നഗരത്തിൽ ഇന്ന് മുതൽ അടുത്ത 3 ദിവസത്തേക്ക് വൈദ്യുതി മുടങ്ങും; പ്രദേശങ്ങളുടെ വിശദാംശങ്ങൾ

ബെംഗളൂരു : ബെംഗളൂരുവിൽ അടിക്കടിയുള്ള വൈദ്യുതി മുടക്കം നഗരവാസികൾക്ക് ബുദ്ധിമുട്ടാകുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി നഗരത്തിന്റെ പലഭാഗങ്ങളിലും വൈദ്യുതി മുടക്കം പതിവാണ്.

വൈദ്യുതി പോയാൽ പിന്നെ മണിക്കൂറുകൾകഴിഞ്ഞാണ് വരുന്നത്. രാത്രികാലങ്ങളിൽ വൈദ്യുതി മുടങ്ങുന്നത് നഗരവാസികളുടെ ഉറക്കം കെടുത്തുകയും ചെയ്യുന്നു.

ഫാനുകൾ പ്രവർത്തിപ്പിക്കാൻ സാധിക്കാത്തതിനാൽ ചൂടുകാരണം രാത്രി ഉറങ്ങാൻപറ്റാതാകും. ഇതിന് പുറമെ വൈദ്യുതി പോകുമ്പോൾ പല സ്ഥലങ്ങളിലും കൊതുകു ശല്യം ഉണ്ടാകുന്നത് നഗരവാസികളുടെ ഉറക്കമില്ലാതാക്കുന്നു.

വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങളുടെ വിശദാംശങ്ങൾ

ഞായർ (രാവിലെ 10 മുതൽ വൈകീട്ട് 4 വരെ): യഡിയൂർ, ദൊഡ്ഡമദുരെ, മനവല്ലി, കച്ചെനഹള്ളി, നാഗസാന്ദ്ര, സി.ടി. പാളയ, തിപ്പുർ, ഹെമാവതി, ചിക്കമദുരെ.

തിങ്കൾ (രാവിലെ 10 മുതൽ വൈകീട്ട് 4 വരെ): സി. കുപ്പെ, തവരെക്കെരെ, ഹക്കി മാരിപാളയ, ഹംഗ്രഹള്ളി, എം.എച്ച്. പാളയ, ടി. ബൊമ്മെനഹള്ളി, നീലസാന്ദ്ര, ആർ ബൈദരഹള്ളി.

ചൊവ്വ (രാവിലെ 10 മുതൽ വൈകീട്ട് 3 വരെ): ആഡുഗോടി, സലർപുരിയ ടവർ, ചിക്ക ആഡുഗോഡി, നഞ്ചപ്പ ലേഔട്ട്, ചിക്ക ലക്ഷ്മയ്യ ലേഔട്ട്, വിൽസൻ ഗൗർഡൻ, ലക്കസാന്ദ്ര, ലാൽജിനഗർ.

ബുധൻ (രാവിലെ 10 മുതൽ വൈകീട്ട് 3 വരെ): ശ്രീനഗർ, ഹൊസകെരെഹള്ളി, വീരഭദ്രനഗർ, ന്യൂ ടിംബെർയാർഡ് ലേഔട്ട്, ത്യാഗരാജനഗർ, ബി.എസ്.കെ. തേഡ് സ്റ്റേജ്, കത്രിഗുപ്പെ, ഗിരിനഗർ ഫോർത്ത് ഫേസ്, വിൽസൻ ഗാർഡൻ, ജെ.സി. റോഡ്, ശാന്തിനഗർ, റിച്ച്മണ്ട് സർക്കിൾ, റസിഡൻസി റോഡ്, ലാൽബാഗ് റോഡ്, സംപംഗിരാമനഗർ, കെ.എച്ച്. റോഡ്, സുബ്ബയ്യ സർക്കിൾ, സുധാമനഗർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us