നഗരമധ്യത്തിലെ തകർന്ന വീട്ടിൽ നിന്നും 5 അസ്ഥികൂടങ്ങൾ കണ്ടെത്തി!!

ബെംഗളൂരു : തകർന്ന വീട്ടിൽ നിന്ന് 5 അസ്ഥികൂടങ്ങൾ കണ്ടെത്തി.

നഗരമധ്യത്തിലാണ് ഈ വീട് എങ്കിലും വർഷങ്ങളായി സംഭവം ശ്രദ്ധിക്കപ്പെടാതെ പോയത് ഇപ്പോഴും ദുരൂഹമാണ്.

അത് കൊണ്ടുതന്നെ ഈ കേസിൽ നഗരവാസികളെ പോലെ പോലീസിനെയും ഞെട്ടിച്ചു.

ചിത്രദുർഗയിലെ ചള്ളക്കെരെ ഗേറ്റിലെ ഓൾഡ് ബെംഗളൂരു റോഡിന്റെ വശത്തുള്ള ജീർണിച്ച വീട്ടിൽ നിന്നാണ് 5 അസ്ഥികൂടങ്ങൾ കണ്ടെത്തിയത്.

ചിത്രദുർഗയിലെ ദൊഡ്ഡവവനഹള്ളിയിലെ ജഗന്നാഥ് റെഡ്ഡിയുടെ വീടാണിത്. പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയറായി വിരമിച്ചയാളാണ് ജഗന്നാഥ് . വീടിനു മുന്നിൽ റിട്ടയേർഡ് എൻജിനീയർ എന്ന ബോർഡും വച്ചിട്ടുണ്ട്.

ഏകദേശം 4 വർഷം മുമ്പ് മരിച്ചുപോയ (കൂട്ടമരണം) ഒരേ കുടുംബാംഗങ്ങളുടെ മൃതദേഹങ്ങളാണിതെന്നാണ് ഇപ്പോൾ സംശയിക്കുന്നത്.

ജഗന്നാഥ് റെഡ്ഡിയും ഭാര്യ പ്രേമയും മകളുമാണ് മരിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.

ജഗന്നാഥ് റെഡ്ഡിക്ക് മൂന്ന് ആൺമക്കളും ഒരു മകളുമുണ്ടെന്ന് പറയപ്പെടുന്നു. കുടുംബാംഗങ്ങൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായും വിവരമുണ്ട്.

വീട്ടിൽ നിന്ന് ഓക്‌സിജൻ സിലിണ്ടറും കണ്ടെത്തിയട്ടുണ്ട്.

ജഗന്നാഥ് റെഡ്ഡിയുടെ ഭാര്യ രോഗബാധിതയായതിനാൽ രണ്ട് കോടി രൂപ ചെലവഴിച്ച് ചികിത്സിച്ചിട്ടും ഫലമുണ്ടായില്ലന്നും പറയപ്പെടുന്നു.

ഈ കുടുംബം ആരെയും അകത്ത് പ്രവേശിപ്പിക്കാറുണ്ടായിരുന്നില്ല എന്നാണ് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.

ഇവിടെ ഉണ്ടായിരുന്ന താമസക്കാർ വാതിൽ തുറക്കാതെ ജനലിലൂടെയാണ് സംസാരിക്കാറുണ്ടായിരുന്നതെന്നും നാട്ടുകാർ പറഞ്ഞതായി പോലീസ് വ്യക്തമാക്കി.

2022ന് ശേഷം ഈ കുടുംബം ആരുടേയും മുന്നിൽ വന്നിട്ടില്ല.

എന്നാൽ ഈ കേസ് കൂടുതൽ സങ്കീർണമാണ് എന്തെന്നാൽ കണ്ടെത്തിയ അഞ്ച് അസ്ഥികൂടങ്ങൾ ആരാണ്? എല്ലാവരും ഒരേ സമയത്താണോ മരിച്ചത്? ആത്മഹത്യയാണോ മരണകാരണം? രോഗമോ മറ്റ് മരണകാരണങ്ങളോ ഉണ്ടായിട്ടുണ്ടാകുമോ? നാല് വർഷം കഴിഞ്ഞിട്ടും ഈ മരണങ്ങൾ അറിയാതെ പോകുന്നത് എങ്ങനെ? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരത്തിനായി പോലീസ് അന്വേഷണത്തിലാണ്.

ചിത്രദുർഗ ജില്ലാ പോലീസ്, എഎസ്പി എസ്.ജെ. കുമാരസ്വാമി എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. വിരലടയാള സംഘവും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us