ബെംഗളൂരു: നിരവധി സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന കർണാടക എംപി പ്രജ്വൽ രേവണ്ണ ജർമ്മനിയിലേക്കുള്ള യാത്രയ്ക്ക് രാഷ്ട്രീയ അനുമതി തേടിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.
“എംപിയുടെ ജർമ്മനി യാത്രയുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് രാഷ്ട്രീയ അനുമതി തേടുകയോ നൽകുകയോ ചെയ്തിട്ടില്ല. വ്യക്തമായും, വിസ നോട്ടും നൽകിയിട്ടില്ല.
നയതന്ത്ര പാസ്‌പോർട്ട് ഉടമകൾക്ക് ജർമ്മനിയിലേക്ക് പോകാൻ വിസ ആവശ്യമില്ല. മറ്റൊരു രാജ്യത്തേക്കുള്ള വിസ നോട്ടും മന്ത്രാലയം നൽകിയിട്ടില്ല. അതേ ഡിപ്ലോമാറ്റിക്ക് പാസ്പോർട്ട് ഉപയോഗിച്ചാണ് അദ്ദേഹം യാത്ര ചെയ്തത്. MEA വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു
മുൻ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകൻ പ്രജ്വൽ രേവണ്ണ ഏപ്രിൽ 26 ന് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് പോയി. തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങൾക്കിടയിലാണ് പ്രജ്വൽ രേവണ്ണ രാജ്യം വിട്ടത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.