ബെംഗളൂരു : കേന്ദ്ര ഉരുക്ക് – ഘനവ്യവസായ മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ബെംഗളൂരുവിലെത്തിയ എച്ച്.ഡി. കുമാരസ്വാമിക്ക് ജെ.ഡി.എസ്. പ്രവർത്തകർ ഉജ്ജ്വലസ്വീകരണം നൽകി.
കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അദ്ദേഹത്തെ നേതാക്കൾ സ്വീകരിച്ചു.
തുടർന്ന് സാദഹള്ളി ടോൾഗേറ്റിൽനിന്ന് പ്രവർത്തകർ കൂറ്റൻ ആപ്പിൾ മാലയും പൂമാലയും അണിയിച്ച് നഗരത്തിലേക്ക് ആനയിച്ചു.
പാർട്ടി ആസ്ഥാനമായ ജെ.പി. ഭവനിൽ സ്വീകരണയോഗവും നടത്തി. ജെ.ഡി.എസ്. കോർ കമ്മിറ്റി അധ്യക്ഷൻ ജി.ടി. ദേവഗൗഡ, യുവജനതാദൾ സംസ്ഥാന അധ്യക്ഷൻ നിഖിൽ കുമാരസ്വാമി, മല്ലേഷ് ബാബു എം.പി., മുൻമന്ത്രി ഹനുമന്തപ്പ, തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ ആശീർവാദം വാങ്ങി. lതുടർന്ന് അദ്ദേഹം രാജ്ഭവനിലെത്തി ഗവർണർ താവർചന്ദ്ഗഹ്ലോതിനെയും സന്ദർശിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.