കോട്ടയം: കോട്ടയത്ത് പട്ടികളുടെ സംരക്ഷണയില്‍ കഞ്ചാവ് കച്ചവടം. പരിശോധനയ്‌ക്കെത്തിയ പൊലീസിന് നേര്‍ക്ക് പട്ടികളെ അഴിച്ചു വിട്ടു. കോട്ടയം കുമരനെല്ലൂര്‍ സ്വദേശി റോബിന്‍ ആണ് പൊലീസുകാര്‍ക്ക് നേരെ നായകളെ അഴിച്ചു വിട്ടത്.
പരിശോധനയ്‌ക്കെത്തിയ പൊലീസിന് നേര്‍ക്ക് പട്ടികളെ അഴിച്ചു വിട്ടശേഷം പ്രതി പ്രതിരോധത്തിന് ശ്രമിക്കുകയും ചെയ്തു. കോട്ടയം കുമരനെല്ലൂര്‍ സ്വദേശി റോബിന്‍ ആണ് പൊലീസുകാര്‍ക്ക് നേരെ നായകളെ അഴിച്ചു വിട്ട ശേഷം ഓടി രക്ഷപ്പെട്ടത്. ഇയാള്‍ വാടകയ്ക്ക് എടുത്ത വീട്ടില്‍ വിദേശ ബ്രീഡുകള്‍ അടക്കം 13 ഇനം വമ്പന്‍ നായകളാണ് ഉണ്ടായിരുന്നത്.
പട്ടി വളര്‍ത്തല്‍ കേന്ദ്രമായിട്ടാണ് അറിയപ്പെട്ടിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാൽ തന്റേതായ ഒരു സാമ്രാജ്യം തന്നെയാണ് റോബിൻ ഇവിടെ പടുത്തുയർത്തിയ ശേഷമാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത് എന്നു തന്നെ വേണം പറയാൻ. ഡെൽറ്റ കെ 9 എന്ന ഡോഗ് ട്രെയിനിങ് എന്ന സ്ഥാപനനത്തിന്റെ മറവിൽ കഴിഞ്ഞ ഒന്നര വർഷത്തോളമായി കഞ്ചാവ് കച്ചവടമാണ് റോബിൻ നടത്തിയിരുന്നത്,
എന്നാൽ പൊലീസും എക്‌സൈസും എത്തിയാല്‍ ആക്രമിക്കാന്‍ നായ്ക്കളെ പ്രത്യേകം പരിശീലിപ്പിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. കാക്കിയെ കണ്ടാല്‍ ആക്രമിക്കാനാണ് നായകള്‍ക്ക് പരിശീലനം നല്‍കിയിരുന്നത്. ഡോഗ് ഹോസ്റ്റൽ രീതിയിലാണ് റോബിൻ കഞ്ചാവ് വില്പനയുടെ മറവിൽ ഇവിടെ സ്ഥാപനം നടത്തിയിരുന്നത്. നായകളുടെ ഉടമകൾ ദൂര യാത്ര പോകുന്ന സമയങ്ങളിൽ നായകളെ ഇവിടെ ഏൽപ്പിച്ചാൽ പ്രതിദിനം 1000 രൂപ നിരക്കിൽ നായയെ സൂക്ഷിന്ന രീതിയും ഇവിടെ ഉണ്ടായിരുന്നു.
എന്നാൽ പോലീസിനെ കണ്ടതോടെ ഒളിവിൽ പോയ റോബിന് വേണ്ടി ഊർജിതമായ തിരച്ചിലിലാണ് പോലീസ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.