ബെംഗളൂരു: ബെംഗളൂരുവിലെ ഒരു വീടിന്റെ മുകളിൽ സ്ഥാപിച്ച എയർടെൽ കമ്പനിയുടെ (എയർടെൽ കമ്പനി ടവർ) ഒരു ടവർ നിലത്തു വീണു. ഭാഗ്യവശാൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ല.
ലഗേരിയിലെ പാർവതി നഗറിൽ ഒരു വീടിന് മുകളിൽ ഇരുമ്പ് കൊണ്ട് നിർമ്മിച്ച ലൊക്കേഷൻ ടവർ സ്ഥാപിച്ച സംഭവത്തിലാണ് സംഭവം. മെയിൻ റോഡിനോട് ചേർന്നായിരുന്നു ഈ കെട്ടിടം സ്ഥിതിചെയ്തിരുന്നത്.
ഈ ടവർ സ്ഥാപിച്ച വീടിനോട് ചേർന്ന് ഒരു ഒഴിഞ്ഞ സൈറ്റ് ഉണ്ടായിരുന്നു. ഇതേ സ്ഥലത്തുതന്നെ വീട് നിർമിക്കാനായിരുന്നു ഉടമയുടെ പദ്ധതി.
പുതിയ വീട് നിർമാണത്തിന് അടിത്തറ പാകുന്നതിന് ഒഴിഞ്ഞ സൈറ്റിൽ
ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുകയായിരുന്നു.
ഇതോടെ ടവർ ഉണ്ടായിരുന്ന വീടിന്റെ അടിത്തറയിൽ തകരാർ ഉണ്ടായി. അങ്ങനെ, ടവറിന്റെ ഭാരം കാരണം, കെട്ടിടത്തിൽ ചലനണ്ടായി. ഈ സമയം ഇരുമ്പ് ടവർ തകർന്നു വീഴുകയായിരുന്നു.
ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് ടവർ വീണതോടെ, അതിനപ്പുറത്തായുണ്ടായ ഒരു കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചട്ടുണ്ട്.
ഭാഗ്യവശാൽ ആർക്കും ജീവഹാനി സംഭവിച്ചില്ല. ടവർ വീഴുമെന്ന മുന്നറിയിപ്പ് ലഭിച്ചവർ ഉടൻ ഉണർന്ന് കെട്ടിടത്തിൽ താമസിക്കുന്നവരെയെല്ലാം പുറത്തേക്ക് വിളിച്ചതിനാൽ വൻ അപകടം ഒഴിവായി.
ഏതാനും നിമിഷങ്ങൾക്കകം ടവർ തകർന്ന് വീഴുകയായിരുന്നു.
തലസ്ഥാനത്തെ പല കെട്ടിടങ്ങളിലും വിവിധ കമ്പനികളുടെ ആയിരക്കണക്കിന് കമ്യൂണിക്കേഷൻ ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്.
അവ ഉയർന്ന കെട്ടിടങ്ങളുടെ മുകളിലാണ് സ്ഥാപിച്ചിരിക്കുന്നത് കൊണ്ടുതന്നെ
ഇവ ഏതുനിമിഷവും നിലംപൊത്തുമെന്ന ആശങ്കയിലാണ് എല്ലാവരും.
നേരത്തെ ഉറപ്പില്ലാത്ത ചില കെട്ടിടങ്ങളുടെ മുകളിലാണ് ഇത്തരം ടവറുകൾ നിർമ്മിച്ചിരിക്കുന്നത്.
അതുകൊണ്ട് എപ്പോൾ ഇളകിവീഴുമെന്ന ഭയം നിലനിൽക്കുന്നുണ്ട്.
പ്രത്യേകിച്ച് ഈ വീടുകൾക്ക് അടുത്തുതന്നെ ഉള്ള അയൽവാസികൾക്ക് ഓരോ ദിവസവും തള്ളി നീക്കുന്നത് ഭയത്തോടെയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.