തിൽ തമന്നയെ കുറിച്ച്; സ്വകാര്യ സ്കൂളിനെതിരെ പരാതി 

ബെംഗളൂരു: നടി തമന്ന ഭാട്ടിയയെക്കുറിച്ചുള്ള പാഠപുസ്‌തത്തിൽ ഉള്‍പ്പെടുത്തിയതിന് സ്വകാര്യ സ്‌കൂളിനെതിരെ പരാതി. ഹെബ്ബാളിലുള്ള സിന്ധി ഹൈസ്‌കൂളിനെതിരെയാണ് രക്ഷിതാക്കളുടെ സംഘടന പരാതി നല്‍കിയിരിക്കുന്നത്. നടിയെക്കുറിച്ച്‌ ഇന്റർനെറ്റില്‍ പരതിയാല്‍ കുട്ടികള്‍ക്ക് അനുചിതമായ കണ്ടന്റുകള്‍ ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഏഴാം ക്ലാസിലെ പുസ്തകത്തില്‍ സിന്ധ് വിഭാഗത്തെക്കുറിച്ചുള്ള പാഠഭാഗത്താണ് തമന്നയെ കുറിച്ച്‌ പരാമർശമുള്ളത്. സിന്ധികളായ പ്രമുഖരെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന ഭാഗമാണിത്. ബോളിവുഡ് താരം രണ്‍വീർ സിങ് ഉള്‍പ്പടെയുള്ളവരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. തമന്നയുടെ ജീവിതവും കരിയറും ഉള്‍പ്പെടുത്തിയാണ് കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ തമന്നയെ കുറിച്ചുള്ളതൊന്നും ഏഴാം ക്ലാസ്സിലെ കുട്ടികള്‍ക്ക് പഠിക്കാൻ അനുയോജ്യമല്ലെന്നാണ്…

Read More

മലയാളി ഫ്രം ഇന്ത്യ ഇനി ഒടിടി യിലേക്ക്; തിയ്യതി പ്രഖ്യാപിച്ചു 

നിവിൻ പോളി നായകനായ ഡിജോ ജോസ് ആൻ്റണി ചിത്രം മലയാളി ഫ്രം ഇന്ത്യ ഒടിടിയിലേക്ക്. സോണി ലിവ് വാങ്ങിയ ചിത്രം ജൂലായ് അഞ്ചുമുതല്‍ സ്ട്രീമിംഗ് ആരംഭിക്കും. മെയ് ഒന്നിന് തിയറ്റിലെത്തിയ ചിത്രം തിയറ്ററില്‍ മോശം പ്രകടനമാണ് നടത്തിയത്. സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തെ ആരാധകർ കൈവിട്ടിരുന്നു. ആല്‍പറമ്പില്‍ ഗോപി എന്ന കഥാപാത്രമായാണ് നിവിൻ പോളിയെത്തിയത്. നിവിനാെപ്പം അനശ്വര രാജൻ, ദീപക് ജെതി, ജലാല്‍ ബിൻ ഒമർ,സലീം കുമാർ മഞ്ജു പിള്ളൈ, സന്തോഷ് ജി നായർ, നന്ദു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു

Read More

പ്രതിഷേധത്തിനിടെ രാഹുൽ മാങ്കൂട്ടത്തിലിന് പരിക്ക് 

ന്യൂഡല്‍ഹി: നീറ്റ്-യുജി പ്രവേശന പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കുട്ടത്തിലിന് പരിക്ക്. ഡല്‍ഹി ജന്തര്‍മന്ദറിലെ പ്രതിഷേധത്തിനിടെയുണ്ടായ ലാത്തി ചാര്‍ജിലാണ് രാഹുലിന് പരിക്കേറ്റത്. പാര്‍ലമെന്റ് മാര്‍ച്ച്‌ എന്ന നിലയ്ക്കായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പ്രതിഷേധം നടത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍മാര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ബാരിക്കേഡുകള്‍ അടക്കം മറികടന്ന് നേതാക്കളും പ്രവര്‍ത്തകരും മുന്നോട്ടുനീങ്ങി. ഇതിന് പിന്നാലെയാണ് പോലീസ് ലാത്തി ചാര്‍ജ് നടത്തിയത്.

Read More

‘ഇതും കടന്നുപോകും’ ആരാധകരോട് നടൻ ദർശന്റെ ഭാര്യ 

ബെംഗളൂരു: കൊലപാതകക്കേസില്‍ അറസ്റ്റിലായ കന്നഡ നടൻ ദർശൻ തൂഗുദീപയുടെ ആരാധകർക്ക് സന്ദേശവുമായി ഭാര്യ വിജയലക്ഷ്മി. ഈ സമയവും കടന്നുപോകുമെന്നും ആരാധകരോട് ശാന്തരായിരിക്കാനും നല്ല കാര്യങ്ങള്‍ ചെയ്യുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും നടന്റെ ഭാര്യ സോഷ്യല്‍മീഡിയയിലൂടെ അഭ്യർഥിച്ചു. ആരാധകരെ സെലിബ്രിറ്റികള്‍ എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഇൻസ്റ്റഗ്രാമില്‍ കുറിപ്പിട്ടത്. ആരാധകരില്‍ നിന്ന് ലഭിക്കുന്ന പിന്തുണ നടന്റെ ഹൃദയത്തെ തൊട്ടുവെന്നും അവർ വ്യക്തമാക്കി. ‘നമ്മുടെ എല്ലാ സെലിബ്രിറ്റികളെയും വിളിക്കൂ. ദർശൻ നിങ്ങളെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് നിങ്ങള്‍ക്കെല്ലാവർക്കും അറിയാം. നമ്മള്‍ ഇന്ന് ഈ അവസ്ഥയില്‍ ആയതില്‍ സങ്കടമുണ്ട്, അദ്ദേഹത്തില്‍ നിന്ന് നമുക്ക് അകന്ന്…

Read More

‘ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം’; സംസ്ഥാന കോൺഗ്രസിൽ നേതൃതർക്കം മറനീക്കി പുറത്തേക്ക്

ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ക‍ർണാടക കോണ്‍ഗ്രസില്‍ നേതൃതർക്കം മറനീക്കി പുറത്തേക്ക്. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ചന്നാഗിരി എംഎല്‍എ ബസവരാജു ശിവഗംഗ രംഗത്തെത്തി. ഇതിന് മുമ്പ് കോണ്‍ഗ്രസിന് ഭരണം കിട്ടിയപ്പോള്‍ അഞ്ച് വർഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നു. ഇപ്പോള്‍ ഒന്നരവർഷമായി സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരുകയാണ്. ഇനി ഭരണം മാറട്ടെയെന്നും ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാവട്ടെയെന്നുമാണ് ചന്നാഗിരി എംഎല്‍എ ആവശ്യപ്പെടുന്നത്. കൂടുതല്‍ സമുദായങ്ങള്‍ക്ക് പ്രാതിനിധ്യം കിട്ടുന്ന തരത്തില്‍ ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ വേണമെന്നും ബസവരാജു ശിവഗംഗ ആവശ്യപ്പെട്ടു. പിന്നാക്ക, ദളിത് വിഭാഗങ്ങളിലെ മന്ത്രിമാർ ഉപമുഖ്യമന്ത്രിപദവി വേണമെന്നും ആവശ്യമുയർന്നു.…

Read More

യെദ്യൂരപ്പയ്ക്കെതിരായ പോക്സോ കേസിൽ സിഐഡി കുറ്റപത്രം സമർപ്പിച്ചു 

ബെംഗളൂരു: മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് എതിരായ പോക്‌സോ കേസില്‍ സിഐഡി കുറ്റപത്രം സമർപ്പിച്ചു. ബെംഗളുരുവിലെ പോക്‌സോ കേസുകള്‍ പരിഗണിക്കുന്ന അതിവേഗ കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം നല്‍കിയത്. അമ്മയോടൊപ്പം പരാതി നല്‍കാനെത്തിയ 17-കാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന കേസില്‍ യെദ്യൂരപ്പയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയതടക്കം ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം. ജൂണ്‍ 17-ന് സിഐഡിക്ക് മുമ്പാകെ യെദ്യൂരപ്പ ഹാജരായിരുന്നു. നേരത്തെ, മൂന്ന് മണിക്കൂറോളം യെദ്യൂരപ്പയെ ചോദ്യം ചെയ്തിരുന്നു. സിഐഡി എഡിജിപി ബികെ സിങ്, എസ്‌പി സാറ ഫാത്തിമ, എസ്‌ഐ പൃത്ഥ്വി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഫെബ്രുവരി 2-ന്…

Read More

വിവാഹമോചന വാർത്ത ശക്തമാകുന്നു; മൗനത്തിൽ നടൻ ജയം രവി 

നടൻ ജയം രവിയും ഭാര്യ ആരതി രവിയും വേർപിരിയുന്നു എന്ന അഭ്യൂഹം തമിഴകത്ത് വലിയ തോതില്‍ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ദമ്പതികളോ ഇവരുടെ അടുത്ത വൃത്തങ്ങളോ ഇതുവരെ ഇതേക്കുറിച്ച്‌ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ജയം രവി വിവാഹമോചിതനാകുന്ന എന്ന വാദം നാള്‍ക്ക് നാള്‍ ശക്തിപ്പെട്ട് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആരതി രവി ഇൻസ്റ്റഗ്രാമില്‍ നിന്നും ജയം രവിക്കൊപ്പമുള്ള എല്ലാ ഫോട്ടോകളും നീക്കം ചെയ്തു. ഇതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂടിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആരതി രവി ഇടയ്ക്കിടെ ഭർത്താവിനൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവെക്കാറുണ്ടായിരുന്നു. വർഷങ്ങളായി സിനിമാ രംഗത്ത് തുടരുന്ന നടനാണ്…

Read More
Click Here to Follow Us