ബെംഗളുരു: ചന്ദ്രയാൻ 3 ദൗത്യത്തിലെ ലോഞ്ച് വെഹിക്കിളിന്റെ ചില ഭാഗങ്ങൾ ഭൂമിയിൽ തിരികെയെത്തി.
LVM3 M4 ലോഞ്ച് വെഹിക്കിളിലെ പേടകത്തിൽ നിന്ന് വേർപ്പെട്ട ഭാഗങ്ങളാണ് ബുധനാഴ്ച്ച വടക്കൻ പസഫിക് സമുദ്രത്തിൽ പതിച്ചത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.42-നാണ് ഇത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെയെത്തിയതെന്നും ഈ അവശിഷ്ടങ്ങൾ ഇന്ത്യക്ക് മുകളിലൂടെയല്ല കടന്നുപോയതെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു.
കടലിൽ തകർന്നുവീണ റോക്കറ്റിന്റെ അവശിഷ്ടം എൽവിഎം-3 എം 4 വിക്ഷേപണ വാഹനത്തിന്റെ ഭാഗമാണെന്ന് ഐഎസ്ആർഒ സ്ഥിരീകരിച്ചിട്ടുണ്ട്.
ചന്ദ്രയാൻ-3 വിക്ഷേപിച്ച് 124 ദിവസങ്ങൾക്ക് ശേഷമാണ് റോക്കറ്റിന്റെ ഭാഗം തിരികെ വന്നത്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.