മദ്യലഹരിയിൽ അപ്പാർട്ട്മെന്റിന്റെ 33-ാം നിലയിൽ നിന്ന് വീണ് സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവ് മരിച്ചു

ബെംഗളൂരു: മദ്യലഹരിയിൽ ഒരു സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവ് 33-ാം നിലയിൽ നിന്ന് വീണു മരിച്ചു.

ബംഗളുരുവിലെ കെആർ പുരത്തിനടുത്തുള്ള കൊടിഗെഹള്ളിയിലാണ് സംഭവം നടന്നത്. ഉത്തർപ്രദേശിൽ നിന്നുള്ള ദിപാൻഷു ശർമ (27) ആണ് മരിച്ചത്.

ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്‌വെയർ ജീവനക്കാരനായിരുന്ന ദീപാൻഷു പിജിയിലായിരുന്നു താമസം.

വെള്ളിയാഴ്ച രാവിലെ സുഹൃത്തിന്റെ അപ്പാർട്ട്‌മെന്റിൽ എത്തിയപ്പോഴാണ് സംഭവം നടന്നതെന്നാണ് വിവരം.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

തന്റെ മൂന്ന് സുഹൃത്തുക്കൾക്കൊപ്പം പാർട്ടി നടത്തുകയായിരുന്നു ദീപാൻഷു.

മദ്യലഹരിയിൽ ദീപാൻഷു ബാൽക്കണിക്ക് സമീപം വന്നു നിൽക്കുകയായിരുന്നു. പിന്നീട് പെട്ടെന്നാണ് ദീപാൻഷു 33-ാം നിലയിൽ നിന്ന് നിലത്തേക്ക് വീണത്.

33-ാം നിലയിൽ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റ ദീപാൻഷുവിനെ സുഹൃത്തുക്കൾ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ തലയ്ക്ക് ഏറ്റ ഗുരുതരമായ പരിക്ക് കാരണം ദിപാൻഷു മരിച്ചു. ദീപാൻഷുവിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കെആർ പുരം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ

സംഭവം ആത്മഹത്യയാണോ അതോ അപകടമരണമാണോ എന്ന് അന്വേഷിച്ചു വരികയാണ് പോലീസ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി
[masterslider id="10"]

Related posts