ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: സ്ത്രീയുടെ രേഖാചിത്രവും തയ്യാർ

കൊല്ലം: ഓയൂരിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന സ്ത്രീയുടെ രേഖാ ചിത്രം കൂടി തയ്യാറാക്കി പോലീസ്.

സംഘത്തിൽ രണ്ടു സ്ത്രീകൾ ഉണ്ടായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. കുട്ടിയിൽനിന്ന് ലഭിച്ച വിവരത്തിൻ്റെയും പാരിപ്പള്ളിയിലെ കടയുടമ നൽകിയ വിവരത്തിൻ്റെയും അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്.

പോലീസ് രേഖാചിത്രം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. നേരത്തെ സംഘത്തിൽ ഉണ്ടെന്നു സംശയിക്കുന്ന പുരുഷൻ്റെ രേഖാചിത്രവും പോലീസ് തയ്യാറാക്കിയിരുന്നു.

സംശയമുള്ള 30 ഓളം സ്ത്രീകളുടെ ചിത്രങ്ങൾ പോലീസ് കാണിച്ചെങ്കിലും ആറുവയസുകാരിക്ക് തിരിച്ചറിയാനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ

ദക്ഷിണ മേഖലാ ഡിഐജി ആർ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ പ്രതികൾക്കായുള്ള അന്വേഷണം നടത്തുന്നത്.

കൊല്ലം ജില്ലയിലെ ഓയൂരിൽ തിങ്കളാഴ്ച വൈകുന്നേരം 4:30 ഓടെ ജ്യേഷ്ഠനൊപ്പം ട്യൂഷൻ ക്ലാസിലേക്ക് പോയ ആറുവയസ്സുകാരിയെയാണ് കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് സംഘാംഗമായ സ്ത്രീ പാരിപ്പള്ളിയിലെ ഒരു കടയുടമയുടെ ഫോണിൽനിന്ന് വീട്ടുകാരെ ബന്ധപ്പെട്ടിരുന്നു.

  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ

കടയുടമ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഘാംഗമായ പുരുഷൻ്റെ രേഖാചിത്രം തയ്യാറാക്കിയാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:30 ഓടെ കൊല്ലം ആശ്രാമം മൈതാനത്ത് ആറുവയസ്സുകാരിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
[masterslider id="10"]

Related posts