ബെംഗളൂരുവിലെ ചരിത്രപ്രസിദ്ധമായ ന്യൂ കൃഷ്ണഭവൻ നാളെ മുതൽ അടച്ചുപൂട്ടും

ബെംഗളൂരു: മല്ലേശ്വരത്തിന്റെ ഹൃദയഭാഗത്തുള്ള ന്യൂ കൃഷ്ണഭവൻ ഡിസംബർ ആറിന് അടച്ചുപൂട്ടുമെന്ന വാർത്ത സോഷ്യൽ മീഡിയയിൽ സജീവമാണ്.

7 പതിറ്റാണ്ടായി ഒരു ഐക്കണിക് പാചക സ്ഥാപനമായിരുന്ന ഈ പ്രോപ്പർട്ടി ഒരു പ്രശസ്ത ജ്വല്ലറി ശൃംഖലയ്ക്ക് വിറ്റു.

ഒരു വാണിജ്യ കെട്ടിടത്തിന് വഴിയൊരുക്കുന്നതിനായാണ് ഹോട്ടൽ അടച്ചിടുന്നതെന്നാണ് റിപ്പോർട്ടുകൾ.

1954-ൽ ഗോപിനാഥ് പ്രഭു ആരംഭിച്ച ന്യൂ കൃഷ്ണഭവൻ തലമുറകളായി ഭക്ഷണപ്രേമികളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിച്ചിരുന്നു.

പ്രസിദ്ധമായ ബട്ടൺ ഇഡ്‌ലി, മംഗലാപുരം നീർദോശ, ഗ്രീൻ മസാല ഇഡ്‌ലി, സേലം സാമ്പാർ വട, ഉഡുപ്പി ബൺസ്, മാണ്ഡ്യ റാഗി ദോശ, ഓപ്പൺ ബട്ടർ ദോശ എന്നിങ്ങനെയായിരുന്നു ഇവിടുത്തെ സ്പെഷ്യൽ ഫുഡ് ഐറ്റംസ്.

ന്യൂ കൃഷ്ണ ഭവന്റെ പൈതൃകവും രുചികരമായ പാചകരീതിയും അതുല്യമായ അന്തരീക്ഷവും അതിന്റെ ആദ്യ നാളുകളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ആളുകളെ ആകർഷിച്ചു.

സീറോ വേസ്റ്റ് നയം സ്വീകരിച്ച് ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെ ഉജ്ജ്വല ഉദാഹരണമായി മാറുകയായിരുന്നു ഈ ഹോട്ടൽ.

റാഗി റൊട്ടി, നീർദോശ, ഇഡ്ഡലി തുടങ്ങിയ വിഭവങ്ങൾ അവതരിപ്പിച്ച് ഹോട്ടൽ വ്യവസായത്തിൽ ഒരു പുതിയ പാരമ്പര്യം സൃഷ്ടിച്ച പ്രഭുവിന്റെ കാഴ്ചപ്പാടിനെ നിരവധി ഹോട്ടൽ ഉടമകൾ പ്രശംസിച്ചിട്ടുണ്ട് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us