ശബരിമല തീർഥാടകർക്കായി ബെംഗളൂരുവിൽനിന്ന് പമ്പയിലേക്ക് പ്രത്യേക സർവീസുമായി കർണാടക ആർ.ടി.സി

bus

ബെംഗളൂരു : ശബരിമല തീർഥാടകർക്കായി ബെംഗളൂരുവിൽനിന്ന് പമ്പയിലേക്ക് പ്രത്യേക സർവീസുമായി കർണാടക ആർ.ടി.സി. ഡിസംബർ ഒന്നുമുതൽ ഐരാവത് വോൾവോ ബസാണ് സർവീസ് നടത്തുക.

ഉച്ചയ്ക്ക് 1.50-ന് ശാന്തിനഗർ ബസ് സ്റ്റാൻഡിൽനിന്ന് പുറപ്പെടും.

സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽനിന്ന് 2.30-നും മൈസൂരുവിൽനിന്ന് വൈകീട്ട് 5.30-നും പുറപ്പെടും. പിറ്റേന്ന് രാവിലെ 6.30-ന്‌ പമ്പയിലെത്തും.

  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!

തിരിച്ച് നിലയ്ക്കലിൽനിന്ന് വൈകീട്ട് ആറിന് പുറപ്പെടുന്ന ബസ് പിറ്റേന്ന്‌ രാവിലെ 7.30-ന് ബെംഗളൂരുവിലെത്തും.

ഉടൻതന്നെ ഒരു നോൺ എ.സി. ഡീലക്സ് രാജഹംസ ബസും പമ്പയിലേക്ക് സർവീസ് ആരംഭിക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു.

കർണാടക ആർ.ടി.സി.യുടെ വിവിധ റിസർവേഷൻ കൗണ്ടറുകൾ വഴിയും വെബ്‌സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

യാത്രക്കാർക്ക് മൈസൂരുവിൽനിന്നും ടിക്കറ്റ് ബുക്ക് ചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം
[masterslider id="10"]

Related posts