ബെംഗളൂരു : ബി.ജെ.പി. നൽകിയ അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച ബെംഗളൂരുവിലെ കോടതിയിൽ ഹാജരായേക്കും.
ബെംഗളൂരുവിലെ 42-ാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ കോടതി വെള്ളിയാഴ്ച രാഹുലിനോട് ഹാജരാകാൻ കഴിഞ്ഞ ശനിയാഴ്ച ഉത്തരവിട്ടിരുന്നു. ഇതിൽ വീഴ്ചവരുത്തരുതെന്ന് നിർദേശിച്ചിരുന്നു.
കഴിഞ്ഞവർഷത്തെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സർക്കാരിനെതിരേ കോൺഗ്രസ് പ്രസിദ്ധീകരിച്ച പരസ്യത്തിന്റെപേരിലാണ് അപകീർത്തിക്കേസ്.
രാഹുലിനൊപ്പം മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേസിൽ പ്രതികളാണ്. മൂന്നുപേരോടും കഴിഞ്ഞ ശനിയാഴ്ച നേരിട്ടുഹാജരാകാൻ കോടതി നോട്ടീസുനൽകിയിരുന്നു. ഇതുപ്രകാരം സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഹാജരായി.
ഇവർക്ക് കോടതി ജാമ്യമനുവദിക്കുകയുംചെയ്തു. ഇന്ത്യമുന്നണിയുടെ യോഗമുള്ളതിനാലാണ് രാഹുൽ ഹാജരാകാതിരുന്നതെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ ബോധിപ്പിച്ചു. ആദ്യം ഇത് അംഗീകരിക്കാതിരുന്ന കോടതി പിന്നീട് രാഹുലിനോട് വെള്ളിയാഴ്ച ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.
ബി.ജെ.പി. സർക്കാർ 40 ശതമാനം കമ്മിഷൻ വാങ്ങുന്ന സർക്കാരാണെന്നാരോപിച്ചായിരുന്നു കോൺഗ്രസിന്റെ പരസ്യം.
അഴിമതിയുടെ റേറ്റ് കാർഡും പ്രസിദ്ധീകരിച്ചിരുന്നു. പരസ്യം അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുൾപ്പെടെയുള്ള ബി.ജെ.പി. നേതാക്കൾക്ക് അപകീർത്തിയുണ്ടാക്കിയെന്നാരോപിച്ച് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കേശവ പ്രസാദാണ് ഹർജിനൽകിയത്.
പരസ്യംനൽകിയതിൽ നേരിട്ട് ഭാഗമാകാതിരുന്ന രാഹുലിനെയും ബി.ജെ.പി. കേസിൽ ഉൾപ്പെടുത്തുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
ബെംഗളൂരു: കമ്മിഷൻ സർക്കാർ' ആരോപണവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ബെംഗളൂരു സിവില്‍ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രാഹുല്‍ കോടതിയില്‍ നേരിട്ട് ഹാജരാകാനെത്തി. ജൂലായ് 30-ന് കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞവർഷത്തെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സർക്കാരിനെതിരെ കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ച പരസ്യത്തിന്റെ പേരിലായിരുന്നു അപകീർത്തിക്കേസ്. ബി.ജെ.പി. സർക്കാർ 40 ശതമാനം കമ്മിഷൻ വാങ്ങുന്ന സർക്കാരാണെന്നാരോപിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പരസ്യം. അഴിമതിയുടെ റേറ്റ് കാർഡും പ്രസിദ്ധീകരിച്ചിരുന്നു. പരസ്യം അന്നത്തെ…
ഡല്‍ഹി :പ്രധാനമന്ത്രിക്കെതിരായ തന്റെ കാവൽക്കാരൻ കള്ളനാണ് എന്ന മുദ്രാവാക്യം സുപ്രീം കോടതിയും ശരിവച്ചിരിക്കുന്നു എന്ന പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പുപറഞ്ഞു. അമേത്തിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് 'ചൗക്കീദാർ ചോർ ഹെ' എന്ന് സുപ്രീം കോടതിയും കണ്ടെത്തിയതായി രാഹുൽ ഗാന്ധി പറഞ്ഞത്. റഫാൽ പുനപരിശോധനാ ഹർജിയിൽ പുതിയ രേഖകൾ പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ച ദിവസമായിരുന്നു ഇത്. എന്നാൽ കാവൽക്കാരൻ കള്ളനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു…
ബെംഗളൂരു : രണ്ട് ദിവസത്തെ സന്ദർശനത്തിനായി മാർച്ച് 31 വ്യാഴാഴ്ച ബെംഗളൂരുവിലെത്തിയ കോൺഗ്രസ് പാർലമെന്റ് (എംപി) രാഹുൽ ഗാന്ധി, സദാശിവനഗറിലെ പുനീത് രാജ്കുമാറിന്റെ വസതിയിലെത്തി അന്തരിച്ച കന്നഡ സൂപ്പർ താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. പുനീതിന്റെ ഭാര്യ അശ്വിനി പുനീത് രാജ്കുമാർ, മകൾ വന്ദിത പുനീത് രാജ്കുമാർ, അന്തരിച്ച നടന്റെ സഹോദരൻ രാഘവേന്ദ്ര രാജ്കുമാർ എന്നിവരുമായി രാഹുൽ സംസാരിച്ചു.…