ബെംഗളൂരു: കന്നട തസ്തികയിലേക്ക് കേരള പി.എസ്.സി നടത്തിയ യു.പി.എസ്.ടി പരീക്ഷയില്‍ ചോദ്യപേപ്പറില്‍ കന്നടക്ക് പകരം വന്നത് മലയാളമെന്ന് പരാതി. കന്നട ന്യൂനപക്ഷ മേഖലയില്‍നിന്നുള്ള ഉദ്യോഗാർഥികള്‍ക്കാണ് ചോദ്യപേപ്പറിലെ ഈ ഭാഷാമാറ്റം വിനയായിരിക്കുന്നത്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് പരാതി നല്‍കിയിരിക്കുകയാണ് ഉദ്യോഗാർഥികള്‍. കന്നട വാക്കുകള്‍ക്ക് പകരം മലയാളം തർജമ വന്നതാണ് വിനയായത്. ഏപ്രില്‍ അഞ്ചിനാണ് പരീക്ഷ നടത്തിയത്. ഏറെ പ്രതീക്ഷയില്‍ എഴുതാനിറങ്ങിയ പരീക്ഷയാണ് ഇതോടെ അവതാളത്തിലായത്. 993 ഉദ്യോഗാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. കഴിഞ്ഞ അഞ്ചാം തീയതി നടത്തിയ പരീക്ഷയിലാണ് സൈക്കോളജി വിഭാഗത്തില്‍ മുഴുവൻ ചോദ്യങ്ങളും മലയാളത്തില്‍ വന്നത്. മറ്റു…
Read MoreMonth: April 2024
കേരളത്തിലേക്ക് ഇനി ഡബിൾ ഡെക്കർ ട്രെയിനിൽ യാത്രപോകാം; ട്രെയിൻ പരീക്ഷണ ഓട്ടം വിജയം
ബെംഗളൂരു ∙ കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തി. ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്നതിനു മുന്നോടിയായാണു പൊള്ളാച്ചി – പാലക്കാട് റൂട്ടിൽ പരീക്ഷണ ഓട്ടം നടത്തിയത്. വൈദ്യുതീകരണം പൂര്‍ത്തിയായ പൊള്ളാച്ചി പാതയില്‍ ആവശ്യത്തിനു ട്രെയിനുകളില്ലെന്ന പരാതിക്ക് പരിഹാരം കാണുകയാണു ലക്ഷ്യം. രാവിലെ എട്ടിനു കോയമ്പത്തൂരില്‍ നിന്നു പുറപ്പെട്ട ട്രെയിൻ 11.05നു പാലക്കാട് ജംക്ഷൻ റെയിൽവേ സ്റ്റേഷനിലെത്തി. 11.25നു പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിൻ 11.50നു പാലക്കാട് ജംക്‌ഷനിൽ മടങ്ങിയെത്തി. ഇവിടെ…
Read Moreബാരിക്കേഡുകൾ നീക്കി; 4 വർഷമായി അടച്ചിട്ട കാമരാജ് റോഡ് ഈ മാസാവസാനത്തോടെ വീണ്ടും തുറക്കും
ബംഗളുരു: എംജി റോഡ് ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണത്തിന്റെ ഭാഗമായി 4 വർഷമായി അടച്ചിട്ട കാമരാജ് റോഡ് ഈ മാസം അവസാനം തുറക്കും. കബൺറോഡിനെയും എംജി റോഡിനെയും ബന്ധിപ്പിക്കുന്ന കാമരാജ് റോഡ് 2019 ജൂണിലാണ് അടച്ചത്. ഇതുവഴി പോകേണ്ട വാഹനങ്ങൾ എംജി റോഡ് കാവേരി ജംക്‌ഷനിൽ നിന്ന് അനിൽകുംബ്ലെ സർക്കിൾ വഴിയാണ് ശിവാജിനഗർ, കബൺ റോഡ് എന്നിവിടങ്ങളിലേക്ക് കടത്തിവിടുന്നത്. കമേഴ്സ്യൽ സ്ട്രീറ്റിലേക്ക് പോകേണ്ടവർക്കും കൂടുതൽ ദൂരം സഞ്ചരിക്കണം. കല്ലേനഅഗ്രഹാര–നാഗവാര മെട്രോ പാതയുടെ ഭാഗമായുള്ള എംജി റോഡ് ഭൂഗർഭ സ്റ്റേഷന്റെ നിർമാണം അവസാനഘട്ടത്തിലാണ്. 21 കിലോമീറ്റർ…
Read Moreഹെബ്ബാൾ മേഖലയിൽ ഇന്നു മുതൽ കൂടുതൽ ഗതാഗത നിയന്ത്രണം; വിശദാംശങ്ങൾ
ബെംഗളൂരു∙ ഹെബ്ബാൾ മേൽപാലത്തിലെ 2 അധിക റാംപുകളുടെ നിർമാണത്തെ തുടർന്ന് ഇന്നു മുതൽ മേഖലയിൽ കൂടുതൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ട്രാഫിക് പൊലീസ്. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് തുമക്കൂരു റോഡ്, ഔട്ടർറിങ് റോഡ്, ബെള്ളാരി റോഡ് എന്നിവയെ ബന്ധിപ്പിച്ച് റാംപുകൾ നിർമിക്കുന്നത്. പ്രതിദിനം മൂന്നരലക്ഷം വാഹനങ്ങൾ കടന്നുപോകുന്ന മേൽപാലത്തിലെ റാംപ് നിർമാണം 5 മാസം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പാതകളുടെ വിശദാംശങ്ങൾ; കെആർ പുരം ഭാഗത്ത് നിന്ന് ഹെബ്ബാൾ മേൽപാലത്തിലേക്ക് പ്രവേശിക്കാനുള്ള റാംപ് വഴി ഇന്ന് മുതൽ ഇരുചക്രവാഹനങ്ങൾ ഒഴികെയുള്ളവയ്ക്ക് പ്രവേശനം…
Read Moreഓട്ടോറിക്ഷക്കാരുടെ പകൽകൊള്ള; മജസ്റ്റിക്കിൽ നിന്ന് ലാൽബാഗ് വരെ ഓട്ടോയ്ക്ക് ഈടാക്കുന്ന നിരക്ക് ഇങ്ങനെ; വിശദാംശങ്ങൾ
ബെംഗളൂരു∙ മജസ്റ്റിക്കിൽ നിന്ന് നാലര കിലോമീറ്റർ അകലെയുള്ള ലാൽബാഗ് വരെ പോയ യാത്രക്കാരനിൽ നിന്ന് ഓട്ടോക്കാരാൻ ഈടാക്കിയത് 800 രൂപ. മീറ്ററിൽ 400 രൂപയാണ് കാണിച്ചതെങ്കിലും രാത്രിയിലെ അധിക നിരക്കിന്റെ പേരിൽ 800 രൂപ വാങ്ങിയെന്നാണ് യാത്രക്കാരനായ ആലം സുൽത്താൻ ഉപ്പാർപേട്ട് ട്രാഫിക് പൊലീസിന്റെ ട്വിറ്റർ പേജിൽ നൽകിയ പരാതിയിൽ പറയുന്നത്. ഓരോ സെക്കൻഡിലും 5 രൂപ വച്ചാണ് മീറ്ററിൽ നിരക്ക് മാറിയത്. കൂടുതൽ തുക നൽകില്ലെന്ന് പറഞ്ഞപ്പോൾ ഓട്ടോ ഡ്രൈവർ അസഭ്യവും പറഞ്ഞു. പരാതി സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Read Moreസീറ്റ് നിഷേധിച്ചതിൽ പ്രതിഷേധം; ബി.ജെ.പി. എം.പി. സംഗണ്ണ കാരാടി രാജിവെച്ചു
ബെംഗളൂരു : സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കൊപ്പാൾ എം.പി. സംഗണ്ണ കാരാടി എം.പി. സ്ഥാനം രാജിവെച്ചു. ഇതിനോടൊപ്പം ബി.ജെ.പി. പ്രാഥമികാംഗത്വവും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. കൊപ്പാളിൽ വീണ്ടും മത്സരിക്കാനവസരം ലഭിക്കാതിരുന്നതിനെത്തുടർന്ന് നേതൃത്വവുമായി നാളുകളായി അകൽച്ചയിലായിരുന്നു സംഗണ്ണ കാരാടി. കൊപ്പാളിൽ ഒട്ടേറെ വികസന പദ്ധതികൾ കൊണ്ടുവന്നിട്ടും പാർട്ടി അവഗണിച്ചെന്നും തന്റെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണിതെന്നും സംഗണ്ണ കാരാടി പറഞ്ഞു. ബുധനാഴ്ച അദ്ദേഹം കോൺഗ്രസിൽ ചേർന്നേക്കുമെന്നും സൂചനയുണ്ട്.
Read Moreടുകടെ ടുകടെ ഗാങ്ങിന്റെ സുൽത്താൻ; മോദിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി കോൺഗ്രസ്; സംഭവം ഇങ്ങനെ
ബെംഗളൂരു : മൈസൂരുവിൽ എൻ.ഡി.എ. നടത്തിയ തിരഞ്ഞെടുപ്പുറാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉയർത്തിയ ആരോപണങ്ങൾക്കെതിരേ തിരഞ്ഞെടപ്പു കമ്മിഷന് പരാതി നൽകി കോൺഗ്രസ്. അയോധ്യ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങ് ബഹിഷ്‌കരിച്ച കോൺഗ്രസിനും ഇന്ത്യ മുന്നണിക്കും ഹിന്ദു മതത്തിന്റെ ശക്തിയെ തകർക്കുകയാണ് ആവശ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞത് പരാതിയിൽ ചൂണ്ടിക്കാട്ടി. ഇതിന് വെറുപ്പിന്റെ ശക്തികളെ തനിക്ക് ജനങ്ങളുടെ അനുഗ്രഹമുള്ളിടത്തോളംകാലം അനുവദിക്കില്ലെന്നും കോൺഗ്രസിനെ ഉദ്ദേശിച്ച് മോദി പ്രസംഗിച്ചു. രാമക്ഷേത്ര പ്രതിഷ്ഠയിലൂടെ 50 വർഷത്തെ സ്വപ്‌നമാണ് സാക്ഷാൽക്കരിക്കപ്പെട്ടത്. കോൺഗ്രസിനെ ടുകടെ ടുകടെ ഗാങ്ങിന്റെ സുൽത്താൻ എന്ന് വിളിച്ച് രാജ്യത്തെ വിഭജിക്കാനും തകർക്കാനും ക്ഷയിപ്പിക്കാനും ശ്രമിക്കുകയാണെന്ന്…
Read Moreബെംഗളൂരു മലയാളികൾക്ക് സന്തോഷവാർത്ത; ഡബിൾ ഡക്കർ ട്രെയിൻ ഇനി കേരളത്തിലേക്ക് വരുന്നു; പരീക്ഷണയോട്ടം ഇന്ന് നടക്കും
ബെംഗളൂരു: കേരളത്തിലേക്ക് ഡബിൾ ഡക്കർ ട്രെയിൻ എത്തുന്നു. കോയമ്പത്തൂർ – കെഎസ്ആർ ബെംഗളൂരു ഉദയ് എക്സപ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ ഭാഗമായ പരീക്ഷണയോട്ടം ഇന്ന് നടക്കും. ഉദയ് എക്സ്പ്രസ് സീരീസിലെ ആദ്യ ഡബിൾ ഡക്കർ എസി ചെയർകാർ ആണ് കോയമ്പത്തൂർ – കെഎസ്ആർ ബെംഗളൂരു ഉദയ് എക്സപ്രസ്. കോയമ്പത്തൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പൊള്ളാച്ചി വഴിയാണ് പരീക്ഷണയോട്ടം നടത്തുക. രാവിലെ എട്ടിന് ട്രെയിൻ കോയമ്പത്തൂരിൽനിന്ന് പുറപ്പെടും. 10:45ന് പാലക്കാട് ടൗൺ സ്റ്റേഷനിൽ എത്തിച്ചേരും. 11:05ന് പാലക്കാട് ജങ്ഷനിൽ എത്തും. 11:35ന് ട്രെയിൻ മടങ്ങും. 2:40ന് കോയമ്പത്തൂരിൽ…
Read Moreലോകസഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടർ അഭിപ്രായസർവേ പുറത്ത് കോൺഗ്രസ് ബിജെപി എത്ര സീറ്റ് നേടും എന്നറിയാൻ വായിക്കാം
ബെംഗളൂരു : കർണാടകത്തിൽ എൻ.ഡി.എ. 23 സീറ്റ് നേടുമെന്ന് എ.ബി.പി.-സി വോട്ടർ അഭിപ്രായസർവേ. കോൺഗ്രസിന് അഞ്ചു സീറ്റേ നേടാനാവൂ എന്നാണ് സർവേ പറയുന്നത്. ആകെ 28 സീറ്റാണുള്ളത്. എൻ.ഡി.എ.യിൽ ബി.ജെ.പി. 21 സീറ്റും ജെ.ഡി.എസ്. രണ്ടു സീറ്റും നേടുമെന്നാണ് പ്രവചനം. ബി.ജെ.പി. 25 സീറ്റിലും ജെ.ഡി.എസ്. മൂന്നു സീറ്റിലുമാണ് മത്സരിക്കുന്നത്. കോൺഗ്രസ് 28 സീറ്റിലും മത്സരിക്കുന്നു. ഏപ്രിൽ 26-നും മേയ് ഏഴിനുമാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. കഴിഞ്ഞതവണ 25 സീറ്റിൽ ബി.ജെ.പി. ഒറ്റയ്ക്ക് വിജയിച്ചിരുന്നു. ബി.ജെ.പി. പിന്തുണ നൽകിയ സ്വതന്ത്രസ്ഥാനാർഥിയും വിജയം കണ്ടു. കോൺഗ്രസിന് ഒരു…
Read Moreമദ്യപിച്ച് കെഎസ്ആര്‍ടിസി ഡ്യൂട്ടിക്കെത്തിയ 100 ജീവനക്കാര്‍ക്കെതിരെ നടപടി
തിരുവനന്തപുരം: മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി. വനിത ജീവനക്കാര്‍ ഒഴികെയുള്ള എല്ലാവരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിക്കാനായിരുന്നു നിര്‍ദേശം, 60 യൂണിറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് നൂറ് പേര്‍ പിടിയിലായിരിക്കുന്നത്. 74 സ്ഥിരം ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. സ്വിഫ്റ്റിലെ താല്‍ക്കാലിക ജീവനക്കാരും കെഎസ്ആര്‍ടിസിയിലെ ബദല്‍ ജീവനക്കാരുമായ 26 പേരെ സര്‍വീസില്‍ നിന്നും നീക്കി. രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിലാണ് നടപടി. 49 ഡ്രൈവര്‍മാരും പരിശോധനയില്‍ കുടുങ്ങി. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. മദ്യപിച്ച് ജോലിക്കെത്തുന്നുവെന്ന വ്യാപകപരാതിയെ തുടര്‍ന്നാണ് പരിശോധനയ്ക്ക് മന്ത്രി…
Read More