ബാലതാരമായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കർണാടകയിലെ ദാവൻഗരെ ജില്ലയിലെ ഗുസ്തി കളത്തിൽ 13 വയസ്സുള്ള ഗുസ്തി താരത്തെ മരിച്ച നിലയിൽ കണ്ടെത്തി.

ഹരിഹര ടൗണിൽ താമസിക്കുന്ന കാവ്യ പൂജാർ ആണ് കൊല്ലപ്പെട്ടത്, തിങ്കളാഴ്ചയാണ് സംഭവം.

ഗുസ്തിയിൽ നിരവധി പുരസ്‌കാരങ്ങളും മികച്ച പേരും കാവ്യ നേടിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

കാവ്യ ആത്മഹത്യാചെയ്‌തെന്നാണ് റിപ്പോർട്ടുകൾ. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല .

  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്

കാവ്യ ധാർവാഡിലെ ഗുസ്തിക്കാരുടെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയായിരുന്നു കാവ്യ . രണ്ട് ദിവസം മുമ്പാണ് ഹരിഹരയിലെ വീട്ടിൽ വന്നത്.

തുടർന്നു തിങ്കളാഴ്ച പുലർച്ചെ പരിശീലനത്തിനായി ഗുസ്തി കളത്തിൽ എത്തിയ പെൺകുട്ടിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിൽ ഹരിഹര ടൗൺ പോലീസ് കേസെടുത്തു.

കാവ്യ ഗുസ്തി താരങ്ങളുടെ കുടുംബത്തിൽ നിന്നുള്ളയാളാണെന്നും പ്രകടനം നടത്താൻ സമ്മർദം ചെലുത്തിയിരുന്നതായും വൃത്തങ്ങൾ പറഞ്ഞു.

  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!

കൂടുതൽ അന്വേഷണം നടക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം
[masterslider id="10"]

Related posts