ചന്ദ്രയാൻ 3: ലോഞ്ച് വെഹിക്കിളിന്റെ ചില ഭാ​ഗങ്ങൾ ഭൂമിയിലേക്ക് തിരിച്ചെത്തി

ബെം​ഗളുരു: ചന്ദ്രയാൻ 3 ദൗത്യത്തിലെ ലോഞ്ച് വെഹിക്കിളിന്റെ ചില ഭാ​ഗങ്ങൾ ഭൂമിയിൽ തിരികെയെത്തി.

LVM3 M4 ലോഞ്ച് വെഹിക്കിളിലെ പേടകത്തിൽ നിന്ന് വേർപ്പെട്ട ഭാ​ഗങ്ങളാണ് ബുധനാഴ്ച്ച വടക്കൻ പസഫിക് സമുദ്രത്തിൽ പതിച്ചത്.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.42-നാണ് ഇത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെയെത്തിയതെന്നും ഈ അവശിഷ്ടങ്ങൾ ഇന്ത്യക്ക് മുകളിലൂടെയല്ല കടന്നുപോയതെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു.

  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ

കടലിൽ തകർന്നുവീണ റോക്കറ്റിന്റെ അവശിഷ്ടം എൽവിഎം-3 എം 4 വിക്ഷേപണ വാഹനത്തിന്റെ ഭാഗമാണെന്ന് ഐഎസ്ആർഒ സ്ഥിരീകരിച്ചിട്ടുണ്ട്.

ചന്ദ്രയാൻ-3 വിക്ഷേപിച്ച് 124 ദിവസങ്ങൾക്ക് ശേഷമാണ് റോക്കറ്റിന്റെ ഭാഗം തിരികെ വന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts