സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു 

ബംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ സായാഹ്നത്തിൽ കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുഭാഷ് ചന്ദ്രൻ “സാഹിത്യത്തിന്റെ രാഷ്ട്രീയം” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ചവിട്ടി താഴ്ത്തിയവനോടല്ല മറിച്ച് താഴ്ത്തപ്പെട്ടവനോടൊപ്പമുള്ള ഹൃദയം ഐക്യം ആണ് സാഹിത്യം. അതുകൊണ്ട് സാഹിത്യകാരൻ പലപ്പോഴും ഭരണത്തിൻ്റെയും, രാഷ്ട്രീയ അധികാരത്തിൻ്റെയും ഭരണ ഉന്മത്തതയുടെയും എതിരെയാണ് നിലകൊള്ളുന്നത്. അനീതികൾക്കെതിരെ നിഷ്പക്ഷത പാലിക്കുന്ന സാഹിത്യകാരൻ എപ്പോഴും അനീതിയുടെ പക്ഷത്തു തന്നെയായിരിക്കും. ചവിട്ടി താഴ്ത്തപ്പെടുന്നവരുടെ പക്ഷത്തുനിന്നു കൊണ്ടുള്ള ഹൃദയപക്ഷത്തെ പറ്റിയും, നീതിപക്ഷത്തെ പറ്റിയും തിരിച്ചറിവ്…

Read More

കൊത്ത ഒടിടി യിൽ

ദുല്‍ഖര്‍ സല്‍മാന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’ . പ്രദര്‍ശന ദിനം മുതല്‍ മികച്ച രീതിയില്‍ മുന്നേറിയ ചിത്രം ബോക്‌സ്‌ ഓഫീസിലും മികച്ച പ്രകടനം കാഴ്‌ചവച്ചു. ഒരു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിയേറ്ററുകളില്‍ എത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തെ പ്രേക്ഷകര്‍ ഇരു കരങ്ങളും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ തിയേറ്റര്‍ റിലീസിന് ശേഷം ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലും റിലീസിനെത്തുകയാണ്. ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെയാണ് ‘കിംഗ് ഓഫ് കൊത്ത’ ഒടിടിയില്‍ സ്‌ട്രീമിംഗ് നടത്തുക. നേരത്തെ സെപ്‌റ്റംബര്‍ 22ന് ‘കിംഗ് ഓഫ് കൊത്ത’യുടെ ഒടിടി…

Read More

ജഡ്ജിയുടെ കാർ അടിച്ചു തകർത്ത കേസിൽ എൻജിനിയർ അറസ്റ്റിൽ

ചെന്നൈ : നഗരത്തിലെ പുഴലിനുസമീപം ജഡ്ജിയുടെ കാർ അടിച്ചു തകർത്ത കേസിൽ എൻജിനിയർ അറസ്റ്റിൽ. ശ്രീവില്ലിപുത്തൂരിൽ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജിയായ ചന്ദ്രഹാസ ഭൂപതിയുടെ കാറാണ് അടിച്ചു തകർത്തത്. സംഭവത്തിൽ കൊളത്തൂർ സ്വദേശിയായ എൻജിനിയർ പ്രകാശ് (30) അറസ്റ്റിലായി. പുഴലിലെ സഹോദരന്റെ വീട്ടിൽ കുടുംബസമേതം എത്തിയതായിരുന്നു ചന്ദ്രഹാസഭൂപതി. ശനിയാഴ്ച വൈകീട്ട് താംബരം മേൽപ്പാലത്തിലൂടെ കാറിൽ പോവുമ്പോൾ ഒരു ബൈക്കിൽ പതുക്കെ ഉരസിയിരുന്നു. ഇതേത്തുടർന്ന് യുവാവ് ബൈക്ക് കുറുകെനിർത്തി കാർ അടിച്ചു തകർക്കുകയായിരുന്നു.

Read More

ഇരു വിഭാഗങ്ങൾക്കിടയിൽ ധാരണയായില്ല; കാവേരി വിഷയത്തിൽ ഒരേ ആഴ്ച രണ്ട് ബന്ദ്: നാളെ കർണാടക ബന്ദ്  

ബെംഗളൂരു: തമിഴ്‌നാടിന് കാവേരി ജലം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് നാളത്തെ ബെംഗളൂരു ബന്ദിനൊപ്പം സെപ്റ്റംബർ 29ന് കർണാടക ബന്ദും നടക്കും. ഇതിലൂടെ കന്നഡ, കർഷക അനുകൂല സംഘടനകൾ ഒരേ ആഴ്ചയിൽ രണ്ട് ബന്ദുകളിലൂടെ സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ പോവുകയാണ്. കാവേരി താഴ്‌വരയിൽ മഴയില്ലാത്തതിനാൽ കെആർഎസ് റിസർവോയർ ഉൾപ്പെടെ വിവിധ അണക്കെട്ടുകളിൽ വെള്ളം വറ്റിയിരിക്കുകയാണ്. ഇത്രയും ഗുരുതരമായ സാഹചര്യത്തിൽ തമിഴ്നാടിന് വെള്ളം നൽകിയ സംസ്ഥാന സർക്കാരിന്റെ നിലപാട് അപലപനീയമാണ്. വെള്ളം അടിയന്തരമായി നിർത്തിവയ്ക്കണമെന്നും സംസ്ഥാനത്തെ കർഷകരുടെ താൽപര്യം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കരിമ്പ് കർഷകരുടെ സംഘടനാ പ്രസിഡന്റ് കുറുബുരു…

Read More

26-ന് ആഹ്വാനം ചെയ്ത ബന്ദ് പിൻവലിക്കണമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ 

ബെംഗളൂരു : കർഷക-കന്നഡ സംഘടനകൾ 26-ന് ആഹ്വാനംചെയ്ത ബെംഗളൂരു ബന്ദ് പിൻവലിക്കണമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഐ.ടി. ഉൾപ്പെടെയുള്ള തൊഴിൽമേഖലകളെ ബാധിക്കുന്നതിനാൽ നഗരത്തിന്റെ പ്രതിച്ഛായയ്ക്ക് ബന്ദ് മങ്ങലേൽപ്പിക്കും. നദീജലത്തർക്കത്തിൽ സർക്കാരിനും പ്രതിഷേധിക്കുന്ന സംഘടനകൾക്കും ഒരേനിലപാടായതിനാൽ തീവ്രസമരങ്ങൾ അർഥശൂന്യമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചൊവ്വാഴ്ച പ്രഖ്യാപിച്ച ബന്ദിന് വിവിധമേഖലകളിൽനിന്ന് പിന്തുണയേറിവരുകയാണ്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ജോലിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കർണാടക ആർ.ടി.സി. സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് ഫെഡറേഷൻ പ്രഖ്യാപിച്ചു. കർണാടക പ്രൈവറ്റ് ട്രാൻസ്പോർട്ട് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ബെംഗളൂരു ഘടകം, സാൻഡൽവുഡ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എന്നിവരും…

Read More

കഞ്ചാവ് വില്പനയ്ക്ക് കൂട്ട് 13 ഇനം മുന്തിയ നായകൾ; പൊലീസിനെ ആക്രമിക്കാൻ പ്രത്യേക പരിശീലനം

കോട്ടയം: കോട്ടയത്ത് പട്ടികളുടെ സംരക്ഷണയില്‍ കഞ്ചാവ് കച്ചവടം. പരിശോധനയ്‌ക്കെത്തിയ പൊലീസിന് നേര്‍ക്ക് പട്ടികളെ അഴിച്ചു വിട്ടു. കോട്ടയം കുമരനെല്ലൂര്‍ സ്വദേശി റോബിന്‍ ആണ് പൊലീസുകാര്‍ക്ക് നേരെ നായകളെ അഴിച്ചു വിട്ടത്. പരിശോധനയ്‌ക്കെത്തിയ പൊലീസിന് നേര്‍ക്ക് പട്ടികളെ അഴിച്ചു വിട്ടശേഷം പ്രതി പ്രതിരോധത്തിന് ശ്രമിക്കുകയും ചെയ്തു. കോട്ടയം കുമരനെല്ലൂര്‍ സ്വദേശി റോബിന്‍ ആണ് പൊലീസുകാര്‍ക്ക് നേരെ നായകളെ അഴിച്ചു വിട്ട ശേഷം ഓടി രക്ഷപ്പെട്ടത്. ഇയാള്‍ വാടകയ്ക്ക് എടുത്ത വീട്ടില്‍ വിദേശ ബ്രീഡുകള്‍ അടക്കം 13 ഇനം വമ്പന്‍ നായകളാണ് ഉണ്ടായിരുന്നത്. പട്ടി വളര്‍ത്തല്‍ കേന്ദ്രമായിട്ടാണ്…

Read More

ഗണേശോത്സവത്തിനിടെ ബുർഖ ധരിച്ച് നൃത്തം ചെയ്ത യുവാവ് അറസ്റ്റിൽ

ചെന്നൈ: ഗണേശോത്സവത്തിനിടെ ബുർഖ ധരിച്ച് നൃത്തംചെയ്ത യുവാവ് അറസ്റ്റിൽ. വിരുത്തംപട്ട് സ്വദേശി അരുൺകുമാർ ആണ് പിടിയിലായത്. തമിഴ്‌നാട്ടിലെ വെല്ലൂരിൽ നടന്ന വിനായക ചതുർഥി ആഘോഷത്തിനിടെയാണ് ബുർഖ ധരിച്ച് യുവാവ് നൃത്തം ചെയ്തത്. സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ നടപടി ആവശ്യപ്പെട്ട് പോലീസിൽ നിരവധി പരാതികൾ ലഭിച്ചു. ആഘോഷത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾക്കിടയിൽ നുഴഞ്ഞുകയറി കുഴപ്പങ്ങളുണ്ടാക്കാനായിരുന്നു ഇയാളുടെ നീക്കമെന്നായിരുന്നു പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അരുൺകുമാർ അറസ്റ്റിലായതെന്ന് വെല്ലൂർ പോലീസ് അറിയിച്ചു. മതവികാരം വ്രണപ്പെടുത്തൽ, രണ്ടു മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കാന്‍ ശ്രമം…

Read More

കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊന്ന പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: കാമുകൻ ഷാരണിനെ വിഷം നൽകി കൊന്ന കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.  കഴിഞ്ഞ ഒക്ടോബറിലാണ് ഗ്രീഷ്മ അറസ്റ്റിൽ ആവുന്നത്. കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മയുടെ സഹോദരൻ നിർമൽ കുമാർ എന്നിവർക്ക് നേരത്തെ ജാമ്യം നൽകിയിരുന്നു. 2022 ഒക്ടോബർ 14 ന് ഗ്രീഷ്മ വിഷം കലർത്തി നൽകിയ കഷായവും ജൂസും കുടിച്ച് ഒക്ടോബർ 25നാണ് ഷാരോൺ മരിച്ചത്. ബന്ധത്തിൽ നിന്ന് പിൻമാറാൻ ഷാരോൺ തയ്യാറാവാത്തതിനെ തുടർന്നാണ് വിഷം നൽകിയതെന്ന് ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. സൈന്യത്തിൽ ജോലി ചെയ്യുന്ന…

Read More

കടം വാങ്ങിയ പണത്തിന്റെ പലിശ നൽകിയില്ല; ദളിത് സ്ത്രീക്ക് നേരെ ആക്രമണം, വായിൽ മൂത്രമൊഴിച്ചതായും പരാതി

പട്‌ന: ബിഹാറിൽ കടം വാങ്ങിയതിന്റെ അധിക പലിശ നൽകാൻ തയ്യാറാവാതിരുന്നതിന്റെ പേരിൽ ദളിത് സ്ത്രീക്കുനേരെ ക്രൂരമായ ആക്രമണം. ഗ്രാമമുഖ്യനിൽ നിന്ന് ഭർത്താവ് വാങ്ങിയ കടത്തിൻ മേലുള്ള അധിക പലിശയ്ക്ക് വിസമ്മതിച്ചതിനെത്തുടർന്നാണ് ആക്രമണം. സ്ത്രീയെ ആക്രമിക്കുകയും നഗ്നയാക്കുകയും ചെയ്തു. പുറമേ, ഗ്രാമ മുഖ്യന്റെ മകൻ സ്ത്രീയുടെ വായിൽ മൂത്രമൊഴിച്ചതായും പോലീസ് പറഞ്ഞു. മൊസിംപൂർ ഗ്രാമത്തിലെ പ്രമോദ് സിങ് എന്നയാളിൽ നിന്ന് സ്ത്രീയുടെ ഭർത്താവ് 1500 രൂപ വാങ്ങിയതായി പോലീസ് പറയുന്നു. ദമ്പതികൾ ഇത് തിരിച്ചെടുക്കുകയും ചെയ്തു. പ്രമോദ് അധിക പലിശ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ പ്രമോദും മകനും…

Read More

യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

ബെംഗളൂരു: ജ്ഞാനഭാരതിയിലെ ഭുവനേശ്വരി നഗറിൽ യുവതിയെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രമ്യ ആർ (27) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടുതൽ സ്ത്രീധനം ലഭിക്കാൻ മരുമകനും കുടുംബവും മകളെ നിരന്തരം ശല്യപ്പെടുത്തിയെന്ന് കാണിച്ച് മരിച്ച യുവതിയുടെ അമ്മ പോലീസിൽ പരാതി നൽകി. “മരിച്ച യുവതി എല്ലാ ദിവസവും അമ്മയെ വിളിച്ച് കരയുമായിരുന്നു. മരിക്കുന്നതിന് മുമ്പ് ശനിയാഴ്ച വൈകുന്നേരവും രമ്യ അമ്മയെ വിളിച്ചിരുന്നു, പിന്നീട് രാത്രി രമ്യയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ത്രീധന മരണവുമായി ബന്ധപ്പെട്ട് ജ്ഞാനഭാരതി…

Read More
Click Here to Follow Us